Neymar Movie : മാത്യു-നസ്ലിൻ കോമ്പോയിൽ ആദ്യ പാൻ ഇന്ത്യൻ ചിത്രം എത്തുന്നു; നെയ്മറിന്റെ ഡബ്ബിങ് പുരോഗമിക്കുന്നു

കേരളത്തിലും കേരളത്തിന് പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 9, 2022, 09:52 PM IST
  • ഒരു ഫുൾ ടൈം ഫാമിലി എന്റർടൈൻമെന്റ് ആയ ചിത്രത്തിൽ നസ്ലിൻ മാത്യു എന്നിവർക്കൊപ്പം മറ്റ് നിരവധി താരങ്ങളും അണിനിരക്കുന്നു.
  • കേരളത്തിലും കേരളത്തിന് പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്.
Neymar Movie : മാത്യു-നസ്ലിൻ കോമ്പോയിൽ ആദ്യ പാൻ ഇന്ത്യൻ ചിത്രം എത്തുന്നു; നെയ്മറിന്റെ ഡബ്ബിങ് പുരോഗമിക്കുന്നു

കൊച്ചി : ഹിറ്റ് ചിത്രം ജോ ആൻഡ് ജോയ്ക്ക് ശേഷം  മാത്യു - നസ്ലിൻ കോമ്പോ വീണ്ടും ഒന്നിക്കുന്ന നെയ്മറിന്റെ ഡബ്ബിങ് കൊച്ചിയിൽ പുരോഗമിക്കുന്നു. വി സിനിമാസ് ഇന്റർനാഷണലിന്റെ  ബാനറിൽ പദ്മ ഉദയ്  നിർമിക്കുന്ന ചിത്രം, നവാഗതനായ സുധി മാഡിസൻ  കഥയും സംവിധാനവും നിർവഹിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ - സംഭാഷണം പൂർത്തീകരിച്ചിരിക്കുന്നത് ആദർശ് സുകുമാരനും, പോൾസൻ സ്കറിയയും ചേർന്നാണ് . 

ഒരു ഫുൾ ടൈം ഫാമിലി എന്റർടൈൻമെന്റ് ആയ ചിത്രത്തിൽ നസ്ലിൻ മാത്യു എന്നിവർക്കൊപ്പം മറ്റ് നിരവധി താരങ്ങളും അണിനിരക്കുന്നു. കേരളത്തിലും കേരളത്തിന് പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്.

ALSO READ : യുഎഇയിൽ ഒന്നാമത്, ഇന്ത്യയിൽ അഞ്ചാം സ്ഥാനം; ഒടിടിയിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തേരോട്ടം

മലയാളത്തിൽ ചിത്രീകരിക്കുന്ന ചിത്രം തമിഴ് , തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ മൊഴിമാറ്റി പാൻ ഇന്ത്യ തലത്തിൽ ഇറക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. സിനിമ ജനുവരി അവസാനത്തോടുകൂടെ തിയറ്ററിൽ റിലീസിനൊരുങ്ങുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News