Monster Movie: ലക്കി സിങ്ങായി ലാലേട്ടന്റെ തകർപ്പൻ പ്രകടനം; അവസാനം നിഗൂഢതയും; 'മോൺസ്റ്റർ' ആദ്യ പകുതി അവസാനിക്കുന്നത് പല ഉത്തരങ്ങൾ ബാക്കിവെച്ചുകൊണ്ട്

Monster First Half review: ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി ബാക്കിയാക്കി കൊണ്ടാണ് മോൺസ്റ്ററിൻറെ ആദ്യ പകുതി അവസാനിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 21, 2022, 11:04 AM IST
  • ലക്കി സിങ്ങായി ലാലേട്ടന്റെ തകർപ്പൻ പ്രകടനം.
  • 100 ചോദ്യങ്ങൾ ബാക്കിയാക്കി അവസാനിപ്പിക്കുന്ന ആദ്യ പകുതി പ്രേക്ഷകർക്ക് ത്രില്ലിങ്ങാണ്.
  • 10 മിനിറ്റ് മുൻപാണ് ത്രില്ലിങ്ങ് സ്വഭാവത്തിലേക്ക് സിനിമ മാറുന്നത്.
Monster Movie: ലക്കി സിങ്ങായി ലാലേട്ടന്റെ തകർപ്പൻ പ്രകടനം; അവസാനം നിഗൂഢതയും; 'മോൺസ്റ്റർ' ആദ്യ പകുതി അവസാനിക്കുന്നത് പല ഉത്തരങ്ങൾ ബാക്കിവെച്ചുകൊണ്ട്

Monster Review: പുലിമുരുകന് ശേഷം വൈശാഖ് - ഉദയകൃഷ്ണ - മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസായ മലയാളികൾ ഒരുപാട് കാത്തിരുന്ന മോൻസ്റ്റർ എന്ന സിനിമയുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ടാം പകുതിക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി ബാക്കിയാക്കി എഡ്ജ് ഓഫ് ദി സീറ്റ് അനുഭവം നൽകിക്കൊണ്ടാണ് മോൻസ്റ്റർ ആദ്യ പകുതി അവസാനിപ്പിക്കുന്നത്. ആരാണ് മോഹൻലാൽ? ആരാണ് ലക്കി സിങ്ങ്? എന്തിന് അയാൾ വന്നു? എന്തിന് അയാൾ ചെയ്തു? തുടങ്ങി 100 ചോദ്യങ്ങൾ ബാക്കിയാക്കി അവസാനിപ്പിക്കുന്ന ആദ്യ പകുതി പ്രേക്ഷകർക്ക് ത്രില്ലിങ്ങാണ്.

ആദ്യ പകുതി അവസാനിക്കുന്നതിന് 10 മിനുറ്റ് മുൻപാണ് ത്രില്ലിങ്ങ് സ്വഭാവത്തിലേക്ക് സിനിമ മാറുന്നത്. അതിന് മുമ്പ് വരെ തമാശ നിറഞ്ഞ പഴയ മോഹൻലാൽ സിനിമകളിൽ കാണുന്ന മോഹൻലാലിനെ കാണാൻ സാധിക്കും. മോഹൻലാൽ ഫാൻസിന് ഒരുപാട് സന്തോഷം നൽകുന്ന കാര്യമായിരുന്നു. ലക്കി സിങ്ങായി മോഹൻലാൽ തകർത്തടിയപ്പോൾ ഹണി റോസ്, സുദേവ് നായർ, ജോണി ആന്റണി തുടങ്ങിയവർ ഗംഭീരമായി കൂടെ നിന്നു. ഒരു പിടിയും തരാത്ത ആദ്യ പകുതി ഉദായകൃഷ്ണയുടെ ജീവിതത്തിലെ നാഴികക്കല്ലായി മാറുമെന്ന് സംവിധായകൻ വൈശാഖ് തന്നെ പറഞ്ഞിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ പ്രേക്ഷകരും അതിനോട് യോജിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News