ഫിലിം ഫെയർ അവാർഡ് ചടങ്ങിൽ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ധരിച്ചിരുന്ന ഷർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. യുകെ ആസ്ഥാനമായ എൻഡ്ലെസ് ജോയ് എന്ന ബ്രാൻഡിന്റെ ഷർട്ടാണ് മമ്മൂട്ടി ധരിച്ചത്. സാധാരണ പ്രിൻ്റഡ് ഷർട്ടുകളിൽ നിന്നൊക്കെ വളരെ വ്യത്യസ്തവമായ ഈ ഷർട്ട് ട്രെൻ്റായി കഴിഞ്ഞു.
സ്റ്റീവി, അലക്സാണ്ട്ര ആൻൻ്റേഴ്സൺ എന്നീ രണ്ട് പേർ ചേർന്ന് ആരംഭിച്ച ലേബലാണ് എൻഡ്ലെസ് ജോയ്. മിതോളജിയും ബാലി സംസ്കാരവുമാണ് ഈ ലേബലിൻ്റെ ഇൻസ്പിറേഷൻ. ഒറിജിനൽ ആർട്ട് വർക്കുകൾ എക്കോ ഫ്രണ്ട്ലി ഫാബ്രിക്കുകളിൽ പ്രിൻ്റ് ചെയ്യുക എന്നതാണ് ഈ ബ്രാൻ്റിൻ്റെ ഡിസൈൻ കൺസെപ്റ്റ്. ബാലിയിലാണ് ഇതിൻ്റെ പ്രൊഡക്ഷൻ. ഒരു ഡിസൈനിൽ നൂറ് പീസിൽ കൂടുതൽ ഉണ്ടാകില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
ALSO READ: ജൂനിയർ എൻടിആറിനൊപ്പം നിറഞ്ഞാടി ജാൻവി കപൂർ; ദേവരയിലെ പുതിയ ഗാനം പുറത്ത്
ക്രിയേറ്റ് ലെസ്, ലെസ് ഈസ് മോർ - ക്വാളിറ്റി ഓവർ ക്വാണ്ടിറ്റി എന്നതാണ് ഈ ബ്രാൻഡിൻ്റെ അടിസ്ഥാനം. മമ്മൂക്ക ഇട്ടിരിക്കുന്ന ഈ ഡിസൈൻ ഇപ്പോൾ ഔട്ട് ഓഫ് സ്റ്റോക്ക് എന്നാണ് കാണിക്കുന്നത്. വില 265 യൂറോ, അതായത് ഇന്ത്യയിൽ 24,350 രൂപ.
അതേസമയം, നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. 'Endless joy' ഇതിലും അർത്ഥവത്തായ ഒരു ബ്രാൻഡ് നെയിം വേറെ ഏതുണ്ട്, മമ്മൂക്കയുടെ കാര്യത്തിൽ അങ്ങേര് തന്നെ ഒരു 'നിത്യാനന്ദം' ആണല്ലോ എന്നാണ് ചിലർ പറയുന്നത്. മമ്മൂക്ക് എന്ത് ഇട്ടാലും അതെല്ലാം പൊളിയാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. വിലയിൽ ഒന്നോ രണ്ടോ പൂജ്യം വെട്ടിയാൽ നോക്കാമെന്നായി മറ്റ് ചിലർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.