Oru Smartphone Pranayam: 'ഒരു സ്മാർട്ട് ഫോൺ പ്രണയം' ജൂലൈ അഞ്ചിന് തിയേറ്റുകളിൽ എത്തുന്നു

Oru Smartphone Pranayam Movie Release: ഒരു സ്മാർട്ട് ഫോണിലൂടെയുള്ള പ്രണയം നിരവധി ദുരൂഹതയിലേക്കുള്ള യാത്രയായി തീരുന്നതാണ് ചിത്രത്തിന്റെ  ഇതിവൃത്തം.

Written by - Zee Malayalam News Desk | Last Updated : Jun 30, 2024, 12:25 PM IST
  • ലൈവ് ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
  • സ്കൈ ഷെയർ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം
Oru Smartphone Pranayam: 'ഒരു സ്മാർട്ട് ഫോൺ പ്രണയം' ജൂലൈ അഞ്ചിന് തിയേറ്റുകളിൽ എത്തുന്നു

ചാൾസ് ജി തോമസ് കഥ,തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ഒരു സ്മാർട്ട് ഫോൺ പ്രണയം പ്രദർശനത്തിനെത്തുന്നു. സ്കൈ ഷെയർ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അൻഷെൽ റോസ് ആണ്. ഷാഹു ഷാ ഡിഒപി നിർവഹിക്കുന്നു. ചാൾസ് ജി തോമസ് എഴുതി പ്രശാന്ത് മോഹന്റെ സംഗീതസംവിധാനത്തിൽ വിനീത് ശ്രീനിവാസനും ആരതിപ്പൊടിയും പാടിയ ചിത്രത്തിലെ ഗാനം ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു.

എഡിറ്റിംഗ്- എ ആർ ജിബീഷ്. മ്യൂസിക് ഡയറക്ടർ- പ്രശാന്ത് മോഹൻ എം പി. കോസ്റ്റ്യൂം ഡിസൈനർ- ഗൗരി പാർവതി. പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ. ആർട്ട്- ഗിരീഷ്. ഗാനരചന- ചാൾസ് ജി തോമസ്. മേക്കപ്പ്- ബിന്ദു ക്ലാപ്പന. അസോസിയറ്റ് ഡയറക്ടർ- മനു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് തിരുവഞ്ചൂർ. സ്റ്റിൽസ്- അനിജ ജലൻ. ഫൈനാൻസ് കൺട്രോളർ- അജിത സി ശേഖർ.

ALSO READ: റിലീസിനൊരുങ്ങി 'രായൻ'; ധനുഷ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി

ഒരു സ്മാർട്ട് ഫോണിലൂടെയുള്ള പ്രണയം നിരവധി ദുരൂഹതയിലേക്കുള്ള യാത്രയായി തീരുന്നതാണ് ചിത്രത്തിന്റെ  ഇതിവൃത്തം. രണ്ട് കുടുംബങ്ങളെ ബന്ധിപ്പിച്ച് നിരവധി ട്വിസ്റ്റുകളിലൂടെ സഞ്ചരിക്കുന്ന കഥയാണിത്. ലൈവ് ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിൽ ഈ കഥയുടെ ആഖ്യാന രീതി ഏറെ പുതുമ നിലനിർത്തതാണെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.

അമേരിക്കയിലും കേരളത്തിൽ കൊച്ചി, വാഗമൺ എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം നടന്നത്. ഹേമന്ത് മേനോൻ, പ്രിൻസ്, സായികുമാർ, പത്മരാജ് രതീഷ്, സന്തോഷ് കീഴാറ്റൂർ, ബാജിയോ ജോർജ്, ബാലാജി ശർമ, നയനപ്രസാദ്, അശ്വതി അശോക്, എലിസബത്ത് സരിത കുക്കു എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. ജൂലൈ അഞ്ചിന് 72 ഫിലിം കമ്പനി ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും. പിആർഒ- എംകെ ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News