Pathonpathaam Noottaandu: 'സിജു വിത്സൺ എന്ന യുവനായകന്റെ ആക്ഷൻ രംഗങ്ങളും അഭിനയവും പ്രേക്ഷകർ ഇഷ്ടപ്പെടും'; പത്തൊൻപതാം നൂറ്റാണ്ടിനെ കുറിച്ച് വിനയൻ

സിജു വിത്സൺ എന്ന യുവനായകന്റെ ആക്ഷൻ രംഗങ്ങളും അഭിനയവും പ്രേക്ഷകർ ഇഷ്ടപ്പെടും ചർച്ച ചെയ്യപ്പെടും എന്നു വിശ്വസിക്കുന്നു എന്ന് സംവിധായകൻ വിനയൻ പറഞ്ഞു. ചിത്രത്തിന്റെ റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കും. 

Written by - Zee Malayalam News Desk | Last Updated : Jul 2, 2022, 03:46 PM IST
  • സിജു വിത്സൺ എന്ന യുവനായകന്റെ ആക്ഷൻ രംഗങ്ങളും അഭിനയവും പ്രേക്ഷകർ ഇഷ്ടപ്പെടും ചർച്ച ചെയ്യപ്പെടും എന്നു വിശ്വസിക്കുന്നു എന്ന് സംവിധായകൻ വിനയൻ പറഞ്ഞു.
  • ചിത്രത്തിന്റെ റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കും.
  • ചിത്രത്തിന്റെ അറ്റ്മോക്സ് മിക്സിങ് പൂർത്തിയായ വിവരം വിനയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Pathonpathaam Noottaandu: 'സിജു വിത്സൺ എന്ന യുവനായകന്റെ ആക്ഷൻ രംഗങ്ങളും അഭിനയവും പ്രേക്ഷകർ ഇഷ്ടപ്പെടും'; പത്തൊൻപതാം നൂറ്റാണ്ടിനെ കുറിച്ച് വിനയൻ

സിജു വിൽസണെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. നവോത്ഥാന നായകനായ ആറാട്ട് വേലായുധ പണിക്കരായാണ് സിജു ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സിജു വിത്സൺ എന്ന യുവനായകന്റെ ആക്ഷൻ രംഗങ്ങളും അഭിനയവും പ്രേക്ഷകർ ഇഷ്ടപ്പെടും ചർച്ച ചെയ്യപ്പെടും എന്നു വിശ്വസിക്കുന്നു എന്ന് സംവിധായകൻ വിനയൻ പറഞ്ഞു. ചിത്രത്തിന്റെ റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിന്റെ അറ്റ്മോക്സ് മിക്സിങ് പൂർത്തിയായ വിവരം വിനയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം. 

"പത്തൊൻപതാം നൂറ്റാണ്ടിൻെറ അറ്റ്മോസ് മിക്സിംഗ് പൂർത്തിയായി... അടുത്ത ദിവസങ്ങളിൽ തന്നെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്യുന്നതാണ്... പുതിയ ട്രെയിലറും റിലീസിനു മുൻപായി നിങ്ങളുടെ മുന്നിലെത്തും..
    
ഈ ചിത്രത്തിൽ സിജു വിത്സൺ എന്ന യുവനായകൻെറ ആക്ഷൻ രംഗങ്ങളും അഭിനയവും പ്രേക്ഷകർ ഇഷ്ടപ്പെടും ചർച്ച ചെയ്യപ്പെടും എന്നു ഞാൻ വിശ്വസിക്കുന്നു..
  
സിജുവിനോടൊപ്പം അനുപ് മേനോനും ചെമ്പൻ വിനോദും, സുരേഷ് കൃഷ്ണയും, ഇന്ദ്രൻസും, സുദേവ് നായരും അടങ്ങിയ അൻപതോളം പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്.. ഷാജികുമാറും, വിവേക് ഹർഷനും, സന്തോഷ് നാരായണനും, എം ജയചന്ദ്രനും, അജയൻ ചാലിശ്ശേരിയും, എൻ എം ബാദുഷയും, പട്ടണം റഷീദും, ധന്യാ ബാലകൃഷ്ണനും സുപ്രീം സുന്ദറും അടങ്ങിയ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരുടെ ഒരു വലിയ നിര എന്നോടൊപ്പം ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു..
  
ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന, നവോത്ഥാന നായകനായ ധീര സാഹസികൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന  ഈ ചരിത്ര സിനിമ എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. എല്ലാ സുഹൃത്തുക്കളുടെയും സപ്പോർട്ട് ഉണ്ടാകുമല്ലോ?"

Also Read: പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അറ്റ്മോസ് മിക്സിംഗ് പൂർത്തിയായി; റിലീസ് ഡേറ്റ് ഉടൻ പ്രഖ്യാപിക്കും

Thallumaala Movie Update : ഒലെ മെലഡി പുറത്തിറക്കി തല്ലുമാല ടീം; പാട്ടുക്കാരനായി സലിം കുമാറും

ടൊവീനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം തല്ലുമാലയിലെ  ലിറിക്കൽ ഗാനം കൂടി പുറത്തുവിട്ടു. ഒലെ മെലഡി എന്ന ഗാനമാണ് ഇപ്പോൾ  വിട്ടിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ  ശ്രദ്ധ നേടിക്കഴിഞ്ഞു. നടൻ സലിംകുമാറും ഗാനത്തിലെ ചില   ഭാഗങ്ങൾ ആലപിച്ചിട്ടുണ്ട്. ചിത്രം ആഗസ്റ്റ് 12 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് മു.റിയാണ്.

ഹരിചരൺ ശേഷാദ്രി, ബെന്നി ദയാൽ, സലിം കുമാർ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്. സിത്താറും തബലയും ഡോലക്കുമായി വളരെ ഗംഭീരമായി ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തല്ലുമാല.

ഖാലിദ് റഹ്മാന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ  ആണ് നായിക.  ചിത്രത്തിൽ ബീപാത്തു എന്ന കഥാപാത്രമായി ആണ് കല്യാണി പ്രിയദർശൻ എത്തുന്നത്.  ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളും മറ്റും ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News