John Paul : ജോൺ പോൾ സാറിനൊപ്പമൊരു സിനിമ സത്യമാകുമെന്ന് അല്പം മുമ്പു വരെ വിശ്വസിച്ചിരുന്നു: മരണത്തിൽ അനുശോചിച്ച് മഞ്ജു വാര്യർ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജോൺ പോളിനെ ആശുപത്രിയിൽ പോയി കണ്ടിരുന്നുവെന്നും മഞ്ജു വാര്യർ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Apr 23, 2022, 03:36 PM IST
  • ഫേസ്ബുക്കിലൂടെയാണ് അനുശോചനം അറിയിച്ചത്.
  • കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജോൺ പോളിനെ ആശുപത്രിയിൽ പോയി കണ്ടിരുന്നുവെന്നും മഞ്ജു വാര്യർ പറഞ്ഞു.
  • ജോൺ പോൾ മഞ്ജു വാര്യരെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു ഇത്.
  • ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞതായി മഞ്ജു വാര്യർ പറഞ്ഞു.
John Paul : ജോൺ പോൾ സാറിനൊപ്പമൊരു സിനിമ സത്യമാകുമെന്ന് അല്പം മുമ്പു വരെ വിശ്വസിച്ചിരുന്നു: മരണത്തിൽ അനുശോചിച്ച് മഞ്ജു വാര്യർ

തിരുവനന്തപുരം:  തിരക്കഥാകൃത്ത് ജോൺ പോളന്റെ നിര്യാണത്തിൽ നടി മഞ്ജു വാര്യർ അനുശോചിച്ചു. ഫേസ്ബുക്കിലൂടെയാണ് അനുശോചനം അറിയിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജോൺ പോളിനെ ആശുപത്രിയിൽ പോയി കണ്ടിരുന്നുവെന്നും മഞ്ജു വാര്യർ പറഞ്ഞു. ജോൺ പോൾ മഞ്ജു വാര്യരെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു ഇത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞതായി മഞ്ജു വാര്യർ പറഞ്ഞു. കൂടാതെ അത് സത്യമാകുമെന്നു തന്നെയാണ് അല്പം മുമ്പുവരെ വിശ്വസിച്ചിരുന്നതെന്നും മഞ്ജു വാര്യർ വ്യക്തമാക്കി.

മഞ്ജു വാര്യരുടെ കുറിപ്പിന്റെ പൂർണ രൂപം

"യാത്ര..മിഴിനീര്‍പൂവുകള്‍..ഇനിയും കഥ തുടരും...വിടപറയും മുമ്പേ...ഞാന്‍ ഞാന്‍ മാത്രം.... ഓർമ്മയ്ക്കായി...
ഈ നിമിഷത്തിന് തലവാചകമായേക്കാവുന്ന എത്രയോ സിനിമകൾ!
കുറച്ചുദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്.
യാത്രാമൊഴി..."

ഇന്ന് ഏപ്രിൽ 23 നാണ് തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. രണ്ട് മാസത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്നു.  ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും ജോൺ പോളിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു. ക്രിട്ടിക്കൽ കെയർ ടീമിന്റെ നേതൃത്വത്തിലുള്ള ചികിത്സയിലായിരുന്നു അദ്ദേഹം. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ടീമും ഉണ്ടായിരുന്നു.

കൊച്ചിയിൽ ചികിത്സയിൽ കഴിയവേ അദ്ദേഹത്തിൻറെ ചികിത്സാ സഹായത്തിനായി മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് 2ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ഇത് കൂടാതെ പൊതുജനങ്ങളും പതിനൊന്ന് ലക്ഷത്തി അറുപത്തി നാലായിരം രൂപ ചികിത്സ സഹായം നൽകിയിരുന്നു. രണ്ട് മാസത്തോളമാണ് ജോൺ പോൾ ചികിത്സയിൽ കഴിഞ്ഞത്. ഈ കാലയളവിൽ  കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാകുകയും ചെയ്തു. ഇതിനെ തുടർന്നാണ് പൊതുജനങ്ങളുടെ സഹായത്തോടെ ഫണ്ട് സ്വരൂപിച്ചത്. ജോൺ പോൾ ചികിത്സ സഹായനിധിയിലേക്ക് നിരവധി പേരാണ് സംഭാവനകൾ നൽകിയത്.

അദ്ദേഹത്തിന്റെ സിനിമ  ചരിത്രം മലയാള സിനിമയുടെ ചരിത്രം കൂടിയാണ്. കാനറാ ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് മുഴുവൻസമയ തിരക്കഥാകൃത്തായി അദ്ദേഹം മാറിയത്. 1980 ത് മുതൽ മലയാളികളെ വിസ്മയിപ്പിച്ച നൂറോളം തിരക്കഥകൾ അദ്ദേഹം എഴുതി. ഓരോ തലമുറയ്ക്കും വ്യത്യസ്തമായി സമീപിക്കാൻ കഴിയുന്ന തിരക്കഥാകൃത്ത്‌ കൂടിയായിരുന്നു ജോൺ പോൾ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News