Priyan Ottathilanu OTT : പ്രിയന്റെ ഓട്ടം ഉടൻ ഒടിടിയിൽ ആരംഭിക്കും; പ്രദർശനം രണ്ട് പ്ലാറ്റ്ഫോമുകളിലൂടെ

Priyan Ottathilaanu ott Release Date ജൂൺ 24നാണ് പ്രിയൻ ഓട്ടത്തിലാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കോമഡി എന്റർടേയ്നറായി എത്തിയ ചിത്രത്തിന് തിയറ്ററിൽ നിന്ന് മോശമല്ലാത്ത പ്രതികരണമായിരുന്നു ലഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Sep 1, 2022, 09:34 PM IST
  • ഇന്ത്യയിൽ മനോരമ മാക്സിലൂടെയും ഇന്ത്യക്ക് പുറത്ത് സിമ്പ്ലി സൗത്തിലൂടെയുമാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്.
  • കൂടാതെ ഓണം പ്രീമിയറായി ചിത്രം മഴവിൽ മനോരമയിലും സംപ്രേഷണം ചെയ്യും.
  • ചിത്രത്തിൽ നടൻ മമ്മൂട്ടി കാമിയോ റോളിൽ എത്തുന്നുമുണ്ട്.
  • ജൂൺ 24നാണ് പ്രിയൻ ഓട്ടത്തിലാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
Priyan Ottathilanu OTT : പ്രിയന്റെ ഓട്ടം ഉടൻ ഒടിടിയിൽ ആരംഭിക്കും; പ്രദർശനം രണ്ട് പ്ലാറ്റ്ഫോമുകളിലൂടെ

കൊച്ചി : ഷറഫുദ്ദീൻ നൈല ഉഷ എന്നിവർ കേന്ദ്രകഥാപാത്രമായിയെത്തിയ പ്രിയൻ ഓട്ടത്തിലാണ് സിനിമ ഇന്ന് അർധ രാത്രി മുതൽ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മനോരമ മാക്സ്, സിമ്പ്ലി സൗത്ത് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യയിൽ മനോരമ മാക്സിലൂടെയും ഇന്ത്യക്ക് പുറത്ത് സിമ്പ്ലി സൗത്തിലൂടെയുമാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. കൂടാതെ ഓണം പ്രീമിയറായി ചിത്രം മഴവിൽ മനോരമയിലും സംപ്രേഷണം ചെയ്യും. ചിത്രത്തിൽ നടൻ മമ്മൂട്ടി കാമിയോ റോളിൽ എത്തുന്നുമുണ്ട്. 

ജൂൺ 24നാണ് പ്രിയൻ ഓട്ടത്തിലാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കോമഡി എന്റർടേയ്നറായി എത്തിയ ചിത്രത്തിന് തിയറ്ററിൽ നിന്ന് മോശമല്ലാത്ത പ്രതികരണമായിരുന്നു ലഭിച്ചത്. അപർണ ദാസാണ് ഷറഫുദ്ദീന്റെ നായിക കഥാപാത്രമായി എത്തുന്നത്. c/o സൈറ ബാനുവിന് ശേഷം ആന്റണി സോണി ഒരുക്കുന്ന ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. മറ്റുള്ളവരുടെ കാര്യങ്ങൾക്ക് വേണ്ടി ഓടിയെത്താൻ യാതൊരു മടിയും ഇല്ലാത്ത ആളാണ് ചിത്രത്തിലെ നായകൻ. പ്രിയദർശൻ എന്നാണ് ഷറഫുദ്ദീന്റെ കഥാപാത്രത്തിന്റെ മുഴുവൻ പേര്.

ALSO READ : Paappan OTT Release : സുരേഷ് ഗോപിയുടെ പാപ്പൻ ഉടൻ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

WOW സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. സു സു സുധിവാത്മീകം, പുണ്യാളൻ അ​ഗർബത്തീസ്, ചതുർമുഖം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തികൾ ആണ് ഇവർ.

ഷറഫുദ്ദീൻ, നൈല ഉഷ, അപർണ എന്നിവർക്ക് പുറമെ ചിത്രത്തിൽ ബിജു സോപാനം, ജാഫർ ഇടുക്കി, അനാർക്കലി മരയ്ക്കാർ, സ്മിനു സിജോ, സുധി കോപ്പ, ഹരിശ്രീ അശോകൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത് പിഎം ഉണ്ണികൃഷ്ണനാണ്. ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, പ്രജീഷ് പ്രേം എന്നിവർ എഴുതിയ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ലിജിൻ ബംബീനോ ആണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News