2023 ലെ ഓസ്‌കാർ അവാർഡ് പ്രഖ്യാപനം മാർച്ച് 12 നാണ് നടത്തുന്നത്. ഈ വർഷം മികച്ച അഭിനേതാവിനുള്ള അവാർഡിനായി മത്സരിക്കുന്നത് ഓസ്റ്റിൻ ബട്ട്‌ലർ (ചിത്രം - എൽവിസ്) , ബ്രെൻഡൻ ഫ്രേസർ (ചിത്രം - ദി വൈയിൽ) , കേറ്റ് ബ്ലാഞ്ചെറ്റ് (ചിത്രം - ടാർസ്), മിഷേൽ യോ (ചിത്രം - എവെരിതിങ്, എവെരിവെയർ ഓൾ അറ്റ് വൻസ്) എന്നിവരാണ്. ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. ഇന്ത്യയിൽ നിന്ന് രാജമൗലി സംവിധാനം ചെയ്ത ചിത്രം ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനം ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഓസ്‌കാർ അവാർഡ് ചടങ്ങുകൾ നടത്തുന്ന സമയം
2023 മാർച്ച് 12 ഞായറാഴ്ചയാണ് ഓസ്‌കാർ അവാർഡിന്റെ അന്തിമ പ്രഖ്യാപനം നടത്തുന്നത്. ഹോളിവുഡിലെ ഡോൾബി തീയേറ്ററുകളിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. യൂറോപ്യൻ ടൈം രാത്രി 8 മണിക്കാണ് ചടങ്ങുകൾ നടത്തുന്നത്. അതായത് ഇന്ത്യയിൽ മാർച്ച് 13 തിങ്കളാഴ്ച രാവിലെ 5.30 മണി മുതൽ ഓസ്കാർ അവാർഡ് പ്രഖ്യാപന ചടങ്ങുകൾ കാണാം.
ALSO READ: Varayan Ott Update: സിജു വിൽസൺ വൈദിക വേഷത്തിലെത്തിയ ചിത്രം; 'വരയൻ' ഒടിടിയിലെത്തി
ഓസ്‌കാർ അവാർഡ് ചടങ്ങുകൾ എങ്ങനെ കാണാം?
എബിസി, എബിസി.കോം, എബിസി ആപ്പ് എന്നിവിടങ്ങളിൽ ഓസ്‌കാർ അവാർഡ് ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ എടി&ടി ടിവി, ഹുലു + ലൈവ് ടിവി,യുട്യൂബ് ടിവി എന്നീ സ്ട്രീമിങ് സൈറ്റുകളിലും ഓസ്‌കാർ അവാർഡ് പ്രഖ്യാപന ചടങ്ങുകൾ തത്സമയം കാണാൻ കഴിയും,
ഈ വർഷം ഓസ്‌കാർ അവാർഡ് ചടങ്ങുകൾ ഹോസ്റ്റ് ചെയ്യുന്നത് ആര്?
ഈ വർഷം ഓസ്‌കാർ അവാർഡ് പ്രഖ്യാപന ചടങ്ങുകളുടെ ഹോസ്റ്റായി എത്തുന്നത് ജിമ്മി കിമ്മലാണ്. ഇത് മൂന്നാം തവണയാണ് ജിമ്മി കിമ്മൽ ഓസ്‌കാർ അവാർഡ് പ്രഖ്യാപന ചടങ്ങുകളുടെ ഹോസ്റ്റായി എത്തുന്നത്. നിരവധി പേർ ഹോസ്റ്റാകാൻ വിസമ്മതിച്ചതിന് ശേഷം അക്കാഡമി വീണ്ടും തന്നെ ഓസ്കാർ അവാർഡുകളുടെ ഹോസ്റ്റാകാൻ ആവശ്യപ്പെട്ടതിൽ സന്തോഷം ഉണ്ടെന്ന് ജിമ്മി കിമ്മൽ പറഞ്ഞിരുന്നു.
ഓസ്‌കാർ അവാർഡ് ചടങ്ങിൽ അവാർഡ് നൽകുന്നത് ആരൊക്കെ?
റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ജെന്നിഫർ കോണലി, അരിയാന ഡിബോസ്, സാമുവൽ എൽ. ജാക്‌സൺ, ഡ്വെയ്ൻ ജോൺസൺ, മൈക്കൽ ബി ജോർദാൻ, ട്രോയ് കോട്‌സൂർ, ജോനാഥൻ മേജേഴ്‌സ്, മെലിസ മക്കാർത്തി, ജാനെല്ലെ മോനേ, ദീപിക സലോവോൻ, സോണെ യെസ്‌ലോവാൻ എന്നിവരാണ് ഈ വർഷം വിജയികൾക്ക് അവാർഡുകൾ നൽകുന്നത്.
ഈ വർഷം മികച്ച സിനിമയ്ക്കായി നോമിനേറ്റ് ചെയ്യപ്പെട്ട സിനിമകൾ
ഓൾ ക്വായറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് , അവതാർ: ദി വേ ഓഫ് വാട്ടർ, ബാൻഷീസ് ഓഫ് ഇനിഷെറിൻ, എൽവിസ്,എവെരിതിങ്, എവെരിവെയർ ഓൾ അറ്റ് വൻസ്, ദി ഫാബൽമാൻസ്, ടാർ, ടോപ്പ് ഗൺ: മാവെറിക്ക്, ട്രയാംഗിൾ ഓഫ് സാഡ്‌നെസ്, വുമൺ ടോക്കിംഗ് എന്നിവയാണ് മികച്ച സിനിമയ്ക്കായി നോമിനേറ്റ് ചെയ്യപ്പെട്ട സിനിമകൾ .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...