Bramayugam Box Office: ഡാർക്ക് പടം കണ്ട് മാത്രമല്ല കളക്ഷൻ കണ്ടും കിളിപോയി, ഭ്രമയുഗം ബോക്സോഫീസ്

Bramayugam Box Office Full Collection: ചിത്രത്തിൻറെ റിലീസ് ദിനമായിരുന്ന 15-ന് അതായത് വ്യാഴാഴ്ച പ്രതീക്ഷിച്ചിരുന്ന കളക്ഷൻ 3 കോടിയായിരുന്നു. എന്നാൽ പ്രതീക്ഷകളെ തെറ്റിച്ച് ചിത്രം ആദ്യ ദിനം ക്ലോസിങ്ങിൽ നേടിയത് അതുക്കും മേലെ

Written by - Zee Malayalam News Desk | Last Updated : Feb 16, 2024, 09:10 PM IST
  • റിലീസ് ദിനമായിരുന്ന 15-ന് അതായത് വ്യാഴാഴ്ച പ്രതീക്ഷിച്ചിരുന്ന കളക്ഷൻ 3 കോടിയായിരുന്നു
  • അവധി ദിവസങ്ങളായതിനാൽ തന്നെ ചിത്രം വരുന്ന ദിവസങ്ങളിലും മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷ.
  • സാക്നിക്ക് ഡോട്കോം പങ്ക് വെച്ച കണക്ക് പ്രകാരം ഇന്ത്യ നെറ്റ് കളക്ഷൻ 3.1 കോടി
Bramayugam Box Office: ഡാർക്ക് പടം കണ്ട് മാത്രമല്ല കളക്ഷൻ കണ്ടും കിളിപോയി, ഭ്രമയുഗം ബോക്സോഫീസ്

Bramayugam Box Office Collection: ഒറ്റ വാക്കിൽ പറഞ്ഞാൽ ബോക്സോഫീസ് ഹൊററായി മാറുകയാണ് ഭ്രമയുഗം. കളക്ഷൻ എങ്കയോ പോച്ച് എന്ന് ആദ്യ ദിവസം കഴിഞ്ഞപ്പോൾ തന്നെ അണിയറ പ്രവർത്തകർ വ്യക്തമാക്കി. വളരെ കുറച്ച് നടൻമാരെ വെച്ചൊരു പരീക്ഷണമായിരുന്നോ ഭ്രമയുഗം എന്ന് പലരും ഇതിനോടകം സംവിധായകൻ രാഹുൽ സദാശിവനോട് ചോദിച്ച് കഴിഞ്ഞു. എന്തായാലും ചിത്രത്തിൻറെ ബോക്സോഫീസ് പെർഫോമൻസ് ഒന്ന് പരിശോധിക്കാം.

ചിത്രത്തിൻറെ റിലീസ് ദിനമായിരുന്ന 15-ന് അതായത് വ്യാഴാഴ്ച പ്രതീക്ഷിച്ചിരുന്ന കളക്ഷൻ 3 കോടിയായിരുന്നു. എന്നാൽ പ്രതീക്ഷകളെ തെറ്റിച്ച് ചിത്രം ആദ്യ ദിനം ക്ലോസിങ്ങിൽ നേടിയത് 3.5 കോടിയാണ്. ആകെ ഗ്രോസായി നേടിയത് നോക്കിയാൽ അത് 7 കോടി കവിഞ്ഞു. ഇനിയുള്ള അവധി ദിവസങ്ങളായതിനാൽ തന്നെ ചിത്രം വരുന്ന ദിവസങ്ങളിലും മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷ. 

 

സാക്നിക്ക് ഡോട്കോം പങ്ക് വെച്ച കണക്ക് പ്രകാരം ഇന്ത്യ നെറ്റ് കളക്ഷൻ 3.1 കോടിയും, ഗ്രോസായി 3.65 കോടിയുമാണ് ചിത്രം നേടിയത്. ഓവർസീസ് കളക്ഷനായി ചിത്രം ആകെ 4 കോടിയും നേടിയപ്പോൾ ബോക്സോഫീസിലേക്ക് പോയത് 7 കോടിയാണ്. മലയാളം ബോക്സോഫിസിൽ നിന്ന് മാത്രം 3.1 കോടി. 2024-ലെ അടുത്ത ഹിറ്റ് ഉറപ്പിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്. 

ഭ്രമയുഗത്തിന്റെ രചനയും സംവിധാനവും രാഹുൽ സദാശിവനാണ് നിർവഹിക്കുന്നത്. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്റേതാണ് സംഭാഷണങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), സംഗീതം: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, കോസ്റ്റ്യും: മെൽവി ജെ,  മേക്കപ്പ്: റോണെക്സ് സേവ്യർ എന്നിവർ നിർവഹിക്കുന്നു.

രാഹുൽ സദാശിവനാണ് ഭ്രമയുഗം ഒരുക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് മറ്റ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വിക്രം വേദ തയ്യറാക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ  ഇതാദ്യമായി ബ്ലാക്ക് ആൻഡ് വൈറ്റിൽ 3ഡി സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് 'ഭ്രമയുഗം'.  ഹൊറർ പടമാണ് ഭ്രമയു​ഗം എന്ന് ആദ്യം റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യക്ക് പുറമെ 22 രാജ്യങ്ങളിലാണ് ഭ്രമയുഗം ഫെബ്രുവരി 15ന് റിലീസ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News