Kaligaminar : വീണ്ടും ഞെട്ടിക്കാൻ ഇന്ദ്രൻസ് വരുന്നു; കളിഗമിനാർ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

Kaligaminar Poster : ചിത്രം സംവിധാനം ചെയ്യുന്നത്   നവാഗതനായ ഷാജഹാൻ മുഹമ്മദാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 6, 2022, 03:08 PM IST
  • വളരെയധികം ദുരൂഹതകളും ഫാന്റസിയും ഒക്കെയായി എത്തുന്ന ചിത്രമാണ് കളിഗമിനാർ എന്നാണ് റിപ്പോർട്ട്.
  • മിസ്റ്ററി-ഫാന്റസി വിഭാഗത്തിലെത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാജഹാൻ മുഹമ്മദാണ്.
Kaligaminar : വീണ്ടും ഞെട്ടിക്കാൻ ഇന്ദ്രൻസ് വരുന്നു; കളിഗമിനാർ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

കൊച്ചി : ഇന്ദ്രൻസ് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം കളിഗമിനാറിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. വളരെയധികം ദുരൂഹതകളും ഫാന്റസിയും ഒക്കെയായി എത്തുന്ന ചിത്രമാണ് കളിഗമിനാർ എന്നാണ് റിപ്പോർട്ട്. മിസ്റ്ററി-ഫാന്റസി വിഭാഗത്തിലെത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത്   നവാഗതനായ ഷാജഹാൻ മുഹമ്മദാണ്. വളരെ മികച്ച ഒരു അനുഭവം തന്നെ നൽകാൻ ഈ ചിത്രത്തിനും സാധിക്കുമെന്നാണ് പ്രതീക്ഷ.

മിറാക്കിൾ ആൻ്റ് മാജിക് മൂവി ഹൗസാണ് കളിഗമിനാർ നിർമ്മിക്കുന്നത്. വളരെയധികം ഉദ്വേഗവും  പേടിയും  നിറയ്ക്കുന്ന തരത്തിലാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. നിരവധി താരങ്ങൾ പോസ്റ്റർ പങ്കുവെക്കുകയും ചെയ്യും.  ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചും പൂജാ ചടങ്ങും ജൂൺ 5 ഞായറാഴ്ച കൊച്ചിയിലെ സ്യൂൺസ് ഹോട്ടലിൽ വെച്ച് നടത്തിയിരുന്നു. 

ALSO READ: Ullasam Trailer: പുതിയ രൂപത്തിലും ഭാവത്തിലും ഷെയ്ൻ നി​ഗം; ഉല്ലാസം ട്രെയിലർ

ഇന്ദ്രൻസിനെ കൂടാതെ സായ്കുമാർ, മാമുക്കോയ, ഡോ.റോണി രാജ്, നവാസ് വള്ളിക്കുന്ന്, ഉണ്ണിലാൽ, ടിറ്റു വിൽസൻ, അസീസ് നെടുമങ്ങാട്, അർഫാസ് ഇക്ബാൽ, അജിത് കലാഭവൻ, ശ്രീലക്ഷ്മി, ആതിര, കൃഷ്ണേന്ദു  എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ ഷൂട്ടിങ് ജൂൺ 20 ന് തിരുവനന്തപുരത്ത് ആരംഭിക്കും. ചിത്രത്തിൻറെ പൂജ  ചടങ്ങിൽ നിരവധി ചലച്ചിത്ര, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തിരുന്നു. ചിത്രത്തിന് ഫസ്റ്റ് ക്ലാപ്പ് നൽകിയത് സിബി മലയിലാണ്.

ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷഫീർ സെയ്ദും ഫിറോസ് ബാബുവും ചേർന്നാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ ഒരുക്കിയിരിക്കുന്നത് റഫീഖ് അഹമ്മദ്, ഹരിനാരായണൻ എന്നിവരാണ്. സംഗീത സംവിധാനം മെജോ ജോസഫ്. ഛായാഗ്രഹണം നിർവഹിക്കുന്നത്  ഗുരുപ്രസാദും എഡിറ്റിങ് ചെയ്യുന്നത്  നവീൻ പി. വിജയന്യൂമാൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ചാക്കോ കാഞ്ഞൂപ്പറമ്പിൽ, പ്രൊജക്റ്റ് ഡിസൈനർ - അനുക്കുട്ടൻ ഏറ്റുമാന്നൂർ, പി.ആർ.ഒ.- വാഴൂർ ജോസ്, മേക്കപ്പ് - പ്രദീപ് വിതുര, കോസ്റ്റ്യും ഡിസൈൻ - ബ്യൂസി ബേബി ജോൺ, സ്റ്റിൽസ് - അജി മസ്ക്കറ്റ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News