Oscar 2022 : 12 നോമിനേഷനുകളുമായി ദി പവർ ഓഫ് ദി ഡോഗ്, ഇന്ത്യൻ ഡോക്യുമെന്ററി റെറ്റിങ് വിത്ത് ഫയറും പട്ടികയിൽ; ഇത്തവണ ഓസ്കാർ ആര് നേടും?

ഒന്നിലധികം നോമിനേഷനുകൾ ലഭിച്ചിട്ടുള്ള 10 ചിത്രങ്ങളാണ് ഇത്തവണ പട്ടികയിൽ ഉള്ളത്.

Written by - Zee Malayalam News Desk | Last Updated : Mar 26, 2022, 07:18 PM IST
  • ഈ വർഷം റെജീന ഹാളും എയ്മി സ്കൂമറും വാൻഡ സൈക്സും ആണ് അവതാരകർ.
  • ഇത്തവണ ഏറ്റവും കൂടുതൽ നോമിനേഷൻ ഉള്ള ചിത്രം ദ പവർ ഓഫ് ദ ഡോഗ് ആണ് .
  • ഒന്നിലധികം നോമിനേഷനുകൾ ലഭിച്ചിട്ടുള്ള 10 ചിത്രങ്ങളാണ് ഇത്തവണ പട്ടികയിൽ ഉള്ളത്.
  • ദ പവർ ഓഫ് ദ ഡോഗിലൂടെ ജെയിൻ കാംപിയോൻ മികച്ച സംവിധാനത്തിന് രണ്ട് തവണ നോമിനേഷൻ ലഭിക്കുന്ന ആദ്യ വനിതയായി.
Oscar 2022 : 12 നോമിനേഷനുകളുമായി ദി പവർ ഓഫ് ദി ഡോഗ്,  ഇന്ത്യൻ ഡോക്യുമെന്ററി റെറ്റിങ് വിത്ത് ഫയറും പട്ടികയിൽ;  ഇത്തവണ ഓസ്കാർ ആര് നേടും?

2022 മാര്‍ച്ച് 27ന് ലോസ് ഏഞ്ചല്‍സിൽ 94-ാമത് അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങ് നടക്കും. ഇന്ത്യൻ സമയം പ്രകാരം മാർച്ച് 28 ന് രാവിലെയാണ് ആരംഭിക്കുന്നത്. ഈ വർഷം റെജീന ഹാളും എയ്മി സ്കൂമറും വാൻഡ സൈക്സും ആണ് അവതാരകർ. ഇത്തവണ ഏറ്റവും കൂടുതൽ നോമിനേഷൻ ഉള്ള ചിത്രം ദ പവർ ഓഫ് ദ ഡോഗ് ആണ് . ഒന്നിലധികം നോമിനേഷനുകൾ ലഭിച്ചിട്ടുള്ള 10 ചിത്രങ്ങളാണ് ഇത്തവണ പട്ടികയിൽ ഉള്ളത്.

ഇത്തവണത്തെ ഓസ്കർ നോമിനേഷനുകൾക്ക് ഏറെ പ്രത്യേകതകൾ ഉണ്ട്. ഇത്തവണ ദ പവർ ഓഫ് ദ ഡോഗിലൂടെ ജെയിൻ കാംപിയോൻ മികച്ച സംവിധാനത്തിന് രണ്ട് തവണ നോമിനേഷൻ ലഭിക്കുന്ന ആദ്യ വനിതയായി. ഇത്തവണത്തോട് കൂടി ഏറ്റവും കൂടുതൽ നോമിനേറ്റ് ചെയ്യുന്ന കറുത്ത വംശജനായി ഡെൻസൽ വാഷിങ്ടൺ. പ്രധാന കഥാപാത്രങ്ങളെല്ലാം ബധിരരായ ചിത്രമെന്നതാണ്  CODAയുടെ പ്രത്യേകത.   

എൽജിബിടി കമ്യൂണിറ്റിയിൽ നിന്ന് ക്രിസ്റ്റൻ സ്റ്റുവർട്ടും അരിയന്ന ഡെബോസും ഓസ്കാറിൽ സാന്നിധ്യമറിയിച്ചു.  ഇന്ത്യൻ ഡോക്യുമെന്ററി റെറ്റിങ് വിത്ത് ഫയറിനും നോമിനേഷൻ ലഭിച്ചിട്ടുണ്ട്.. നവാഗതനായ റിന്റു തോമസും സുഷ്മിത ഘോഷുമാണ് ഡോക്യൂമെന്ററിയുടെ സംവിധായകർ. ഇന്ത്യയിൽ ദളിത് സ്ത്രീകൾ നടത്തുന്ന ഏക പത്രമായ ഖബർ ലാഹരിയുടെ പിറവിയെക്കുറിച്ചാണ് ‍ഡോക്യമെന്ററി. 

ഓസ്കാർ നോമിനേഷൻ പട്ടിക 

മികച്ച ചിത്രം

ദി പവർ ഓഫ് ദി ഡോഗ്-

ജെയിൻ കാംപിയൻ എഴുതി സംവിധാനം ചെയ്ത ദ പവർ ഓഫ് ദ ഡോഗ് ആണ് 12 നോമിനേഷനുകളുമായി മികച്ച ചിത്രം എന്ന വിഭാഗത്തിൽ മുന്നിലുള്ളത്. ഒരു സൈക്കോളജിക്കൽ ‍ഡ്രാമ ചിത്രമാണിത്. അമേരിക്കൻ എഴുത്തുകാരൻ തോമസ് സാവേജസിന്റെ 1967 ലെ നോവൽ അടിസ്ഥാനമാക്കിയാണ് ചിത്രം. സംവിധാന മികവിന് രണ്ട് തവണ നോമിനേഷൻ ലഭിക്കുന്ന ആദ്യ വനിതയായി ജെയിൻ കാംപിയൻ. 2021 സെപ്തംബറിൽ നടന്ന 78ആമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധാനത്തിനുള്ള സിൽവർ ലയൺ പുരസ്കാരം നേടിയിരുന്നു. ഓസ്കാർ വേദിയിൽ മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച നടൻ, മികച്ച സഹനടൻ, മികച്ച സഹനടി തുടങ്ങിയ കാറ്റഗറികളിലേക്കാണ് നോമിനേഷൻ ലഭിച്ചിരിക്കുന്നത്.  ഗോൾഡൻ ഗ്ലോബ് പുരസ്കാര്തിന് ചിത്രം ഏഴ് നോമിനേഷൻ നേടിയിരുന്നു. മികച്ച ഡ്രാമാ ചിത്രത്തിനുള്ള പുരസ്കാരം, മികച്ച സംവിധാനം, മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ദ് പവർ ഓഫ് ദ ഡോഗ് നേടി. 

ബെൽഫാസ്റ്റ് 

ബ്രിട്ടീഷ് നടൻ കൂടിയായിരുന്ന കെന്നത്ത് ബ്രെനാഗിന്റെ സംവിധാനത്തിൽ എത്തിയ ചിത്രമാണ് ബെൽഫാസ്റ്റ്. തന്റെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായാണ് ബെൽഫാസറ്റിനെ സംവിധായകൻ വിശേഷിപ്പിക്കുന്നത്. അയർലന്റ് വിഭജനത്തെത്തുടർന്ന് തലസ്ഥാനമായി ബെൽഫാസ്റ്റിൽ ഉണ്ടായി അക്രമസംഭവങ്ങളാണ് കഥയ്ക്ക് ആധാരം. ഒരുകുട്ടിയുടെ ചെറുപ്പകാലമാണ് ചിത്രത്തിൽ കാണിക്കുന്നത്. 1969ലെ കലാപം ആസ്പദമാക്കിയാണ് ചിത്രം. 2021 ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രേക്ഷക സിനിമയായി തെരഞ്ഞെടുത്തു. 7 നോമിനേഷനുകളാണ് ചിത്രത്തിനുള്ളത്. 

സിഒഡിഎ -

സെയിൻ ഹെഡെർ സംവിധാനം ചെയ്ത CODA അഥവാ Child Of Death Adult ആണ് മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള  മറ്റൊരു ചിത്രം. പ്രധാന കഥാപാത്രങ്ങളെല്ലാം ബധിരായ താരങ്ങൾ അവതരിപ്പിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. നോമിനേഷൻ ലഭിക്കുന്ന മൂന്നാമത്തെ വനിതാ സംവിധാനത്തിലുള്ള ചിത്രമാണിത്. 2014 പുറത്തിറങ്ങിയ ലാ ലാമിയ ബെലിയറിന്റെ ഇംഗ്ലീഷ് റീമേക്കാണിത്.  ബധിരായ കുടുംബാംഗങ്ങളുടെ പ്രതിസന്ധികൾ നിറഞ്ഞ കഥയാണ് ചിത്രം പറയുന്നത്. മികച്ച ഡ്രാമ ചിത്രത്തിനുള്ള നോമിനേഷനാണ് CODAയ്ക്ക് ലഭിച്ചത്. ചിത്രത്തിലെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന  ട്രോയ് കോട്സർ ഓസ്കാർ നോമിനേഷൻ ലഭിക്കുന്ന ആദ്യത്തെ ബധിര നടനാണ്. ഭാര്യയായി അഭിനയിച്ച മാർലി  മാറ്റ് ലീൻ ആദ്യ ബധിരനടിയും. 

ഡോന്റ് ലുക്ക് അപ്പ് 

ലിയനാർഡോ ഡി കാപ്രിയോ, ജെന്നിഫർ ലോറൻസ്, റോബ് മോർഗൻ, ജൊനാഹ് ഹിൽ തുടങ്ങിയ വലിയ താരനിരയുള്ള ചിത്രമാണിത്. സംവിധാനം ആദം മാക്‌കെ.രണ്ട് ബഹിരാകാശ ഗവേഷകരുടെ കഥയാണിത്. നാല് നോമിനേഷനുകളുമായാണ് ചിത്രമെത്തുന്നത്. ഗോൾഡൻ ഗ്ലോബ് അവാർഡിലും നാല് നോമിനേഷൻ ലഭിച്ചിരുന്നു. നെറ്റ്ഫ്ലിക്സിൽ ഒരാഴ്ചയ്ക്കിടെ ഏറ്റവും കൂടുതൽ പേർ കണ്ടതെന്ന റെക്കോർഡും ചിത്രത്തിനുണ്ട്, 28 ദിവസംകൊണ്ട് ഏറ്റവും കൂടുതൽ പേർ കണ്ട നെറ്റ്ഫ്ലിക്സ് ചിത്രവും ഇതാണ്. 

ഡ്രൈവ് മൈ കാർ-

ഒരു ജാപ്പനീസ് ചിത്രമാണ് ഡ്രൈവ് മൈ കാർ. ജാപ്പനീസ് എഴുത്തുകാരൻ ഹാരുകി മുറകാമിയുടെ ചെറുകഥയാണ് അതേ പേരിൽ സിനിമയാക്കിയത്. നാല് നോമിനേഷനുകളാണ് ചിത്രത്തിനുള്ളത്. മികച്ച ചിത്രത്തിനായി മത്സരിക്കുന്ന ആദ്യത്തെ ജാപ്പനീസ് ചിത്രം കൂടിയാണ് ഡ്രൈവ് മൈ കാർ. എഴുപത്തി ഒൻപതാമത് ഗോൾഡൻ ഗ്ലോബിൽ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു.പാം ഡി ഓറിൽ മികച്ച തിരക്കഥ അടക്കം മൂന്ന് അവാർഡുകൾ നേടി.

ഡ്യൂൺ-

ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ് ഡ്യുൺ. അമേരിക്കൻ സയൻസ് ഫിക്ഷൻ എഴുത്തുകാരൻ ഫ്രാങ്ക് ഹെർബെർട്ടിന്റെ നോവൽ ആസ്പദമാക്കിയുള്ളതാണ് സിനിമ. 10 നോമിനേഷനുകളുമായാണ് ഡ്യൂൺ എത്തുന്നത്. 

കിങ് റിച്ചാർ‍ഡ്-

അമേരിക്കൻ ടെന്നീസ് കോച്ച് റിച്ചാർഡ് വില്യസിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് കിങ് റിച്ചാർഡ്. സെറീന വില്യസിന്റെയും വീനസ് വില്യംസിന്റെയും പിതാവാണ് റിച്ചാർ‍ഡ് വില്യംസ്. വിൽ സ്മിത്ത് ആണ് നായകൻ. ആറ് നോമിനേഷനുകളുമായാണ് കിങ് റിച്ചാർഡ് ഓസ്കാർ വേദിയിലേക്കെത്തുന്നത്. കഴിഞ്ഞ ഗോൾഡൻ ഗ്ലോബിൽ മോഷൻ പിക്ച്ചർ ഡ്രാമ വിഭാഗത്തിൽ മികച്ച നടനായി സ്മിത്തിനെ തെരഞ്ഞെടുത്തിരുന്നു. വിൽ സ്മിത്തിന് മികച്ച നടനായുള്ള ഓസ്കാർ നോമിനേഷനും ഉണ്ട്.

ലികോറൈസ് പിസ-

പോൾ തോമസ് ആൻഡേഴ്സണിന്റെ സംവിധാനത്തിൽ എത്തിയ ചിത്രമാണ് ലികോറൈസ് പിസ. അലാന ഹെയിം, കൂപ്പർ ഹോഫ്മാൻ, ബ്രാഡ്‌ലി കൂപ്പർ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. രണ്ട് വ്യക്തികൾ തമ്മിലുള്ള മനോഹരമായൊരു റിലേഷൻഷിപ്പിനെക്കുറിച്ചാണ് ചിത്രം പറയുന്നത്. 

നൈറ്റ്മെയർ അലെയ്-

സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് നൈറ്റ്മെയർ അലെയ് . അമേരിക്കൻ നോവലിസ്റ്റ് വില്യം ലിൻഡ്‌സെയുടെ നോവൽ അതേ പേരിൽ സിനിമയാക്കുകയായിരുന്നു. ബ്രാഡ്‌ലി കൂപ്പർ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാല് നോമിഷേനുകളാണ് ഇത്തവണ ഉള്ളത്.

വെസ്റ്റ് സൈഡ് സ്റ്റോറി-

ഒരു റൊമാന്റിക് സംഗീത നാടക സിനിമ. ഏഴ് നോമിനേഷനുകൾ നേടിയാണ് വരവ്. 

മികച്ച നടി

സിയാറൻ ഹിൻഡ്സ് ( ചിത്രം- ബെൽഫാസ്റ്റ്)

ട്രോയ് കോട്സർ( ചിത്രം - സിഒഡിഎ)

ജെസി പ്ലിമോൺസ് ( ചിത്രം - ദി പവർ ഓഫ് ദി ഡോഗ്)

ജെ കെ സിമ്മൻസ് (ചിത്രം- ബീയിങ് ദി റിക്കാർഡോസ്)

കോഡി സ്മിത് മാക്ഫീ (ചിത്രം- ദി പവർ ഓഫ് ദി ഡോഗ്)

മികച്ച നടൻ

ജാവിയർ ബാർഡെം (ചിത്രം- ബീങ് ദി റിക്കാർഡോസ്)

ബെനഡിക് കംബെർബാച്ച് (ചിത്രം- ദി പവർ ഓഫ് ദി ഡോഗ്)

ആൻഡ്രൂ ഗാർഫീൽഡ് ( ചിത്രം- ടി ക്, ടിക് ..ബൂം0

വിൽ സ്മിത്ത്  (ചിത്രം- കിങ് റിച്ചാർ‍ഡ്)

ഡെൻസെൽ വാഷിങ്ടൺ (ചിത്രം - ദി ട്രാജഡി ഓഫ് മാക്ബെത്ത്)

 

ബെൽ ഫാസ്റ്റ് ചിത്രത്തിന്റെ സംവിധായകൻ കെന്നെത്ത് ബ്രാനാ, ഡ്രൈവ് മൈ കാർ ഒരുക്കിയ റൈസുകെ ഹമാഗുചി, ലികോർഡിന് പിസ സംവിധാനത്തിന് പോൾ തോമസ് ആൻഡേഴ്സൺ, ദി പവർ ഓഫ് ദി ഡോഗിലൂടെ ജെയ്ൻ കാംപിയോൺ, വെസ്റ്റ് സൈഡ് സ്റ്റോറിയിലൂടെ സ്റ്റീവൻ സ്പെബെർഗ് എന്നിവരാണ് മികച്ച സംവിധാനത്തിനുള്ള നോമിനേഷൻ നേടിയത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News