Varayan Ott Update: സിജു വിൽസൺ വൈദിക വേഷത്തിലെത്തിയ ചിത്രം; 'വരയൻ' ഒടിടിയിലെത്തി

Varayan Ott Release: സിജു വിൽസൺ നായകനായ വരയൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോസ് ആണ്. 

Written by - Zee Malayalam News Desk | Last Updated : Mar 9, 2023, 10:38 AM IST
  • 2022 മെയ് മാസത്തിലാണ് ചിത്രം റിലീസ് ചെയ്തത്.
  • ഐഎംഡിബി റേറ്റിം​ഗിൽ 7.2 റേറ്റിം​ഗാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.
  • സത്യം സിനിമാസിന്റെ ബാനറിൽ എ ജി പ്രേമചന്ദ്രനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Varayan Ott Update: സിജു വിൽസൺ വൈദിക വേഷത്തിലെത്തിയ ചിത്രം; 'വരയൻ' ഒടിടിയിലെത്തി

സിജു വിൽസൺ നായകനായ വരയൻ ഒടിടിയിലെത്തി. നവാ​ഗതനായ ജിജോ ജോസഫ് സംവിധനം ചെയ്ത ചിത്രം ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുന്നത്. വൈദിക വേഷത്തിലാണ് ചിത്രത്തിൽ സിജു അഭിനയിച്ചിരിക്കുന്നത്. ഹാസ്യത്തിനും ആക്ഷൻ രം​ഗങ്ങൾക്കും പ്രാധാന്യം നൽകി കൊണ്ടുള്ള ചിത്രമാണ് വരയൻ. 2022 മെയ് മാസത്തിലാണ് ചിത്രം റിലീസ് ചെയ്തത്. ഐഎംഡിബി റേറ്റിം​ഗിൽ 7.2 റേറ്റിം​ഗാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. 

സത്യം സിനിമാസിന്റെ ബാനറിൽ എ ജി പ്രേമചന്ദ്രനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലിയോണ ലിഷോയ്‌, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ്‌ അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്‌, സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ്‌ മറ്റു പ്രധാന അഭിനേതാക്കൾ. ബെൽജിയൻ മലിനോയ്സ്‌ ഇനത്തിൽപ്പെട്ട‌ നാസ്‌ എന്ന നായ‌ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്‌.

Also Read: Chathuram Ott Update: സ്വാസിക ചിത്രം 'ചതുരം' ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?

 

ബി കെ ഹരിനാരായണൻ ഒരുക്കിയ വരികൾക്ക് സം​ഗീതം നൽകിയത് പ്രകാശ് അലക്സ്‌ ആണ്. ഫാ. ഡാനി കപ്പൂച്ചിൻ തിരക്കഥയും, ഛായാഗ്രഹണം രജീഷ് രാമൻ, ചിത്രസംയോജനം ജോൺകുട്ടി, പ്രോജക്റ്റ് ഡിസൈൻ ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, കലാസംവിധാനം നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, സംഘട്ടനം ആൽവിൻ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കൃഷ്ണ കുമാർ, മേക്കപ്പ് സിനൂപ് രാജ്‌, സൗണ്ട് ഡിസൈൻ വിഘ്നേഷ്, കിഷൻ, രജീഷ്, സൗണ്ട് മിക്സ് വിപിൻ നായർ, കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്. 

Christopher Ott Release: മമ്മൂട്ടിയുടെ 'ക്രിസ്റ്റഫർ' ഒടിടിയിലെത്തി; എവിടെ കാണാം?

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ക്രിസ്റ്റഫർ ഒടിടി സ്ട്രീമിങ് തുടങ്ങി. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വിഡിയോസിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് ആമസോൺ പ്രൈം നേടിയതെന്നാണ് സൂചന. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. തിയേറ്ററിൽ മികച്ച പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല.

മാർച്ച് 6 വരെയുള്ള കണക്കുകൾ പ്രകാരം 10.40 കോടിയാണ് ആ​ഗോളതലത്തിൽ ചിത്രം നേടിയത്. 5.80 കോടി രൂപ കേരളത്തിൽ നിന്ന് മാത്രം ലഭിച്ചു. ഓവർസീസിൽ 4 കോടിയും നേടി. ഒരു കേസ് അന്വേഷണവും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഇന്നത്തെ സമൂഹത്തിൽ പറയേണ്ട, ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ് സിനിമ സംസാരിക്കുന്നത്. അതിനാൽ തന്നെ സാമൂഹിക പ്രസക്തിയിൽ നിറയുന്ന ക്ലാസ് സിനിമയാണ് ക്രിസ്റ്റഫർ. 

സ്ഥിരം കാണുന്ന മാസ്സ് അപ്പീൽ അല്ല സിനിമയ്ക്ക് ഉള്ളത്. പുതിയൊരു മേക്കിങ്ങ് രീതി പുതുമ നൽകുന്നുണ്ട്.എക്സ്ട്രാ ജുഡീഷ്യൽ കൻഫെഷനാണ് ക്രിസ്റ്റഫറിന്റെ രീതി. നീതി വൈകിപ്പിക്കാതെ നടപ്പിലാക്കുക. സ്ത്രീകളെ റേപ്പ് ചെയ്ത് കൊല്ലുന്നവർക്കെതിരെയും അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെയും ക്രിസ്റ്റഫറിന്റെ തോക്ക് കാഞ്ചി വലിക്കും. പോലീസിനോടും നിയമത്തോടും വിശ്വാസമില്ലാത്ത ജനങ്ങൾ ക്രിസ്റ്റഫറിൽ വിശ്വസിക്കും. പ്രകടന മികവും ബിജിഎം ക്യാമറ വർക്കുമാണ് ഏറ്റവും പ്രധാനപ്പെട്ട പോസിറ്റീവ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News