മലയാള നടി നമിതാ പ്രമോദ് നായികയായി അഭിനയിക്കുന്ന തെലുങ്ക് സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ചുട്ടലഭായ് എന്ന സിനിമയില്‍ ആദിയാണ് നായകന്‍. വീരഭദ്ര ചൗധരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എസ് എസ് തമനാണ് സംഗീതം. എസ് ആര്‍ ടി എന്റര്‍ടെയ്ന്‍മെന്റാണ് ചുട്ടലഭായ് നിര്‍മ്മിച്ചിരിക്കുന്നത്.. നമിതയുടെ ആദ്യ തെലുങ്ക് ചിത്രമാണ്ചുട്ടലഭായ്. അടി കപ്യാരേ കൂട്ടമണിയാണ് നമിതയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി എന്നീ സിനിമകളിലും നമിതയായിരുന്നു നായിക.