Malikappuram Movie: മാളികപ്പുറം ഇനി തെലുങ്കിലും; വിതരണം ​ഗീത ആർട്സ്, റിലീസ് തിയതി പ്രഖ്യാപിച്ചു

മാളികപ്പുറം ലോകമെമ്പാടും ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് ചിത്രത്തിൻറെ തെലുങ്ക പതിപ്പും അണിയറക്കാർ പുറത്തിറക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 13, 2023, 01:23 PM IST
  • കുടുംബ പ്രേക്ഷകരാണ് മാളികപ്പുറത്തിന്റെ ഏറ്റവും വലിയ ആരാധകർ.
  • വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’.
  • കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രം.
Malikappuram Movie: മാളികപ്പുറം ഇനി തെലുങ്കിലും; വിതരണം ​ഗീത ആർട്സ്, റിലീസ് തിയതി പ്രഖ്യാപിച്ചു

മലയാളികൾ ഇന്ന് നെഞ്ചിലേറ്റി ആഘോഷിക്കുന്ന ചിത്രമാണ് മാളികപ്പുറം. വിദേശ രാജ്യങ്ഹളിലും റെക്കോർഡ് കളക്ഷനോടെയാണ് ചിത്രം പ്രദർശനം തുടരുന്നത്. ഇന്ന് യുകെയിലും മാളിപ്പുറം റിലീസ് ചെയ്തു. ഡിസംബർ 30ന് ഇറങ്ങിയ ചിത്രം ഇതിനോടകം 25 കോടിയോളം കളക്ഷൻ നേടിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. ഇപ്പോഴിത മാളികപ്പുറം തെലുങ്കിലും റിലീസ് ചെയ്യുകയാണ്. റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 21ന് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യും. അല്ലു അർജുന്റെ ​ഗീത ആർട്സ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ചിത്രം ​ഗംഭീരമാണെന്ന് അല്ലു അർജുൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

കുടുംബ പ്രേക്ഷകരാണ് മാളികപ്പുറത്തിന്റെ ഏറ്റവും വലിയ ആരാധകർ.  വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രം. കല്യാണിയും ഉണ്ണിയും എന്ന എട്ടു വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. രസകരമായി ഇരുവരും തങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Also Read: Shehzada trailer launch: കാർത്തിക് ആര്യനും കൃതി സനോനും ഷെഹ്‌സാദയുടെ ട്രെയിലർ ലോഞ്ച് ഇവന്‍റില്‍, ചിത്രങ്ങള്‍ വൈറല്‍

മാളികപ്പുറത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോസ് ആണെന്നാണ് റിപ്പോർട്ട്. സൈജു കുറുപ്പ് ,മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍, ദേവനന്ദ, ശ്രീപദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കടാവര്‍’, ‘പത്താം വളവ്’, ‘നൈറ്റ് ഡ്രൈവ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നു. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News