അവതാരകയും നടിയും ഗായികയുമായ പേളി മാണി ഇനി ബോളിവുഡില്‍.
കൈറ്റ്‌സ്, ബര്‍ഫി തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ അനുരാഗ് ബസു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലുഡോയിലാണ് താരം അഭിനയിക്കുന്നത്.
ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പേളി മാണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അഭിഷേക് ബച്ചന്‍, രാജ്കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, ഫാതിമ സന ഷെയ്ഖ്, സാന്യ മല്‍ഹോത്ര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ 24 നായിരിക്കും തീയറ്ററുകളില്‍ എത്തുന്നത്.
നല്ലൊരു ചാനല്‍ അവതാരകയായ പേളി ബിഗ് ബോസ് വണ്ണിലെ റണ്ണറപ്പ് ആയിരുന്നു. ബിഗ് ബോസിലൂടെ പരിചയപ്പെട്ട ശ്രീനിഷുമായിട്ടായിരുന്നു പേളിയുടെ വിവാഹം.
ഒത്തിരി ആരാധകരാണ് പേളിയ്ക്കുള്ളത്. കുട്ടികള്‍ മുതല്‍ വയസ്സായവര്‍ വരെ പേളിയുടെ ആരാധകരാണ്. പരിപാടിയുടെ അവതരണ മികവാണ് പേളിയുടെ ഏറ്റവും വലിയ പ്രത്യേകത.