മുംബൈ: ബോളിവുഡ് നടി കങ്കണയ്ക്കെതിരെ പോലീസ് പരാതി.
ഒരു പ്രത്യേക മതവിഭാഗത്തെ തീവ്രവാദികൾ എന്ന് വിളിച്ച കങ്കണയുടെ പരാമർശനത്തിനെതിരെയാണ് അഭിഭാഷകനായ അലി കാസിഫ് ഖാൻ ദേശ്മുഖ് പരാതി നൽകിയത്. അംബോലി പോലീസ് സ്റ്റേഷനിലാണ് അദ്ദേഹം പരാതി നൽകിയിരിക്കുന്നത്.
ട്വിറ്റർ ബ്ലോക്ക് ചെയ്തതിന് പിന്നാലെ, കങ്കണയുടെ സഹോദരി രംഗോലി ചന്ദേലിന് പിന്തുണ നല്‍കിക്കൊണ്ട് കങ്കണ പുറത്തിറക്കിയ യ ഇറക്കിയ വീഡിയോ സന്ദേശത്തിലാണ് തീവ്രവാദികള്‍ എന്ന വിവാദ പരാമർശം കങ്കണ നടത്തിയത്.
സഹോദരിമാരില്‍ ഒരാള്‍ വംശഹത്യയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ മറ്റൊരു സഹോദരി അതിന് പിന്തുണ നല്‍കുകയും ഒരു വിഭാഗത്തെ തീവ്രവാദികള്‍ എന്ന് മുദ്ര കുത്തുകയും ചെയ്യുന്നു. ഇത് ഗുരുതരമായ ഒന്നാണ് എന്ന് പരാതിയില്‍ പറയുന്നു. നടിയും സഹോദരിയും തങ്ങളുടെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി താരപദവി ഉപയോഗിച്ച് അക്രമങ്ങളും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്നുവെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. നേരത്തെ തന്നെ ട്വിറ്ററിൽ തങ്ങളുടെ അഭിപ്രായ പ്രകടനങ്ങളിലൂടെ നിരവധി വിമർശനങ്ങൾ കങ്കണയും സഹോദരിയും നേരിട്ടിരുന്നു. ദേശീയ വിഷയങ്ങളടക്കം എല്ലാ കാര്യങ്ങളിലും തന്‍റെ വ്യക്തി പരമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്ന അവരുടെ ട്വീറ്റുകള്‍ മിക്കപ്പോഴും വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.... ഭ്രാന്തമായ ആരാധനയുടെ പുറത്ത് പ്രശസ്തി നേടാന്‍ വേണ്ടിയാണ് രംഗോലിയുടെ ഇത്തരം പ്രതികരണങ്ങള്‍ എന്നാണ് സോഷ്യൽ മീഡിയയിൽ ഇവര്‍ക്ക് നേരെയുള്ള വിമര്‍ശന൦ ...