Premier League Celebrity Cup : ഓൺലൈൻ പ്രീമിയർ ലീഗ് സെലിബ്രിറ്റി കപ്പ്; എവലൂഷൻ ഐഡിയാസ് ചാംപ്യൻമാരായി

Premier League Celebrity Cup : ആറു ദിവസങ്ങളിലായി പ്രൗഢഗംഭീരമായി നടന്ന ടൂർണമെന്റിൽ ഫൈനലിൽ കൊറിയൊഗ്രാഫേഴ്‌സിനെ 85 റൺസിന് പരാജയപ്പെടുത്തിയാണ് എവലൂഷൻ ഐഡിയാസ്  ടൂർണമെന്റിലെ ചാമ്പ്യന്മാരായത്.  

Written by - Zee Malayalam News Desk | Last Updated : Jan 22, 2023, 04:13 PM IST
  • സിനിമ,ടീ.വി, മാധ്യമ മേഖലയിലെ പ്രവർത്തകരുടെ ക്രിക്കറ്റ് കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റ് ഫെർട്ടേണിറ്റിയുടെ കീഴിൽ സംഘടിപ്പിച്ച മത്സരമായിരുന്നു ഓൺലൈൻ പ്രീമിയർ ലീഗ് സീസൺ 4.
  • ആറു ദിവസങ്ങളിലായി പ്രൗഢഗംഭീരമായി നടന്ന ടൂർണമെന്റിൽ ഫൈനലിൽ കൊറിയൊഗ്രാഫേഴ്‌സിനെ 85 റൺസിന് പരാജയപ്പെടുത്തിയാണ് എവലൂഷൻ ഐഡിയാസ് ടൂർണമെന്റിലെ ചാമ്പ്യന്മാരായത്.
  • സ്കോർ - എവലൂഷൻ ഐഡിയാസ് : 152/5 (15), കൊറിയൊഗ്രാഫേഴ്‌സ് : 67/9(15).
Premier League Celebrity Cup : ഓൺലൈൻ പ്രീമിയർ ലീഗ് സെലിബ്രിറ്റി കപ്പ്; എവലൂഷൻ ഐഡിയാസ് ചാംപ്യൻമാരായി

ഓൺലൈൻ റൈഡേഴ്സ് സംഘടിപ്പിച്ച ഓൺലൈൻ പ്രീമിയർ ലീഗ് സീസൺ 4 സെലിബ്രിറ്റി കപ്പിൽ എവലൂഷൻ ഐഡിയാസ് ജേതാക്കളായി. സിനിമ,ടീ.വി, മാധ്യമ മേഖലയിലെ പ്രവർത്തകരുടെ ക്രിക്കറ്റ് കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റ് ഫെർട്ടേണിറ്റിയുടെ കീഴിൽ സംഘടിപ്പിച്ച മത്സരമായിരുന്നു ഓൺലൈൻ പ്രീമിയർ ലീഗ് സീസൺ 4. ആറു ദിവസങ്ങളിലായി പ്രൗഢഗംഭീരമായി നടന്ന ടൂർണമെന്റിൽ ഫൈനലിൽ കൊറിയൊഗ്രാഫേഴ്‌സിനെ 85 റൺസിന് പരാജയപ്പെടുത്തിയാണ് എവലൂഷൻ ഐഡിയാസ്  ടൂർണമെന്റിലെ ചാമ്പ്യന്മാരായത്.

സ്കോർ - എവലൂഷൻ ഐഡിയാസ് : 152/5 (15), കൊറിയൊഗ്രാഫേഴ്‌സ് : 67/9(15). ഫൈനൽ മത്സരത്തിൽ 16 പന്തുകളിൽ നിന്ന് പുറത്താക്കാതെ 44 റൺസ് നേടിയ ഷോൺ ആണ് മാൻ ഓഫ് ദി മാച്ച്. കിംഗ് മേക്കേഴ്‌സിൻ്റെ നോയലാണ് മാൻ ഓഫ് ദി സീരീസ്. 163 റൺസ് നേടിയ നോയൽ തന്നെയാണ് ടൂർണമെൻ്റിലെ ബെസ്റ്റ് ബാറ്റ്സ്മാൻ പുരസ്കാരവും സ്വന്തമാക്കിയത്. ഒമ്പത് വിക്കറ്റുകൾ സ്വന്തമാക്കിയ  ഐഡിയാസിലെ ബേസിൽ മികച്ച ബൗളർക്കുള്ള പുരസ്കാരം സ്വന്തമാക്കി.  

ALSO READ: Pathaan Movie: ഇനി പഠാന് മുന്നിലുള്ളത് കെജിഎഫ് 2, ഈ രീതിയിൽ ബുക്കിങ്ങ് തുടർന്നാൽ 40 കോടി

 മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ വിനു മോഹൻ, നയന അനിൽ, ദ്രുവൻ, റാം എന്നിവർ ചേർന്നാണ് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചത്.സാജു നവോദയ, ഷഫീഖ് റഹ്മാൻ,  സജി സുരേന്ദ്രൻ, പ്രൊഡ്യൂസർ ഡോക്ടർ ബാദുഷ, ദേവ് ജി ദേവൻ,സുദീപ് കാരാട്ട് സി.സി.എഫ് പ്രസിഡൻറ് അനിൽ തോമസ് തുടങ്ങിയ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. മാളികപ്പുറം എന്ന ചിത്രത്തിൻറെ 50 കോടിയുടെ വിജയാഘോഷവും സമാപന ദിവസമായ ഇന്നലെ രാവിലെ വേദിയിൽ വെച്ച് ആഘോഷിക്കുകയുണ്ടായി. നടൻ ഉണ്ണി മുകുന്ദൻ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള,ദേവനന്ദ, ശ്രീപത് എന്നിവർ ആഘോഷചടങ്ങുകളിൽ പങ്കെടുത്തു.

ഗ്രാൻ്റ് പ്രൊഡക്ഷൻസ്, സൂര്യ ഫിലിംസ്, ആർ ഡി ഇമിനേഷൻസ്, ചിയേഴ്‌സ് എന്റർടൈൻമെന്റ്സ്,സ്റ്റാർ ഹോളിടെയ്സ്,താഹിർ സിനി ടെക്നിക്, ബ്രിങ് ഫോർത്ത് മീഡിയ, കാസർഗോൾഡ്,കൊച്ചിൻ സൂപ്പർ കിംഗ്സ്, സോഫ സ്റ്റോറിസ്, ഇയോൺ, എസ്റ്റിലോകസ്,ചായ് ചാറ്റ്, വെറൈറ്റി മീഡിയ,മിട്ടാസ്,തക്കാരം,കൈനറ്റിക് ഗ്രീൻ, സുവി സ്ട്രൈക്കേഴ്സ്, 1000 ആരോസ്, ജിഞ്ചർ മീഡിയ,ഗ്ലോബൽ എക്സ്പേർട്ട്സ്,മൈൽ സ്റ്റോൺ മേക്കേഴ്സ്,ടീം പ്രൊഡ്യൂസേഴ്സ് എന്നിവരാണ് ടൂർണമെൻ്റ് സ്പോൺസേഴ്സ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News