Nahas Nazar: മലയാള സിനിമയിലേക്ക് ഒരു സംവിധായകൻ കൂടി; ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് നഹാസ് നാസർ

Ashiq Usman Productions: അടുത്ത ചിത്രത്തിലൂടെ ഒരു പുതുമുഖ സംവിധയകനെ മലയാള സിനിമക്ക് പരിചയപ്പെടുത്തുകയാണ് ആഷിക് ഉസ്മാൻ നിർമ്മാണ കമ്പനി.

Written by - Zee Malayalam News Desk | Last Updated : Nov 29, 2022, 11:56 AM IST
  • തല്ലുമാലയുടെയേയും അയൽ വാശിയുടെയേയും സഹ സംവിധായനായ നഹാസ് നാസറാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്
  • 'കെട്ടിയോളാണെന്റെ മാലാഖ'എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം അജി പീറ്റർ തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്
Nahas Nazar: മലയാള സിനിമയിലേക്ക് ഒരു സംവിധായകൻ കൂടി; ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് നഹാസ് നാസർ

എന്നും മികച്ച ചിത്രങ്ങൾ ഒരുക്കി പ്രേക്ഷക പ്രശംസകളും ഏറ്റു വാങ്ങുന്ന നിർമ്മാതാക്കളിൽ ഒരാളാണ് ആഷിക് ഉസ്മാൻ. ഖാലിദ് റഹ്മാന്റെ സംവിധാന മികവിൽ ഈയിടെ പുറത്തിറങ്ങി മെഗാഹിറ്റ് ആയി മാറിയ ടോവിനോ തോമസ് മുഖ്യ വേഷം കൈകാര്യം ചെയ്ത "തല്ലുമാല" ഇതിനൊരു ഉത്തമ ഉദാഹരണമാണ്. വെറും സാമ്പത്തിക നേട്ടങ്ങൾ മാത്രം ലക്ഷ്യം വെച്ചുള്ള നിർമ്മാണ കമ്പനികളിൽ നിന്നും തീർത്തും വേറിട്ടു നിൽക്കുന്നതാണ് 'ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്' എന്ന ബാനർ. നല്ലൊരു ചിത്രം പുറത്തിറങ്ങാൻ മികച്ച രീതിയിൽ പരിശ്രമിക്കുന്ന നിർമാണ കമ്പനിയായാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് എന്ന ബാനറിനെ കാണാൻ കഴിയുക.

ഇപ്പോൾ അടുത്ത ചിത്രത്തിലൂടെ ഒരു പുതുമുഖ സംവിധയകനെ മലയാള സിനിമക്ക് പരിചയപ്പെടുത്തുകയാണ് ആഷിക് ഉസ്മാൻ നിർമ്മാണ കമ്പനി. തല്ലുമാലയുടെയേയും അയൽ വാശിയുടെയേയും സഹ സംവിധായനായ നഹാസ് നാസറാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. 'കെട്ടിയോളാണെന്റെ മാലാഖ'എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം അജി പീറ്റർ തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഈ സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. തല്ലുമാല പോലെ മികച്ച തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ഒരു ചിത്രമാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ALSO READ: Thallumaala Box Office Collection : 'അടിച്ച്' മെഗ ഹിറ്റുണ്ടാക്കി തല്ലുമാല; ചിത്രത്തിന്റെ ബോക്സ്ഓഫീസ് കളക്ഷൻ ഇങ്ങനെ

ബോക്സ്ഓഫീസിൽ മികച്ച കളക്ഷനാണ് തല്ലുമാല നേടിയത്. ആഗോളതലത്തിൽ 30 ദിവസം കൊണ്ട് 71.36 കോടി രൂപയാണ് ടൊവിനോ തോമസ് ചിത്രം സ്വന്തമാക്കിയത്. ഓഗസ്റ്റ് 12നാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലെത്തിയത്. ഇന്ത്യക്ക് പുറത്ത് ജിസിസി രാജ്യങ്ങളിലും യുഎസ്, കാനഡ, യുകെ, സിംഗപ്പൂർ എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്ത് ആദ്യം ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. എന്നാൽ പിന്നീട് വമ്പൻ ഹിറ്റായി മാറുകയായിരുന്നു.

ചിത്രത്തിലെ പാട്ടുകൾ ഈ വിജയത്തിന് പിന്നിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സിനിമയുടെ മേക്കിം​ഗും പ്രേക്ഷകർ എടുത്ത് പറയുന്ന കാര്യങ്ങളിൽ ഒന്നാണ്. തല്ലുകളുടെ ഒരു മാല തന്നെയാണ് ചിത്രം. ചിത്രത്തിലെ തിയേറ്റർ ഫൈറ്റ് സീനിന്റെ മേക്കിം​ഗ് വീഡിയോ വൈറലായി മാറിയിരുന്നു. റിപ്പീറ്റ് വാല്യൂ ഉള്ള പടമാണ് തല്ലുമാല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മുഹ്സിൻ പരാരി അഷറഫ് ഹംസ എന്നിവർ തിരക്കഥ എഴുതിയ ചിത്രമാണ് തല്ലുമാല. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ഗാനത്തിന്റെ വരികൾ രചിച്ചത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ മുഹ്സിൻ പെരാരി തന്നെയാണ്. ഹരിചരൺ ശേഷാദ്രി, ബെന്നി ദയാൽ, സലിം കുമാർ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ചിത്രത്തിൻറെ ഛായാഗ്രാഹകൻ ജിംഷി ഖാലിദായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News