മലയാളത്തിലെ എവർഗ്രീൻ റൊമാന്റിക് ഹീറോ ശങ്കർ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന ചിത്രമാണ് ഓർമ്മകളിൽ. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ. സെപ്റ്റംബർ 23ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം. വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ഓർമ്മകളിൽ. എ മദേഴ്സ് പാഷൻ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തിൽ ഒട്ടും തന്നെ വെളിപ്പെടുത്തലുകളില്ലാത്ത സമ്പന്നവും പരമ്പരാഗതവുമായ ഒരു കുടുംബജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകളും (The fluctuations of life) അതിന്റെ നന്മ തിന്മകളുമാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.
ശങ്കറിനു പുറമെ, ഷാജു ശ്രീധർ, നാസർ ലത്തീഫ്, ദീപാ കർത്താ, പൂജിത മേനോൻ, വിജയകുമാരി, അജയ്, ആര്യൻ കതൂരിയ, റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ. പി , സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിതിൻ കെ രാജ് ആണ്. എഡിറ്റിംഗ് - വിപിൻ മണ്ണൂർ. ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് സംവിധായകൻ എം വിശ്വപ്രതാപ് തന്നെയാണ്. സംഗീതം നൽകിയിരിക്കുന്നത് ജോയ് മാക്സ്വെൽ. ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റ്, സുജാത മോഹൻ എന്നിവരാണ്.
പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - എ എൽ അജികുമാർ, പശ്ചാത്തലസംഗീതം - സുധേന്ദുരാജ്, കല - ബിനിൽ കെ ആന്റണി, ചമയം - പ്രദീപ് വിതുര, കോസ്റ്റ്യും - രവികുമാരപുരം, പ്രൊഡക്ഷൻ മാനേജർ - പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ - ടി മഗേഷ്, ഡിസൈൻസ് - വിനീത് വാസുദേവൻ, സംവിധാന സഹായികൾ - ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ് , സോബിൻ ജോസഫ് ചാക്കോ , വിതരണം - സാഗാ ഇന്റർനാഷണൽ , സ്റ്റുഡിയോ - പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റിൽസ് - അജേഷ് ആവണി , പി ആർ ഓ - അജയ് തുണ്ടത്തിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...