ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിന്റെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 24 ന് തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ ഇന്ന്, ഫെബ്രുവരി 17 ന് തിയേറ്ററിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഒഴിവാക്കാനാകാത്ത കാരണങ്ങൾ മൂലം ചിത്രത്തിൻറെ റിലീസ് നീട്ടി വെക്കുകയാണെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ആറ് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിന് ഉണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്.
നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിങും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രണയഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കൂടെ നിൻ കൂടെ എന്ന ഗാനം ഒരുക്കിയിരിക്കുന്നത് നിശാന്ത് രാംതെക്കെയാണ്. വിനായക് ശശികുമാറാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. ഹരിശങ്കർ കെ.എസും സിതാര കൃഷ്ണകുമാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഷറഫുദ്ദീന്‍, ഭവന എന്നിവർക്ക് പുറമെ സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബോൺഹോമി എന്റർടൈൻമെൻറ്സിന്റെയും ലണ്ടൻ ടാകീസിന്റെയും ബാനറിലാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എത്തുന്നത്. റെനീഷ് അബ്ദുൽഖാദർ, രാജേഷ് കൃഷ്‌ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൊടുങ്ങലൂരിൽ വെച്ചാണ് ഭൂരിഭാഗവും ചിത്രീകരിച്ചത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അരുൺ റുഷ്ദിയാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിവേക് ഭരതനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് കിരൺ കേശവ്, പ്രശോഭ് വിജയൻ എന്നിവരാണ്.
ക്രിയേറ്റീവ് ഡയറക്ടര്‍ ശബരിദാസ് തോട്ടിങ്കല്‍, അഡീഷണല്‍ സ്ക്രീന്‍പ്ലേ, ഡയലോഗ്സ് വിവേക് ഭരതന്‍, ശബരിദാസ് തോട്ടിങ്കല്‍, ജയ് വിഷ്ണു, പാട്ടുകള്‍ നിഷാന്ത് രാംടെകെ, പോള്‍ മാത്യൂസ്, ജോക്കര്‍ ബ്ലൂസ്, പശ്ചാത്തല സംഗീതം ബിജിബാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്സ് ഇ കുര്യന്‍, കലാസംവിധാനം മിഥുന്‍ ചാലിശ്ശേരി, മേക്കപ്പ് അമല്‍ ചന്ദ്രന്‍, സൌണ്ട് മിക്സിംഗ് അരവിന്ദ് മേനോന്‍, അവതരണം മാജിക് ഫ്രെയിംസ് റിലീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഫിലിപ്പ് ഫ്രാന്‍സിസ്, നൃത്തസംവിധാനം അനഘ, റിഷിധന്‍, പ്രോജക്റ്റ് കോഡിനേറ്റര്‍ ഷമീം സയിദ്, ട്രെയ്ലര്‍ സംഗീത പ്രതാപ്, പബ്ലിസിറ്റി ഡിസൈന്‍സ് ആരോഷ് തേവടത്തില്‍, യെല്ലോടൂത്ത്സ്, ഡിഐ കളറിസ്റ്റ് ലിജു പ്രഭാകര്‍, കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയംകുളം, ഇംഗ്ലീഷ് സബ്ടൈറ്റില്‍സ് രാജീവ് രാമചന്ദ്രന്‍, ലൈന്‍ പ്രൊഡ്യൂസേഴ്സ് മാഹിന്‍ഷാദ് എന്‍ വൈ, ഷാമില്‍ പി എം, വരികള്‍ വിനായക് ശശികുമാര്‍, ശരത്ത് കൃഷ്ണന്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...