Panthrand Movie : ഊരാളിയുടെ ശബ്ദത്തിൽ അൽഫോൻസ് ഒരുക്കിയ 'തട്ടി വീഴാൻ'; പന്ത്രണ്ട് സിനിമയിലെ ഗാനം പുറത്ത്

Panthrand Movie Release Date ജൂൺ 10ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 6, 2022, 08:11 PM IST
  • ജൂൺ 10ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
  • സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാമാണ് ചിത്രം നിർമിക്കുന്നത്.
Panthrand Movie : ഊരാളിയുടെ ശബ്ദത്തിൽ അൽഫോൻസ് ഒരുക്കിയ 'തട്ടി വീഴാൻ'; പന്ത്രണ്ട് സിനിമയിലെ ഗാനം പുറത്ത്

കൊച്ചി: ലിയോ തദേവൂസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പന്ത്രണ്ട് സിനിമയുടെ ഗാനം പുറത്ത് വിട്ടു. അൽഫോൻസ് ജോസഫ് സംഗീതമൊരുക്കി മാർട്ടിൻ ഊരാളി പാടിയ 'തട്ടി വീഴാൻ' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്ത് വിട്ടത്. സോണി മ്യൂസിക്ക് ഗാനം പുറത്തിറക്കിയത്. സംവിധായകൻ ലിയോ തദേവൂസിന്റെ തന്നെയാണ് വരികൾ.

ജൂൺ 10ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാമാണ് ചിത്രം നിർമിക്കുന്നത്. 

ALSO READ : Kaligaminar : വീണ്ടും ഞെട്ടിക്കാൻ ഇന്ദ്രൻസ് വരുന്നു; കളിഗമിനാർ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

കൂടാതെ വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സ്വരൂപ് ശോഭ ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റർ നബു ഉസ്മാൻ. 

ലൈൻ പ്രൊഡ്യൂസർ- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈൻ- യല്ലോ ടൂത്ത് സൗണ്ട് ഡിസൈനർ- ടോണി ബാബു, ആക്ഷന്‍ - ഫീനിക്‌സ് പ്രഭു, വി.എഫ്.എക്‌സ്. - മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ- ഹരീഷ് ചന്ദ്ര മോഷൻ പോസ്റ്റർ- ബിനോയ് സി. സൈമൺ- പ്രൊഡക്ഷൻ മാനേജർ- നികേഷ് നാരായൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോഷ് കൈമൾ. പിആർഒ- ആതിര ദിൽജിത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News