തിരുവനന്തപുരം: കുറച്ചധികം ഹിറ്റുകളുടെ വർഷത്തിൽ പുതുമുഖങ്ങളെ വെച്ചൊരു ചിത്രം മലയാളത്തിൽ ഹിറ്റാക്കി ബോക്സോഫീസിൽ കാശ് വാരിയ കഥയാണ് ഫോർ ദി പീപ്പിളിൻറേത്. അഴിമതിക്കും അനീതിക്കും എതിരെ ശക്തമായി പ്രതികരിക്കുന്ന നാല് ചെറുപ്പക്കാരുടെ കഥയായിരുന്നു ചിത്രത്തിൻറേത്. ജയരാജ് തന്നെ കഥ എഴുതി സംവിധാനം ചെയത് ചിത്രത്തിന് തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഡോ: ഇഖ്ബാൽ കുറ്റിപ്പുറം ആണ്.
ചിത്രത്തിലെ പാട്ടുകൾ വൻ തരംഗമാവുകയും ഗാനങ്ങൾ ചാർട്ട് ബസ്റ്ററുകളും ആയിരുന്നു. ഈ ചലച്ചിത്രം ആ വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടുകയും നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. ഭരതിന്റെ ബോയ്സ്, ഗോപികയുടെ ഓട്ടോഗ്രാഫ്, പ്രണതിയുടെ ഗംഭീരം എന്നീ തമിഴ് ചിത്രങ്ങൾ വിജയമായതോടെ 4 സ്റ്റുഡന്റ്‌സ് എന്ന പേരിൽ ഭാഗികമായി റീഷൂട്ടിംഗ് നടത്തി തമിഴിൽ റിലീസ് ചെയ്യുകയുണ്ടായി.
അരുണിന് പകരം ശർവ്വാനന്ദിനെ കൊണ്ടുവന്ന് ഈ ചിത്രം യുവസേന തെലുങ്കിലും പ്രദർശിപ്പിച്ചു. ഇതിന് തുടർച്ചയായി ബൈ ദി പീപ്പിൾ 2005 ലും ഓഫ് ദി പീപ്പിൾ 2008 ലും തിയ്യേറ്ററുകളിൽ എത്തി.2004ൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമാണ് 4 ദി പീപ്പിൾ. 40 ലക്ക്ഷം ബജറ്റിൽ ചിത്രീകരിച്ച സിനിമ നേടിയത് ₹ 3 കോടിയാണ്.
പുതിയ താരോദയങ്ങൾ കൂടിയായിരുന്നു ചിത്രം. സുനിൽ നരേൻ എന്നൊരു നടനെ സിനിമക്ക് സമ്മാനിച്ചതും ഇവിടെയായിരുന്നു സിറ്റി പോലീസ് കമ്മീഷണറുടെ വേഷത്തിലൂടെ സുനിൽ ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ഫോർ ദ പീപ്പിളിന്റെ തമിഴ്, തെലുങ്ക്, ബംഗാളി പതിപ്പുകളിലും ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബൈ ദ പീപ്പിളിലും പോലീസ് ഓഫീസറുടെ വേഷം സുനിലിനായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...