Manjummal Boys: ത്രില്ലടിപ്പിച്ചു ത്രസിപ്പിച്ചു 'മഞ്ഞുമ്മൽ ബോയ്സ്' ; ട്രെയ്‌ലർ ട്രെൻഡിങ്ങിൽ..

Manjummal Boys Trailer: പ്രേക്ഷകരുടെ പ്രിയ താരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രമായതുകൊണ്ട് തന്നെ സിനിമാപ്രേമികളും ആരാധകരും പ്രേക്ഷകരുമെല്ലാം ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്'.

Written by - Zee Malayalam News Desk | Last Updated : Feb 9, 2024, 04:54 PM IST
  • ഹിറ്റ് ചിത്രങ്ങളുടെ സം​ഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതവും പശ്ചാത്തലസംഗീതവും പകരുന്ന ചിത്രം ഈ മാസം തിയറ്ററുകളിലെത്തും.
  • കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
Manjummal Boys: ത്രില്ലടിപ്പിച്ചു ത്രസിപ്പിച്ചു 'മഞ്ഞുമ്മൽ ബോയ്സ്' ; ട്രെയ്‌ലർ ട്രെൻഡിങ്ങിൽ..

ബ്ലോക്ക്‌ബസ്റ്റർ ചിത്രം 'ജാൻ എ മൻ'ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സ്'ന്റെ ട്രെയിലർ യുട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടി. ദുരൂഹതകൾ നിറച്ച് പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ട്രെയിലർ പ്രേക്ഷകരിൽ വലിയ ആകാംക്ഷയാണ് ജനിപ്പിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‌ഒരു സർവൈവൽ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ട്രെയിലർ കൂടെ കണ്ടതോടെ സിനിമ കാണാനുള്ള ആവേശം പ്രേക്ഷകരിൽ ഇരട്ടിച്ചിട്ടുണ്ട്. 

പ്രേക്ഷകരുടെ പ്രിയ താരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രമായതുകൊണ്ട് തന്നെ സിനിമാപ്രേമികളും ആരാധകരും പ്രേക്ഷകരുമെല്ലാം ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. ഹിറ്റ് ചിത്രങ്ങളുടെ സം​ഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതവും പശ്ചാത്തലസംഗീതവും പകരുന്ന ചിത്രം ഈ മാസം തിയറ്ററുകളിലെത്തും. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 

ALSO READ: മാസ് പൊലീസല്ല; എൻഗേജിങ് ത്രില്ലർ പോലീസ് സ്റ്റോറി ; അന്വേഷിപ്പിൻ കണ്ടെത്തും പ്രേക്ഷക പ്രതികരണം

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'മഞ്ഞുമ്മൽ ബോയ്സ്' പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രികരണം പൂർത്തിയാക്കിയ ചിത്രത്തിൽ നടൻ സലിം കുമാറിന്റെ മകൻ ചന്തു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. 

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി,  ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News