കണ്ണൂർ സ്ക്വാഡോ? മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ

Mammootty Kampany Production Number 4 : ഛായഗ്രഹകൻ റോബി വർഗീസ് രാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ

Written by - Zee Malayalam News Desk | Last Updated : Feb 25, 2023, 08:04 PM IST
  • റോഷാക്ക്, നൻപകൽ നേരത്ത് മയക്കം. കാതൽ എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രത്തിന്റെ ഔദ്യോഗി പ്രഖ്യാപനമാണ് നാളെ നടക്കുക.
  • റിപ്പോർട്ടുകൾ പ്രകാരം നവാഗതനായ റോബി വർഗീസ് രാജ് ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും ടൈറ്റിലുമാണ് നാളെ പുറത്ത് വിടുക.
  • റോബി വർഗീസ് രാജ് ചിത്രത്തിന് കണ്ണൂർ സ്ക്വാഡ് എന്നാണ് പേരിട്ടിരിക്കുന്നത്
കണ്ണൂർ സ്ക്വാഡോ? മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ

നടൻ മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യുടെ നാലാമത്തെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ ഫെബ്രുവരി 26 വൈകിട്ട് ആറിന്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപിനത്തിനൊപ്പം സിനിമയുടെ പേരും ഫസ്റ്റ്ലുക്കും നാളെ പുറത്ത് വിടുമെന്ന് മമ്മൂട്ടി അറിയിച്ചു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം. കാതൽ എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രത്തിന്റെ ഔദ്യോഗി പ്രഖ്യാപനമാണ് നാളെ നടക്കുക.

റിപ്പോർട്ടുകൾ പ്രകാരം നവാഗതനായ റോബി വർഗീസ് രാജ് ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും ടൈറ്റിലുമാണ് നാളെ പുറത്ത് വിടുക. റോബി വർഗീസ് രാജ് ചിത്രത്തിന് കണ്ണൂർ സ്ക്വാഡ് എന്നാണ്  പേരിട്ടിരിക്കുന്നതെന്നാണ് മമ്മൂട്ടി നേരത്തെ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തൽ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുകയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. മമ്മൂട്ടിയുടെ പുതിയനിയമം, ദി ഗ്രേറ്റ് ഫാദർ എന്നീ സിനിമകളുടെ ഛായഗ്രഹകനാണ് റോബി വർഗീസ്.

ALSO READ : വാരിക്കുഴിയിലെ കൊലപാതകത്തിന് ശേഷം രജീഷ് മിഥില ഒരുക്കുന്ന തമിഴ് ചിത്രം യാനൈ മുഖത്താന്റെ ഫസ്റ്റ്ലുക്ക് പുറത്ത്

2022 ഡിസംബറിൽ കോട്ടയം പാലയിൽ വെച്ച് ചിത്രത്തിന്റെ പൂജ നടന്നിരുന്നു. നിലവിൽ പൂനെയിൽ ചിത്രത്തിന്റെ പുതിയ ഷെഡ്യുൂൾ പുരോഗമിക്കുകയാണ്. പൂനെയ്ക്ക് പുറമെ കണ്ണൂർ, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവടങ്ങളിൽ വെച്ചാകും ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News