ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാൽ നായകനാകും. സംവിധായകൻ തരുൺ മൂർത്തിയാണ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് L360 (താൽക്കാലിക നാമം) നിർമിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവെക്കുമെന്നാണ് എം രഞ്ജിത്ത് അറിയിച്ചിരിക്കുന്നത്.
ജോഷി ചിത്രം റമ്പാന് ശേഷമാകും L360 ചിത്രീകരണം ആരംഭിക്കുക. നിലവിൽ മോഹൻലാൽ പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എൽ2 എമ്പുരാന്റെ ചിത്രീകരണ തിരക്കിലാണ്. വിദേശ ഷെഡ്യുൾ പൂർത്തീകരിച്ച എമ്പുരാന്റെ ഇന്ത്യയിലെ ബാക്കി ചത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം തന്നെ ചിത്രം റിലീസായേക്കും.
ALSO READ : Bigg Boss Malayalam : ഇത് എന്താ അടിയോടടി ഫാമിലിയോ! എവിടെ നോക്കിയാലും അടി; അവസാനം ബിഗ് ബോസും തലയിൽ കൈവെച്ചു
ചെമ്പൻ വിനോദിന്റെ രചനയിൽ ജോഷി ഒരുക്കുന്ന ചിത്രമാണ് റമ്പാൻ. റമ്പാന്റെ ആദ്യ ഷെഡ്യൂള്‍ ജൂണില്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനുശേഷമാകും തരുൺ മൂർത്തി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30നായിരുന്നു റമ്പാന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത്. കൈയ്യില്‍ തോക്കും ചുറ്റികയുമായി കാറിന് മുകളില്‍ നില്‍ക്കുന്ന മോഹന്‍ലാലിന്റെ ടൈറ്റില്‍ പോസ്റ്ററാണ് ആദ്യം പുറത്തുവന്നത്. ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.
ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുൺ മൂർത്തി. പിന്നീട് ഒരുക്കിയ സൗദി വെള്ളക്ക നിരൂപക പ്രശംസ നേടിയെടുത്തിരുന്നു. കൂടാതെ ചലച്ചിത്രമേളകളിലും നിറസാന്നിധ്യമായിരുന്നു. 53-ാം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്നും മൂന്ന് അവാർഡുകൾ തരുണിന്റെ സൗദി വെള്ളക്ക നേടിയെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.