സിജു വിൽസൺ കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. പഞ്ചവത്സര പദ്ധതി എന്നാണ് സിനിമയുടെ പേര്. കുഞ്ചാക്കോ ബോബൻ ആണ് ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചത്. പിജി പ്രേംലാൽ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സജീവ് പാഴൂർ തിരക്കഥയെഴുതുന്ന ചിത്രം നിർമ്മിക്കുന്നത് കെ.ജി അനിൽ കുമാറാണ്. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിലാണ് നിർമ്മാണം. ആൽബിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
കിരൺ ദാസ് ആണ് ചിത്രത്തിന്റെ എഡിറ്റർ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം നൽകുന്നത്. മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പിൽ, സംഘട്ടനം: മാഫിയ ശശി, കോസ്റ്റ്യൂം: വീണ സ്യമന്തക്, പ്രൗഡക്ഷൻ കൺട്രോളർ: ജിനു പി.കെ.
സിജു വിൽസൺ നായകനായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം പത്തൊൻപതാം നൂറ്റാണ്ടാണ്. വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. തിയേറ്ററുകളിൽ വിയ വിജയം നേടാൻ ചിത്രത്തിനായില്ല. മലയാളം ഉൾപ്പടെ 5 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഈ ബിഗ് ബജറ്റ് ചിത്രത്തിൽ പോരാളിയായ ആറാട്ടുപുഴ വേലായുധ ചേകവരായാണ് സിജു വേഷമിട്ടത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ. അടിയാളന്മാർ അനുഭവിച്ചിരുന്ന കഷ്ടതകൾ, അവരെ അതിക്രൂരമായി പീഡിപ്പിച്ചിരുന്ന ജന്മിമാർ എന്നിവയൊക്കെയാണ് ചിത്രത്തിൽ ചർച്ചാ വിഷയം.
കയാദു ലോഹര്‍ ആയിരുന്നു ചിത്രത്തിലെ നായിക. നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാദു അവതരിപ്പിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിൽ വൻ താരനിരയാണ് അണിനിരന്നത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് എന്നിവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിച്ചു.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നൽകിയത്. പശ്ചാത്തല സംഗീതം നൽകിയത് സന്തോഷ് നാരായണനാണ്. ഷാജികുമാർ ആണ് ഛായാഗ്രഹണം നിർവഹിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...