Malaikkottai Valiban: "പുന്നാര കാട്ടിലെ പൂവനത്തിൽ" മോഹൻലാൽ - എൽ ജെ പി ചിത്രം മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

Malaikottai Valiban: "മലയാളത്തിന്റെ ഗാനശാഖ അതിമനോഹരവും അതിവിശാലവും ആണ്. വളരെ വിപുലമാണ് നമ്മുടെ പാട്ടുകളുടെ ചരിത്രം. 

Written by - Zee Malayalam News Desk | Last Updated : Dec 15, 2023, 07:27 PM IST
  • അതിൽ ഓരോ പ്രണയഗാനവും നമുക്ക് ഇഷ്ടമുള്ള ഒന്നാണ്. വാലിബനിലെ എല്ലാ ഗാനങ്ങളോടും എനിക്ക് ഇഷ്ടമാണെങ്കിലും ഈ ഗാനത്തിനോട് ഒരു പ്രത്യേക മമത ഉണ്ട് എന്ന് സ്വയം തിരിച്ചറിയാൻ കഴിയുന്നുണ്ട്.
  • പ്രണയവും വിരഹവും അതിന്റെ ദുഖവുമെല്ലാം എന്നും നെഞ്ചിലേറ്റിയിട്ടുള്ള, ഇഷ്ടപെട്ടിട്ടുള്ള മലയാളികൾക്ക് വേണ്ടി പുന്നാരകാട്ടിലെ എന്ന ഈ ഗാനം സമർപ്പിക്കുന്നു" എന്നാണ് ശ്രീ പി എസ്സ് റഫീഖ് മലൈക്കോട്ടൈ വാലിബനിലെ ഈ ഗാനത്തിനെക്കുറിച്ചു പറഞ്ഞത്.
Malaikkottai Valiban: "പുന്നാര കാട്ടിലെ പൂവനത്തിൽ" മോഹൻലാൽ - എൽ ജെ പി ചിത്രം മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ ആരാധകരുടെ താളമേകുന്നതിന് ഇമ്പമേറുന്ന ആദ്യ ഗാനം റിലീസ് ചെയ്തു. " പുന്നാര കാട്ടിലെ പൂവനത്തിൽ" എന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. പി എസ് റഫീഖ് രചന നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാർ വാക്കിയിലും അഭയ ഹിരൺമയിയുമാണ്. പ്രേക്ഷക പ്രശംസയും ഒരു കോടിയിൽപ്പരം  കാഴ്ചക്കാരെയും സ്വന്തമാക്കിയ  വാലിബന്റെ ടീസറിനു ശേഷമാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ  ചിത്രത്തിന്റെ ഗാനം പ്രേക്ഷകരിലേക്ക് എത്തിയത്.

"മലയാളത്തിന്റെ ഗാനശാഖ അതിമനോഹരവും അതിവിശാലവും ആണ്. വളരെ വിപുലമാണ് നമ്മുടെ പാട്ടുകളുടെ ചരിത്രം. അതിൽ ഓരോ പ്രണയഗാനവും നമുക്ക് ഇഷ്ടമുള്ള ഒന്നാണ്. വാലിബനിലെ എല്ലാ ഗാനങ്ങളോടും എനിക്ക് ഇഷ്ടമാണെങ്കിലും ഈ ഗാനത്തിനോട് ഒരു പ്രത്യേക മമത ഉണ്ട് എന്ന് സ്വയം തിരിച്ചറിയാൻ കഴിയുന്നുണ്ട്. അത് ഇതൊരു പ്രണയ ഗാനം കൂടി ആയതു കൊണ്ടാണ്. പ്രണയവും വിരഹവും അതിന്റെ ദുഖവുമെല്ലാം എന്നും നെഞ്ചിലേറ്റിയിട്ടുള്ള, ഇഷ്ടപെട്ടിട്ടുള്ള മലയാളികൾക്ക് വേണ്ടി പുന്നാരകാട്ടിലെ എന്ന ഈ ഗാനം സമർപ്പിക്കുന്നു" എന്നാണ്  ശ്രീ പി എസ്സ് റഫീഖ് മലൈക്കോട്ടൈ വാലിബനിലെ ഈ ഗാനത്തിനെക്കുറിച്ചു പറഞ്ഞത്. 

"ജീവിതത്തിലെ മനോഹരമായ ദിവസം ആണ് ഇന്ന്, നമ്മളോരുത്തരും പ്രതീക്ഷിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാൽ ചിത്രത്തിന്റെ ആദ്യ ഗാനം റിലീസാകുകയാണ്. ഒരു വർഷം മുന്നേ എനിക്ക് വളരെ ഇഷ്ടമുള്ള സംഗീത സംവിധായകൻ ആയ പ്രശാന്ത് പിള്ളൈ ഒരു ഗാനാലാപനത്തിനു ക്ഷണിക്കുകയും വളരെ തൃപ്തിയോടെ ആ ഗാനം പാടി സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി വന്ന എനിക്ക് ഏതാണ് ഈ ഗാനം, ഏതു സിനിമയിലേതാണ് ഈ ഗാനം എന്നതിനെക്കുറിച്ചു ഒരു ഐഡിയയും ഇല്ലായിരുന്നു. രണ്ടു മാസത്തിനു മുന്നേ ലിജോ ജോസ് പെല്ലിശ്ശേരി ഒരു കഥാപാത്രത്തിന് ഡബ്ബ് ചെയ്യാൻ എന്നെ വിളിക്കുകയും ആ ജോലി പൂർത്തീകരിച്ച ശേഷം "അഭയ പാടിയ മലൈക്കോട്ടൈ വാലിബനിലെ പാട്ടു കേൾക്കണ്ടേ" എന്ന് ചോദിക്കുകയും ലിജോ  ഈ ഗാനം കേൾപ്പിച്ച്  തരുന്ന  സമയത്താണ് എനിക്ക് പോലും വിശ്വസിക്കാൻ പറ്റാത്ത തരത്തിൽ നമ്മുടെ ലെജൻഡറി ആക്ടർ ലാലേട്ടന്റെ  മലൈക്കോട്ടൈ വാലിബനിൽ ഞാനും ഒരു ഭാഗമായ കാര്യം അറിയുന്നത്. ഒരുപാടു സന്തോഷം കിട്ടിയ നിമിഷം,അത്രേം പ്രൗഡ് തോന്നിയ നിമിഷം ആയിരുന്നു അത്. ലിജോക്കും പ്രശാന്ത് പിള്ളക്കും ഒത്തിരി നന്ദി. നിങ്ങളും ഈ ഗാനം ഏറ്റെടുക്കും എന്ന് വിശ്വസിക്കുന്നു" എന്നാണ് ഈ  ഗാനം ആലപിച്ച അഭയ ഹിരണ്മയി പങ്കുവച്ച വാക്കുകൾ. 

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള  ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവഹിച്ചിരിക്കുന്നു.ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്  റോണക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' 2024 ജനുവരി 25 ന് തിയേറ്ററുകളിലെത്തും.പി ആർ ഓ പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News