Bigg Boss Malayalam : ഇത് എന്താ അടിയോടടി ഫാമിലിയോ! എവിടെ നോക്കിയാലും അടി; അവസാനം ബിഗ് ബോസും തലയിൽ കൈവെച്ചു

Bigg Boss Malayalam Season 6 Week 1st Review : കണ്ടെന്റിന്റെ വേണ്ടി ചില മത്സരാർഥികൾ ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കുണ്ടാക്കുന്നതാണ് പ്രേക്ഷകരെ അലോസരപ്പെടുത്തുന്നത്

Written by - Jenish Thomas | Last Updated : Mar 16, 2024, 02:56 PM IST
  • ബിഗ് ബോസ് ആറാം സീണിന്റെ വാരാന്ത്യം ഇന്ന്
  • കണ്ടന്റ് കിങ്ങായി രതീഷ്
  • ഒപ്പം വിവാദങ്ങളും
  • അതിനിടെ ഒരു ലൗ ട്രാക്കുമായി ഈ ആഴ്ചത്തെ ബിഗ് ബോസ് വിശേഷങ്ങൾ
Bigg Boss Malayalam : ഇത് എന്താ അടിയോടടി ഫാമിലിയോ! എവിടെ നോക്കിയാലും അടി; അവസാനം ബിഗ് ബോസും തലയിൽ കൈവെച്ചു

ബിഗ് ബോസ് മലയാളം ആറാം സീസൺ ആരംഭിച്ച് ഇന്ന് ആദ്യ വാരാന്ത്യത്തിലേക്കെത്തി ചേർന്നിരിക്കുകയാണ്. രണ്ട് കോമണേഴ്സുൾപ്പെടെ 19 വ്യത്യസ്ത മേഖലയിൽ നിന്നുള്ള മത്സരാർഥികളാണ് മാർച്ച് പത്താം തീയതി ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചത്. പേരെടുത്ത് പറയത്തക്ക പ്രമുഖർ ഇല്ലെങ്കിലും ബിഗ് ബോസ് തങ്ങൾക്ക് കണ്ടന്റ് ലഭിക്കുമെന്ന് ഉറപ്പ് വരുത്തി തന്നെയാണ് ഈ മത്സരാർഥികളെ തിരഞ്ഞെടുത്തിരിക്കുന്നത്. അതെന്ത് തന്നെയായലും റിയാലിറ്റി ഷോ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഫലം കണ്ടെത്തിയിരിക്കുകയാണ്. നിരവധി കണ്ടന്റുകളും വിവാദങ്ങളുമാണ് ഈ ഒരാഴ്ചകൊണ്ട് ബിഗ് ബോസ് മത്സരാർഥികൾ ഷോയുടെ അണിയറപ്രവർത്തകർക്ക് നൽകിയിരിക്കുന്നത്.

ബിഗ് ബോസ് മലായളം ആറാം സീസൺ ഒന്നാം ആഴ്ച ഒറ്റ്നോട്ടത്തിൽ

മാർച്ച് പത്താം തീയതി ഗ്രാൻഡ് ലോഞ്ചിൽ 19 മത്സരാർഥികളാണ് ബിഗ് ബോസ് വീട്ടിലേക്കെത്തിയത്. ക്യാപ്റ്റൻസി ടാസ്കിൽ ജയിച്ച അർജുൻ ശ്യാം ബിഗ് ബോസ് മലയാളം ആറാം സീസണിന്റെ പ്രഥമ ക്യാപ്റ്റനായി. ക്യാപ്റ്റൻ നിർദേശിച്ച ശ്രീരേഖയും കുക്കിങ് ടീമും പവർ ടീം അംഗങ്ങളായി. ഇത്തവണ മാറ്റിപിടിച്ച ബിഗ് ബോസ് ആറാം സീസണിൽ പവർ ടീമിന് പ്രത്യേക അധികാരങ്ങൾ നൽകി. അത് മത്സരത്ത് ഒരുവിധം രസകരമായി മുന്നോട്ട് കൊണ്ടുപോകുന്നു. 

പവർ ടീം നേരിട്ട് നോമിനേഷനിലേക്കെത്തിച്ച അസി റോക്കി, മറ്റുള്ളവർ കൺഫെഷൻ റൂമിൽ വെച്ച് തിരഞ്ഞെടുത്ത ജിന്റോ, നോറ മസ്ക്കാൻ, സുരേഷ് മേനോൻ, സിജോ ജോൺ, ശരണ്യ ആനന്ദ്, അൻസിബ, രതീഷ് കുമാർ എന്നിവരാണ് ഈ ആഴ്ച നോമിനേഷൻ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വീക്ക്ലി ടാസ്കിൽ പവർ ടീമിനെ മറ്റ് ടീമുകൾക്ക് തോൽപ്പിക്കാനാകാതെ വന്നതോടെ അടുത്താഴ്ചയും നിലവിലെ പവർ ടീം തന്നെയാകും ആ അധികാരമുള്ളതെന്ന് ബിഗ് ബോസ് അറിയിച്ചു. ജയിൽ നോമിനേഷനിലേക്ക് വരുമ്പോൾ പവർ ടീം നേരിട്ട് നിർദേശിച്ച ജിന്റോയും മറ്റ് മത്സരാർഥികൾ നിർദേശിച്ച രതീഷ് കുമാറുമാണ് ഈ സീസണിൽ ആദ്യമായി ജയിലേക്ക് പോയത്.

ALSO READ : Bigg Boss Malayalam : ബിഗ് ബോസ് മലയാളം ആറാം സീസൺ; ആര് നേടും കപ്പ്? മത്സരാർഥികൾ ഇവരൊക്കെയാണ്

ആദ്യ ആഴ്ചയിലെ കണ്ടന്റ് കിങ്

ഒന്നാം ദിനം മുതൽ ബിഗ് ബോസ് വീട്ടിൽ കണ്ടെന്റ് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് എല്ലാ മത്സരാർഥികളും. ഇത്തവണ ആക്കാര്യത്തിൽ ഏറ്റവും മുന്നിൽ രതീഷ് കുമാറാണ്. എല്ലാവരോട് അങ്ങോട്ട് ചെന്ന് സംസാരിച്ച് രതീഷ് തനിക്ക് വേണ്ട കണ്ടന്റുകൾ ഉണ്ടാക്കിയെടുത്തു. മുൻ സീസണുകളിൽ രജിത് കുമാർ, ഡോ. റോബിൻ, അഖിൽ മാരാർ എന്നിവരുടെ അതെ സ്ട്രാറ്റർജിയാണ് രതീഷ് ആറാം സീസണിൽ തുടരുന്നത്. ആൺ മേൽക്കൊയ്മ, കുടുംബം, എൽജിബിടിക്യു വിരുദ്ധത തുടങ്ങിയവ പ്രകടമാക്കികൊണ്ടാണ് രതീഷ് തന്റെ കണ്ടന്റ് ബിഗ് ബോസിൽ സൃഷ്ടിക്കുന്നത്.

എന്നാൽ പലതും വിവാദങ്ങളിലേക്ക് നയിക്കുകയായിരുന്നു. അതിൽ പ്രധാനമായി രണ്ട് സംഭവങ്ങളാണ് ഈ ആഴ്ച ബിഗ് ബോസിൽ നടന്നത്. ഒന്ന് ട്രാൻസ് വിഭാഗത്തിലുള്ള ജാൻമണി ദാസുമായിട്ടുള്ള സംഭവം. ജാൻമണി കെട്ടിപിടുക്കുന്നതിന് മറ്റൊരു തലമെന്ന് വിശേഷപ്പിച്ചതും അതെ തുടർന്നുള്ള രതീഷിന്റെ നിലപാടും കരച്ചിലും ആ ചർച്ചയെ ബിഗ് ബോസ് വീടിന്റെ പുറത്തേക്ക് നയിച്ചു. അതിന് തൊട്ടുപിന്നാലെ സുരേഷ് മേനോനുമായിട്ടുള്ള പ്രശ്നവും ബിഗ് ബോസ് വീടിനെ ആകെ കുലുക്കി. ഈ വിഷത്തിൽ എല്ലാവരും രതീഷിനെ കുറ്റപ്പെടുത്തിയപ്പോൾ സ്വന്തം ബാഗും പായ്ക്ക് ചെയ്ത ബിഗ് ബോസ് വിടാനൊരുങ്ങി. എന്നാൽ അവിടെ രതീഷിനെ ഇളിഭ്യനാക്കിയത് ബിഗ് ബോസാണ്. കാരണം രതീഷ് പുറത്തേക്ക് പോയാൽ ആ മത്സരാർഥി ബിഗ് ബോസിനെ വെല്ലുവിളിക്കുന്നത് പോലെയാകും. ഏറ്റവും അവസാനം സുരേഷ് മേനോൻ പ്രശ്നത്തിൽ എൽജിബിടിക്യു വിരുദ്ധത പ്രകടമാക്കിയപ്പോൾ താൻ ഉദ്ദേശിച്ച കാര്യം രതീഷ് ആദ്യ ആഴ്ചകൊണ്ട് തന്നെ സൃഷ്ടിച്ചെടുത്തൂ. എന്നാൽ ചില ഘട്ടങ്ങളിൽ താൻ എന്ന മത്സരാർഥിയെ മറക്കുന്നതും ഷോ വിടാനുമുള്ള മാനസികത രതീഷിന് എത്രനാൾ ഇവിടെ തുടരാനാകുമെന്ന് കാത്തിരിക്കേണ്ടതാണ്.

ശരീരം മാത്രമുള്ള ജിന്റോ

വായിൽ നിന്നും വരുന്ന മണ്ടത്തരങ്ങൾ കൊണ്ട് വിവാദങ്ങൾ സൃഷ്ടിക്കുന്ന മത്സരാർഥിയാണ് ജിന്റോ. നോമിനേഷനിൽ വന്നു എന്ന് കണ്ട ജിന്റോ പെട്ടെന്ന് എഴുന്നേറ്റ് ചായയെ പറ്റി കുറ്റം പറഞ്ഞു. എന്താണോ എന്തോ ആർക്കൊന്നും മനസ്സിലായില്ല. പിന്നെ ഒരു ബോഡിഷോ, അവസാനം അത് ജിന്റോയെ കൊണ്ട് മാപ്പ് പറയിപ്പിച്ചു. നടി യമുന റാണിയുമായിട്ടുള്ള ആ വിവാദം ജിന്റോയുടെ വായിൽ നിന്നും ജിന്റോ പോലും അറിയാതെ വന്ന മണ്ടത്തരമായിരുന്നു. ബിഗ് ബോസ് ഉദ്ദേശിച്ചത് പോലെ ഒരു കോമഡി പീസ് ഷോയുടെ അണിയറ പ്രവർത്തകർക്ക് ലഭിച്ചു. നാലാം സീസണിൽ നവീൻ അറയ്ക്കലിനെ പോലെ മൂന്നാം ആഴ്ച വരെ ഒരു മണ്ടനായി ജിന്റോ ബിഗ് ബോസ് വീട്ടിൽ തുടർന്നേക്കും.

സാധാരണക്കാർ

നിഷാനയും റസ്മിനുമാണ് സാധാരണക്കാരുടെ വിഭാഗത്തിൽ നിന്നും ബിഗ് ബോസ് വീട്ടിൽ ഇത്തവണ എത്തിയവർ. ഇതിൽ എല്ലാവരും പ്രതീക്ഷിച്ചത് റസ്മിൻ ഒതുങ്ങി പോകുമെന്നായിരുന്നു. എന്നാൽ പ്രതീക്ഷ തച്ചുടയ്ക്കുകയായിരുന്നു വിക്ക്ലി ടാസ്കിൽ രതീഷിനോട് റസ്മിൻ കയർത്ത സംഭവത്തിലൂടെ. പവർ ടീമിന്റെ ആനുകൂല്യത്തിൽ നിഷാന ഒതുങ്ങിയിരിക്കുകയാണ്. അതിന്റെ പുറത്തേക്ക് നിഷാന വന്നാൽ ഉടൻ തന്നെ എലിമിനേറ്റാകുമെന്ന് ഉറപ്പാണ്.

അടിയോടടി

ആറാം സീസണിൽ എപ്പോഴാണ് അടിപ്പൊട്ടുന്നത് പറയാൻ പ്രവചിക്കാൻ സാധിക്കുന്നില്ല. ചുമ്മാതെ നിന്നാൽ പോലും കണ്ടന്റിന് വേണ്ടി അടിയുണ്ടാക്കാനായി നടക്കുകയാണ് മിക്ക മത്സരാർഥികൾ. അതിൽ പ്രധാനിയാണ് രതീഷ് ചന്ദ്രൻ. ഇതുപോലെ സിജോ മറ്റുള്ളവരെ ടാർഗറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ താൻ ഒരു റോബിൻ ആകുമോ എന്ന ഭയമാണുള്ളത്. എന്നാൽ കൃത്യമായി കാര്യങ്ങൾ മറ്റ് മത്സരാർഥികളിലേക്ക് വലിയ ബഹളം സൃഷ്ടിക്കാതെ എത്തിക്കുന്നത് അൻസിബയും ജാസ്മിൻ ജാഫറുമാണ്. 

ലൗ ട്രാക്ക് വന്നപ്പോൾ ജാസ്മിൻ ജാഫറിന്റെ എനർജി അൽപം താഴേക്ക് പോയി. സീസൺ ആരംഭിച്ച് രണ്ട് ദിവസം പിന്നിട്ടപ്പോൾ ഗബ്രി ജോസിനെ ബെസ്റ്റിയാക്കിയതും അതെ തുടർന്നുള്ള സംഭവ വികാസങ്ങൾ ഒരു സൈഡിൽ കൂടി കടന്നുപോകുകയാണ്. എന്നിരുന്നാലും ഇത്തവണത്തെ വാരാന്ത്യ എപ്പിസോഡിൽ രതീഷ് ചന്ദ്രൻ- സുരേഷ് മേനോൻ വിഷത്തിൽ മോഹൻലാലും ബിഗ് ബോസിന്റെ അണിയറപ്രവർത്തകരും എന്ത് തീരുമാനമായിരിക്കും എടുക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. മിക്കവാറും പതിവ് സീസൺ പോലെ പേരിന് താക്കീത് നൽകുക മാത്രമായിരിക്കും ബിഗ് ബോസ് ചെയ്യുക. എന്താകുമെന്ന് കാത്തിരിക്കാം...

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News