Kochi : മോഹൻലാൽ (Mohanlal) നായകനായി എത്തുന്ന ചിത്രം ആറാട്ട് (Aarattu) തീയേറ്ററുകളിൽ റിലീസിനെത്തുമെന്ന് അറിയിച്ചു. ചിത്രം ഈ വര്‍ഷത്തെ പൂജ അവധിക്കാലത്താണ് തീയേറ്ററുകളിൽ എത്തുന്നത്. ഒക്ടോബർ 14 ന് ചിത്രം റിലീസ് ചെയ്യും. ആദ്യം ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ മാറ്റി വെയ്ക്കുകയായിരുന്നു.
പുലിമുരുകന് (Pulimurukan) ശേഷം ഉദയകൃഷ്ണയും വില്ലന്‍ ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലിനൊപ്പം വീണ്ടും കൈകോര്‍ക്കുന്ന ചിത്രമാണ് "നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്". 18 കോടി ബജറ്റിന്റെ ഈ ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ് ആണ് നായിക. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്, ഷീല, സ്വാസിക, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.
ഒരു പ്രത്യേക ചുമതല നിര്‍വ്വഹിക്കുന്നതിനായി നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന് എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ആറാട്ടെന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ നെയ്യാറ്റിൻകരയിൽ നിന്നു പാലക്കാട്ടെ (Palakkad) ഒരു ഗ്രാമത്തിൽ എത്തുന്നതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളൊക്കെയാണ് ചിത്രത്തിന്റെ പ്രമേയമെന്നും നേരത്തേ തന്നെ സംവിധായകൻ സൂചിപ്പിച്ചിരുന്നു.
ALSO READ: Mohanlal ചിത്രം ആറാട്ടിന്റെ ചിത്രീകരണത്തിനായി റെയിൽവേയ്ക്ക് നൽകിയത് ലക്ഷങ്ങൾ
ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ പാലക്കാടും ഹൈദരാബാദുമായിരുന്നു. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫെബ്രുവരി ആദ്യവാരം പുറത്ത്വിട്ടിരുന്നു. മാസ് ആക്ഷൻ ലക്കിലുള്ള മോഹൻലാലിന്റെ സ്റ്റിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററായി ഉപയോഗിച്ചിരിക്കുന്നത്. മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി എത്തുമ്പോൾ പേരിനൊപ്പം ചേരുന്ന മാസ് ലുക്കാണ് ആദ്യ പോസ്റ്ററായി അണിയറപ്രവർത്തകർ പുറത്തിറക്കിയിരിന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...