Money Heist-5 Review| എല്ലാം ഒരു മായ തന്നെയെന്ന് ചിന്തിച്ച് നോക്കിയാൽ ഇത് മണീഹെയ്സ്റ്റിന് അവസാനമോ തുടക്കമോ?

വികാരങ്ങൾക്ക് അടിമപ്പെട്ടു പോവുന്ന മനുഷ്യൻ സ്വയ ബുദ്ധിയിലേക്ക് മടങ്ങി വരുന്നത് ഒരു നേർ രേഖയിൽ  അല്ല.

Written by - Zee Malayalam News Desk | Last Updated : Dec 4, 2021, 01:30 PM IST
  • സീരിസുകൾ തമ്മിലുണ്ടായ ദൈർഘ്യം ഒരു പരിധി വരെയെങ്കിലും പ്രേക്ഷകനെ മടുപ്പിച്ചു
  • പ്രൊഫസർ ഉണ്ടാക്കുന്ന ട്വിസ്റ്റ് അല്ലാതെ മറ്റൊന്നും സർപ്രൈസിങ്ങ് എലമെൻറുകളായി ഇത്തവണയില്ല
  • എതെങ്കിലും ഘട്ടത്തിൽ രാഷ്ട്ര സ്നേഹിയായ ഒരാൾക്ക് അംഗീകരിക്കാൻ പറ്റാത്തത്. പലതും പറയുന്നുണ്ട്
Money Heist-5 Review| എല്ലാം ഒരു മായ തന്നെയെന്ന് ചിന്തിച്ച് നോക്കിയാൽ ഇത് മണീഹെയ്സ്റ്റിന് അവസാനമോ തുടക്കമോ?

പ്രേക്ഷകൻ പ്രതീക്ഷിക്കുന്നതിനപ്പുറം എന്തെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അത് മണീഹെയ്സ്റ്റിലെ പ്രൊഫസർ മാത്രമാണെന്നാണ് സീരിസ് ലോകത്തിലെ വെയ്പ്പ്. ബുദ്ധി കൂർമ്മത പ്രയോജനപ്പെടുത്താതെ ചെന്നു കേറുന്ന ഒരു പ്രശ്നത്തിൽ നിന്നും പ്രൊഫസറിന് ഇറങ്ങി പോരാനാവില്ല.

അവസാനത്തെ എപ്പിസോഡിലടക്കം അതിനൊന്നും മാറ്റങ്ങൾ എവിടെയും ഇല്ല. ഇമോഷണലി വീക്ക് ആയ ഒരു പ്രൊഫസറിനെ റക്വേൽ പിടിയിലായ ഘട്ടം മുതൽ എല്ലാവരും കാണുന്നതാണ്. അത്തരത്തിലൊരു ഘട്ടം പാർട്ട്-2ലും അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നു. വികാരങ്ങൾക്ക് അടിമപ്പെട്ടു പോവുന്ന മനുഷ്യൻ സ്വയ ബുദ്ധിയിലേക്ക് മടങ്ങി വരുന്നത് ഒരു നേർ രേഖയിൽ  അല്ല. ഒരു തെറിവിളി, കവിളത്ത് ഒരടി,ഷോക്ക് അങ്ങിനെ എന്ത് വേണമെങ്കിലും ആവാം.

Also Read: Money Heist Season 5: പ്രൊഫസ്സർ അറസ്റ്റിലായോ? എന്തൊക്കെയാണ് പുതിയ ട്വിസ്റ്റുകൾ, സസ്പെൻസ് നിറക്കുന്ന സീസൺ-5 ട്രെയിലർ

അത്തരമൊരു സ്ട്രെക്കിങ്ങ് പോയൻറ് നിലതെറ്റി പോയ പ്രൊഫസറിനെ ഉണർത്തി. റോയൽ ബാങ്ക് ഒാഫ് സ്പെയിനിൽ നിന്നും സ്വർണം പുറത്തെത്തിക്കുകയാണ് പ്രൊഫറുടെയും കൂട്ടരുടെയും ഹെയിസ്റ്റിൻറെ ലക്ഷ്യം. എന്ന് ആദ്യ എപ്പിസോഡുകൾ മുതൽ എല്ലാവർക്കും അറിയാം. എന്നാൽ പുറത്തെത്തിയ സ്വർണം പ്രൊഫസർ പോലുമറിയാതെ അപ്രത്യക്ഷമായി പോയതാണ് പാർട്-2.

കാര്യമായ ആക്ഷൻ സീക്വൻസുകൾക്കോ ഇമോഷണൽ മൊമൻറുകൾക്കോ ഇടം നൽകാതെയാണ് അവസാന ഭാഗത്ത് മണീ ഹെയ്സ്റ്റിന് കർട്ടനിടുന്നത്. ട്വിസ്റ്റുകൾ അവസാനം വരെയും നില നിർത്താൻ ഇത്തവണയും കഴിഞ്ഞു. എതെങ്കിലും ഘട്ടത്തിൽ രാഷ്ട്ര സ്നേഹിയായ ഒരാൾക്ക് അംഗീകരിക്കാൻ പറ്റാത്തത്. പലതും പറയുന്നുണ്ടെങ്കിലും അവയുടെ എല്ലാം സത്യാവസ്ഥയും വ്യക്തമാക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ALSO READ: Money Heist Part 5 Volume 2| ഇന്നെത്തും മണീ ഹെയ്സ്റ്റ് അവസാന ഭാഗം, ആരാധകർക്ക് നിരവധി ചോദ്യങ്ങൾ

എങ്ങിനെ വേണമെങ്കിലും വളക്കാനോ ഒടിക്കാനോ പറ്റുന്ന വിധത്തിലാണ് ഇത്തവണ അവസാനം. അത് ഒരു പക്ഷെ പുതിയ ഹെയ്സ്റ്റിനുള്ള തുടക്കമായേക്കാം. അല്ലെങ്കിൽ പുതിയ കഥകളുടെ സൂചനകളായേക്കാം. അങ്ങിനെ ലോകം കണ്ട ഏറ്റവും വലിയ  വെബ് സീരിസ് കൊള്ളയുടെ അവസാനം പൂർത്തിയായി.

സീരിസുകൾ തമ്മിലുണ്ടായ ദൈർഘ്യം ഒരു പരിധി വരെയെങ്കിലും പ്രേക്ഷകനെ മടുപ്പിച്ചിരുന്നെന്ന് പറയാം. പ്രൊഫസർ ഉണ്ടാക്കുന്ന ട്വിസ്റ്റ് അല്ലാതെ മറ്റൊന്നും സർപ്രൈസിങ്ങ് എലമെൻറുകളായി ഇത്തവണയില്ലെന്നതും ശ്രദ്ധേയമായി. പക്ഷെ ഒന്ന് ചിന്തിച്ചാൽ പ്രൊഫസർ പറഞ്ഞ് വെച്ചതും അത് തന്നെയാണ് എല്ലാം ഒരർഥത്തിൽ മായയാണ്. അല്ലെങ്കിൽ തോന്നലാണ്. പുതിയ ഹെയ്സ്റ്റും അത്തരത്തിൽ ആയേക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News