Viral Video: 'കാമുക'നെ വെളിപ്പെടുത്തി നൂറിന്‍!

അഡാര്‍ ലവ് എന്ന ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നൂറിന്‍ ഷെരിഫ്. സമൂഹ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ നൂറിന്‍ ഏറ്റവും ഒടുവില്‍ പങ്കുവച്ച ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 

Last Updated : Jan 12, 2020, 04:39 PM IST
  • ഇന്നല്ലെങ്കില്‍ നാളെ നൂറിന്‍ ആളെ വെളിപ്പെടുത്തും എന്ന വിശ്വാസത്തില്‍ കത്തിരിഉന്ന ആരാധകരെ ഞെട്ടിക്കുന്നതാണ് നൂറിന്‍റെ വെളിപ്പെടുത്തല്‍.
Viral Video: 'കാമുക'നെ വെളിപ്പെടുത്തി നൂറിന്‍!

അഡാര്‍ ലവ് എന്ന ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നൂറിന്‍ ഷെരിഫ്. സമൂഹ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ നൂറിന്‍ ഏറ്റവും ഒടുവില്‍ പങ്കുവച്ച ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 

കോര്‍ത്തു പിടിച്ചിരിക്കുന്ന കൈകളുടെ ചിത്രമാണ് നൂറിന്‍ പോസ്റ്റ് ചെയ്തത്. 

'എന്‍റെ ജീവിതത്തില്‍ നീയുള്ളതിനാല്‍ ഒരുപാട് സന്തോഷിക്കുന്നു. ലോകത്തോട് നമ്മളെക്കുറിച്ച് വിളിച്ചു പറയുന്നതിന്‍റെ ആവേശത്തിലാണ് ഞാന്‍' -എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. 

 
 
 
 

 
 
 
 
 
 
 
 
 

Alhamdulillah Happy to have you in my life.superexcited to tell the whole world about us

A post shared by Noorin Shereef | نوير شريف (@noorin_shereef_) on

ഇതോടെ ആരാണ് നൂറിന്‍റെ ജീവിതത്തിലെ 'പുരുഷന്‍' ആരെന്നു അറിയാനുള്ള തിടുക്കമായിരുന്നു ആരാധകര്‍ക്ക്. ഇന്നല്ലെങ്കില്‍ നാളെ നൂറിന്‍ ആളെ വെളിപ്പെടുത്തും എന്ന വിശ്വാസത്തില്‍ കത്തിരുന്ന ആരാധകരെ ഞെട്ടിക്കുന്നതാണ് നൂറിന്‍റെ വെളിപ്പെടുത്തല്‍. 

താൻ പങ്കുവച്ച ചിത്രത്തിലെ കൈകൾ 'ഹാൻഡ് മേക്കപ്പി'ലൂടെ തയാറാക്കിയതാണ് എന്നാണ് നൂറിന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

'ഒരു പുരുഷന്റെ ഹാൻഡ് മേക്കപ്പ് അനുകരിക്കാൻ ശ്രമിച്ചതായിരുന്നു ഞാൻ. ആദ്യമായാണ് മേക്കപ്പിലുള്ള എന്റെ അഭിരുചി ഞാൻ പരീക്ഷിക്കുന്നത്. അത് വലിയ  വിജയമാകുകയും ചെയ്തു. എന്നെ തെറ്റിദ്ധരിച്ചവരോട് ഒരുവാക്ക്. ഞാൻ എന്നെ നന്നായി സ്നേഹിക്കുന്നു. അത് ലോകത്തോട് തുറന്നുപറയുന്നതിൽ ഞാൻ വളരെ സന്തോഷവതിയാണ്' - നൂറിന്‍ കുറിച്ചു. 

Trending News