Turbo Movie Arabic Version: ഇനി 'അൽ-ടർബോ'! മമ്മൂട്ടിയുടെ ബ്ലോക്ക് ബസ്റ്റർ സിനിമ ടർബോയുടെ അറബിക്ക് വേർഷൻ എത്തുന്നു

Turbo Movie Arabic Version: ചിത്രത്തിന്റെ അറബിക് വേർഷനിൽ എല്ലാ കഥാപാത്രങ്ങൾക്കും ലോക്കൽ എമിറാത്തിസാണ് ഡബ് ചെയ്തിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 20, 2024, 11:01 AM IST
  • ടർബോയുടെ അറബിക് വേർഷനിൽ ശബ്ദം നൽകിയിരിക്കുന്നത് മുഴുവൻ തദ്ദേശീയരായ അറബികളാണ്
  • അറബിക് ഡബ്ബിനു പിന്നിൽ പ്രവർത്തിച്ച ടീമിന് മമ്മൂട്ടി പ്രേത്യേകം നന്ദി അറിയിച്ചു
  • സിനിമയുടെ വിജയത്തിന്റെ സക്സസ് ഇവന്റ് ഷാർജയിൽ വച്ച് നടന്നു
Turbo Movie Arabic Version: ഇനി 'അൽ-ടർബോ'! മമ്മൂട്ടിയുടെ ബ്ലോക്ക് ബസ്റ്റർ സിനിമ ടർബോയുടെ അറബിക്ക് വേർഷൻ എത്തുന്നു

മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ വൻ വിജയത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ സക്‌സസ് ഇവന്റ് ഷാർജ സെൻട്രൽ മാളിൽ വെച്ച് നടന്നു. ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ ചിത്രത്തിന്റെ അറബി വേർഷൻ റിലീസിനൊരുങ്ങുകയാണ്. എല്ലാ കഥാപാത്രങ്ങൾക്കും ലോക്കൽ എമിറാത്തിസാണ് ഡബ് ചെയ്തിരിക്കുന്നത്. ചിത്രം ഉടൻ റിലീസിനെത്തും.

മമ്മൂട്ടി, സംവിധായകൻ വൈശാഖ്, ട്രൂത്ത് ഗ്രൂപ്പ് ചെയർമാൻ മിസ്റ്റർ അബ്ദുൽ സമദ്, ഖാലിദ് അൽ അമേരി, അനുരാ മത്തായി എന്നിവർ ഷാർജയിൽ നടന്ന സക്സസ് ഇവന്റിൽ പങ്കെടുത്തു. ലൈൻ ഇൻവെസ്റ്മെന്റ് പ്രോപ്പർട്ടി എൽ എൽ സി  സിഇഒ മിസ്റ്റർ ജെയിംസ് വർഗീസ്, ലൈൻ ഇൻവെസ്റ്മെന്റ് ജിഎം നവനീത് സുധാകരൻ, ഷാർജ സെൻട്രൽ മാൾ മാനേജർ റസ്വാൻ അബ്ദുൾ റഹ്മാൻ എന്നിവർ ചടങ്ങിൽ ടർബോ ടീമിനെ സ്വാഗതം ചെയ്തു. 

ചിത്രം വൻ വിജയമാക്കിയതിൽ മമ്മൂട്ടി എല്ലാവരോടും നന്ദി അറിയിച്ചു കൊണ്ട് ചിത്രത്തിന്റെ അറബിക്ക് വേർഷൻ ടീസർ മമ്മൂട്ടി ലോഞ്ച് ചെയ്തു. അറബിക് ഡബ്ബിനു പിന്നിൽ പ്രവർത്തിച്ച ടീമിന് മമ്മൂട്ടി പ്രേത്യേകം നന്ദി അറിയിച്ചു. മലയാളികളും എമിറാത്തികളും തമ്മിലെ ഒരു സാംസ്ക്കാരിക  ഒത്തുകൂടലാണ് ഇതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ആയിരക്കണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തു. ഹിറ്റ് എഫ്എം 96.7നോടൊപ്പം ജിഎംഎച് ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് അണിയിച്ചൊരുക്കിയ ചിത്രം മെയ് 23 ന് ആണ് തീയേറ്ററുകളിൽ എത്തിയത്. മിഥുൻ മാന്വൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കന്നഡ സംവിധായകനും നടനും ആയ രാജ് ബി ഷെട്ടിയാണ് സിനിമയിലെ പ്രതിനായക വേഷത്തിൽ എത്തിയത്. എഴുപത് കോടി ബജറ്റിലാണ് സിനിമ ഒരുക്കിയത് എന്നാണ് വിക്കി പീഡിയ നൽകുന്ന വിവരം. ബോക്സ് ഓഫീസിൽ നിന്ന് മാത്രം 75 കോടി രൂപ ടർബോ കളക്ട് ചെയ്തതായും വിക്കി പീഡിയയിൽ പറയുന്നു. 2024 ൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ റെക്കോർഡും ടർബോയ്ക്കാണ്. 6.25 കോടി രൂപയാണ് കേരളത്തിൽ നിന്ന് മാത്രം കളക്ട് ചെയ്തത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News