Premalu: കൊടുമണ്‍ പോറ്റിയോട് കട്ടയ്ക്ക് നിന്ന് നസ്ലെനും മമിതയും; പ്രേമലു 50 കോടി ക്ലബ്ബിൽ

Premalu box office collection: തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ തന്നെയാണ് പ്രേമലുവും സംവിധാനം ചെയ്തിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 21, 2024, 03:23 PM IST
  • റിലീസ് ചെയ്ത് 12-ാം ദിനമാണ് പ്രേമലു 50 കോടി ക്ലബ്ബിലെത്തിയത്.
  • ചിത്രം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്.
  • ഗിരീഷ് എ ഡിയാണ് ചിത്രത്തിന്റെ സംവിധായകൻ.
Premalu: കൊടുമണ്‍ പോറ്റിയോട് കട്ടയ്ക്ക് നിന്ന് നസ്ലെനും മമിതയും; പ്രേമലു 50 കോടി ക്ലബ്ബിൽ

നസ്ലെന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് പ്രേമലു. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. മമ്മൂട്ടി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗത്തിനൊപ്പം റിലീസ് ചെയ്തിട്ടും പ്രേമലുവിന് ലഭിക്കുന്ന സ്വീകാര്യതയില്‍ ഒരു ഇടിവും സംഭവിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

റിലീസ് ചെയ്ത് 12-ാം ദിനം തന്നെ പ്രേമലു 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു കഴിഞ്ഞെന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ പറയുന്നത്. റൊമാന്റിക് കോമഡി ഴോണറില്‍ എത്തിയ ചിത്രം ഫെബ്രുവരി 9നാണ് റിലീസ് ചെയ്തത്. പ്രേക്ഷകപ്രീതി നേടിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ തന്നെയാണ് പ്രേമലുവും സംവിധാനം ചെയ്യുന്നത് എന്നത് തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈപ്പ്. ആ പ്രതീക്ഷ കാത്തുസൂക്ഷിക്കാന്‍ ഗിരീഷിന് സാധിച്ചു എന്നാണ് ചിത്രത്തിന് ആദ്യ ദിനം മുതല്‍ തന്നെ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

ALSO READ: കേരളത്തിലെ ആന വേട്ടയുടെ ചുരുളഴിക്കാൻ അവരെത്തുന്നു, പോച്ചർ എന്ന് മുതൽ കാണാം ഒടിടിയിൽ?

നാല് ദിവസം കൊണ്ട് 30 കോടിയും കടന്ന് ഭ്രമയുഗം കുതിക്കുമ്പോഴും പ്രേമലുവിന്റെ കളക്ഷനിലോ ഒക്കുപ്പന്‍സിയിലോ കാര്യമായ ചലനമുണ്ടായില്ല എന്നതാണ് വസ്തുത. രണ്ടാം ആഴ്ചയിലെ പ്രവര്‍ത്തി ദിനങ്ങളിലും ചിത്രം കാണാന്‍ തിയേറ്ററുകളിലേയ്ക്ക് പ്രേക്ഷകര്‍ വലിയ രീതിയില്‍ എത്തുന്നുണ്ട്. ഇതോടെ വരുന്ന വാരാന്ത്യത്തിലും ചിത്രത്തിന് മികച്ച കളക്ഷന്‍ ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News