Mandakini: ആരോമലും അമ്പിളിയും നാളെയെത്തും; മന്ദാകിനി മെയ് 24ന് പ്രദർശനത്തിനെത്തുന്നു

Mandakini movie: സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന കോമഡി എന്റർടെയ്നർ ചിത്രമാണ് മന്ദാകിനി.

Written by - Zee Malayalam News Desk | Last Updated : May 23, 2024, 06:11 PM IST
  • ഷിജു എം ഭാസ്കർ, ശാലു എന്നിവരാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്
  • വൈശാഖ് സുഗുണൻ, രമ്യത് രാമൻ എന്നിവർ എഴുതിയ വരികൾക്ക് ബിബിൻ അശോകാണ് സംഗീതം പകർന്നിരിക്കുന്നത്
Mandakini: ആരോമലും അമ്പിളിയും നാളെയെത്തും; മന്ദാകിനി മെയ് 24ന് പ്രദർശനത്തിനെത്തുന്നു

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ''മന്ദാ​കിനി" തിയേറ്ററുകളിലേക്ക്. ചിത്രം മെയ് 24ന് പ്രദർശനത്തിനെത്തുന്നു. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന കോമഡി എന്റർടെയ്നർ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിജു എം ഭാസ്കർ നിർവഹിക്കുന്നു.

വൈശാഖ് സുഗുണൻ, രമ്യത് രാമൻ എന്നിവർ എഴുതിയ വരികൾക്ക് ബിബിൻ അശോകാണ് സംഗീതം പകർന്നിരിക്കുന്നത്. ഷിജു എം ഭാസ്കർ, ശാലു എന്നിവരാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ: "ഉള്ളം തുടിക്കണ്..." അൽത്താഫ് നായകനാകുന്ന 'മന്ദാകിനി'യിലെ വീഡിയോ ​ഗാനം

ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷിഹാബ് വെണ്ണല.

ALSO READ: ധനുഷ് ചിത്രം 'രായൻ'; കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണത്തിനെത്തിക്കും

പ്രൊജക്ട് ഡിസൈനർ- സൗമ്യത വർമ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ- ആന്റണി തോമസ്, മനോജ്‌, സ്റ്റിൽസ്- ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ- ഓൾഡ് മങ്ക്സ്, ഡിസ്ട്രീബ്യൂഷൻ ഹെഡ്- പ്രദീപ് മേനോൻ, പിആർഒ- എഎസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News