"സാർ സൈത്താൻ ആണെങ്കി നുമ്മ ഇബിലീസ"; നിവിൻ പോളി ചിത്രം Thuramukham ത്തിന്റെ ടീസറെത്തി

ചിത്രത്തിന്റേത് OTT റിലീസ് ആയിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമാതാവ് അറിയിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 13, 2021, 12:14 PM IST
  • കൊച്ചി തുറമുഖത്തിന്റെ പശ്ചാതലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസറിൽ തൊഴിലാളി സമരവും തുടർന്നുള്ള പോലീസ് അതിക്രമങ്ങളുമാണ് കാണിച്ചിരിക്കുന്നത്.
  • ഇന്ന് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
  • ചിത്രത്തിന്റെ പ്രത്യേക പോസ്റ്റർ മെയ് 1 തൊഴിലാളി ദിനത്തിൽ റിലീസ് ചെയ്തിരുന്നു.
    ചിത്രത്തിന്റേത് OTT റിലീസ് ആയിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമാതാവ് അറിയിച്ചിരുന്നു.
"സാർ സൈത്താൻ ആണെങ്കി നുമ്മ ഇബിലീസ"; നിവിൻ പോളി ചിത്രം Thuramukham ത്തിന്റെ ടീസറെത്തി

Kochi: നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രം തുറമുഖത്തിന്റെ ടീസർ എത്തി. ഇന്ന് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. കൊച്ചി തുറമുഖത്തിന്റെ പശ്ചാതലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസറിൽ തൊഴിലാളി സമരവും തുടർന്നുള്ള പോലീസ് അതിക്രമങ്ങളുമാണ് കാണിച്ചിരിക്കുന്നത്. 

 ചിത്രത്തിന്റെ പ്രത്യേക പോസ്റ്റർ മെയ് 1 തൊഴിലാളി ദിനത്തിൽ റിലീസ് ചെയ്തിരുന്നു.  ചിത്രത്തിന്റേത് OTT റിലീസ് ആയിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമാതാവ് അറിയിച്ചിരുന്നു. മെയ് ദിനത്തിൽ തൊഴിലാളികൾക്കായുള്ള ആദരവറിയിച്ചു കൊണ്ടുള്ള പോസ്റ്ററായിരുന്നു പുറത്തിറക്കിയത്. 

ALSO READ: നിഴൽ Amazon Prime ൽ എത്തി; ഏറ്റെടുത്ത് പ്രേക്ഷകർ

1940-50 കാലഘട്ടങ്ങളിലെ കൊച്ചി മട്ടാഞ്ചേരി ഹാർബറുമായി ബന്ധപ്പെട്ട് ചരിത്രത്തിനിടെ രൂപപ്പെടുത്തിയ കഥ സന്ദർഭമാണ് ചിത്രത്തിനുള്ളതെന്നാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ട്. രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. 

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഗോപൻ ചിദംബരം തിരക്കഥയെഴുതുന്ന ചിത്രം എന്ന പ്രത്യേകത കൂടി തുറമുഖത്തിനുണ്ട്. ഗോപൻ ചിദംബരത്തിന്റെ അച്ഛൻ രചിച്ച നാടകത്തെ ആസ്ഥാനമാക്കിയുള്ള സിനിമയാണ് തുറമുഖം. ഇന്ദ്രജിത്ത് ദർശന രാജേന്ദ്രൻ, പൂർണിമ ഇന്ദ്രജിത്ത്, നിമിഷ സജയൻ (Nimisha Sajayan), ജോജു ജോർജ്, അർജുൻ അശോകൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കെപ്പാട്ടാണ് സിനിമ നിർമിക്കുന്നത്.

ALSO READ: ആ മഴ പെയ്ത്തുകൾ, ആ നിശബ്ദത: ഇരുട്ടിനെ ഭേദിക്കുന്ന നിഴൽ പറയുന്ന കഥ

മെയ് 13 ഈദിന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ കോവിഡ് വീണ്ടും അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ തിയറ്ററുകളെല്ലാം വീണ്ടും അടച്ചിട്ടതിനാൽ മുൻ നിശ്ചിയിച്ചിരുന്ന സിനിമകളുടെ റിലീസിങ് പ്രതിസന്ധിയിലായി. 

ALSO READ: Radhe: Your Most Wanted Bhai തീയേറ്ററുകളിൽ റിലീസ് ചെയ്യില്ല OTT റിലീസ് മാത്രം; തിയേറ്റർ ഉടമകളോട് ക്ഷമാപണവുമായി Salman Khan

മെയ് 13ന് മോഹൻ ലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, ഫഹദ് ഫാസിലിന്റെ മാലിക്ക് എന്നിവയ്ക്കൊപ്പമായിരുന്നു തുറമുഖ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ മരക്കാറിന്റെ റിലീസ് ഓഗസ്റ്റ് 12ന് ഓണത്തിന് മാറ്റിയതായി ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചുരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News