എന്‍റെയും ആലിയയുടെ മക്കൾ ഭാവിയിൽ എന്‍റെ ചിത്രങ്ങളെ വിമർശിക്കണം: രൺബീർ കപൂർ

അടുത്തിടെ ഒരു അഭിമുഖത്തിൽ രൺബീർ അച്ഛനാകാൻ പോകുന്നതിലുള്ള ആശങ്കകൾ പങ്ക് വച്ചിരുന്നു. ഭാവിയിൽ തന്‍റെ മക്കളോടൊപ്പം ചെയ്യാൻ പോകുന്ന ചിത്രങ്ങലെപ്പറ്റി ചർച്ച ചെയ്യുന്നതിനെക്കുറിച്ചും അത് അവർ കണ്ട് വിലയിരുത്തുന്നതിനെപ്പറ്റിയുമുള്ള സ്വപ്നങ്ങൾ രൺബീർ കപൂർ വിവരിച്ചു. ആദ്യമായി ഒരു അച്ഛനാകാൻ പോകുന്നതിൽ ഒരേ സമയം വളരെയധികം സന്തോഷവും അതുപോലെ തന്നെ ആശങ്കയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.  

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Jul 10, 2022, 06:15 PM IST
  • തങ്ങൾക്ക് കുഞ്ഞുണ്ടാകാൻ പോകുന്ന വിവരം ആലിയ ഭട്ടാണ് തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ലോകത്തെ അറിയിച്ചത്.
  • എന്‍റെ ചില ചിത്രങ്ങൾ പരാജയപ്പെട്ടേക്കാം. എന്നാൽ അത് വിജയത്തിലേക്കുള്ള പ്രധാന ചവിട്ട് പടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
  • ആദ്യമായി ഒരു അച്ഛനാകാൻ പോകുന്നതിൽ ഒരേ സമയം വളരെയധികം സന്തോഷവും അതുപോലെ തന്നെ ആശങ്കയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്‍റെയും ആലിയയുടെ മക്കൾ ഭാവിയിൽ എന്‍റെ ചിത്രങ്ങളെ വിമർശിക്കണം: രൺബീർ കപൂർ

തന്‍റെ 15 വർഷത്തോളം നീണ്ട കരിയറിൽ രൺബീർ കപൂറിന്‍റെ നിരവധി ചിത്രങ്ങൾ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഇതുവരെയും തന്‍റെ പരാജയപ്പെട്ട ചിത്രങ്ങളിലെ കഥാപാത്രങ്ങൾ തെരഞ്ഞെടുത്തതിൽ അദ്ദേഹം യാതൊരു വിധ പശ്ചാത്താപവും പ്രകടിപ്പിച്ചിട്ടില്ല. നിലവിൽ ഷംഷേര എന്ന ചിത്രത്തിന്‍റെ പ്രചരണ തിരക്കുകളിലാണ് രൺബീർ. ഒപ്പം ജീവിത പങ്കാളിയായ ആലിയ ഭട്ട് തന്‍റെ ആദ്യ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു എന്ന സന്തോഷവും രൺബീറിന് ഉണ്ട്. തങ്ങൾക്ക് കുഞ്ഞുണ്ടാകാൻ പോകുന്ന വിവരം ആലിയ ഭട്ടാണ് തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ലോകത്തെ അറിയിച്ചത്. 

അടുത്തിടെ ഒരു അഭിമുഖത്തിൽ രൺബീർ അച്ഛനാകാൻ പോകുന്നതിലുള്ള ആശങ്കകൾ പങ്ക് വച്ചിരുന്നു. ഭാവിയിൽ തന്‍റെ മക്കളോടൊപ്പം ചെയ്യാൻ പോകുന്ന ചിത്രങ്ങലെപ്പറ്റി ചർച്ച ചെയ്യുന്നതിനെക്കുറിച്ചും അത് അവർ കണ്ട് വിലയിരുത്തുന്നതിനെപ്പറ്റിയുമുള്ള സ്വപ്നങ്ങൾ രൺബീർ കപൂർ വിവരിച്ചു. ആദ്യമായി ഒരു അച്ഛനാകാൻ പോകുന്നതിൽ ഒരേ സമയം വളരെയധികം സന്തോഷവും അതുപോലെ തന്നെ ആശങ്കയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.  താരത്തിന്‍റെ വാക്കുകളിലേക്ക്, 'ഒരു അച്ഛനായാൽ എന്‍റെ മക്കളുമായുള്ള ബന്ധത്തിൽ അവർക്ക് ഞാൻ കൊടുക്കാൻ ആഗ്രഹിക്കുന്നതും അവരിൽ നിന്ന് തിരിച്ച് ലബിക്കുമെന്ന് പ്രതീക്ഷിക്കുന്നതുമായ ഏതാനും കാര്യങ്ങൾ ഉണ്ട്.

Read Also: "ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്" ; കടുവയിലെ വിവാദ ഡയലോഗ്; ക്ഷമാപണവുമായി ഷാജി കൈലാസ് 

അത് എന്താണെന്ന് എനിക്കിപ്പോൾ വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കുന്നില്ല. ഞാൻ എപ്പോഴും സിനിമകളിൽ ചെയ്യാൻ പോകുന്ന വേഷങ്ങലെപ്പറ്റി വളരെയധികം ബോധവാനാണ്. കാരണം ഞാൻ തിരഞ്ഞെടുക്കുന്ന വേഷങ്ങളും ചിത്രങ്ങളും സമൂഹത്തിൽ വലിയൊരു സ്വാധീനം ചെലുത്താൻ ഇടയാക്കും. ഇതുവരെ ഞാൻ ചെയ്തിട്ടുള്ള ഒരു ചിത്രങ്ങളിലും എനിക്ക് നാണിക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ അവ ഭാവിയിൽ എന്‍റെ മക്കളെ കാണിക്കാൻ എനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരില്ല. എന്‍റെ ചില ചിത്രങ്ങൾ പരാജയപ്പെട്ടേക്കാം. എന്നാൽ അത് വിജയത്തിലേക്കുള്ള പ്രധാന ചവിട്ട് പടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. 

ഭാവിയിൽ എന്‍റെ മക്കൾ എന്‍റെ ചിത്രങ്ങൾ കണ്ട് വിലയിരുത്തണം. അവർ ഇത് മോശം ചിത്രമാണെന്നും, അല്ലെങ്കിൽ വളരെ നല്ല ചിത്രമാണെന്നുമൊക്കെ എന്നോട് പറയാൻ തുടങ്ങിയാൽ ഞാൻ വളരെയധികം സന്തോഷവാനാകുമെന്നും' രൺബീർ കപൂർ പറഞ്ഞു. 2008 ൽ പുറത്തിറങ്ങിയ സാവരിയ എന്ന ചിത്രത്തിലൂടെയാണ് രൺബീർ തന്‍റെ സിനിമാ ജീവിതം ആരംഭിച്ചത്. 2018 ൽ പുറത്തിറങ്ങിയ സഞ്ജു എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്‍റെ അവസാന ചിത്രം. ഈ മാസം 22 ന് രൺബീർ കപൂറിനൊപ്പം വാണി കപൂർ, സഞ്ജയ് ദത്ത് എന്നിവർ പ്രധാന വേഷത്തിലഭിനയിക്കുന്ന ഷംഷേര എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News