Pookkalam Ott Update: പൂക്കാലം ഉടൻ ഒടിടിയിലെത്തും; എപ്പോൾ, എവിടെ കാണാം?

Pookkalam Movie Ott: ഡിസ്നി ഹോട്ട്സ്റ്റാറിലാണ് പൂക്കാലം സ്ട്രീം ചെയ്യുക. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശവും സ്വന്തമാക്കിയത് സ്റ്റാർ നെറ്റ്വർക്കാണ്.  

Written by - Zee Malayalam News Desk | Last Updated : May 18, 2023, 10:59 AM IST
  • ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഇന്ന് അർധരാത്രി (മെയ് 19) മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങും.
  • ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
  • സൂപ്പർ ഹിറ്റായ 'ആനന്ദം' എന്ന ചിത്രത്തിന് ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്ത സിനിമയാണ് ‘പൂക്കാലം’.
Pookkalam Ott Update: പൂക്കാലം ഉടൻ ഒടിടിയിലെത്തും; എപ്പോൾ, എവിടെ കാണാം?

വിജയരാഘവനും കെ.പി.എ.സി ലീലയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ‘പൂക്കാലം’. വിജയരാഘവൻ 90 വയസുള്ള കഥാപാത്രത്തിലൂടെ അവിസ്മരണീയമാക്കിയ ചിത്രം ഒടിടി റിലീസിനെത്തുകയാണ്. സ്റ്റാർ നെറ്റ്വർക്കാണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ്, ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ 
ഇന്ന് അർധരാത്രി (മെയ് 19) മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സൂപ്പർ ഹിറ്റായ 'ആനന്ദം' എന്ന ചിത്രത്തിന് ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്ത സിനിമയാണ് ‘പൂക്കാലം’. ജോണി ആന്റണി, അരുൺ കുര്യൻ, അനു ആന്റണി, റോഷൻ മാത്യു, അബു സലീം, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങൾ. ഒപ്പം രഞ്ജിനി ഹരിദാസ്,സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹൻ,ജോർഡി പൂഞ്ഞാർ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

വിനോദ് ഷൊർണൂർ, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ നിർവഹിച്ചത്. സംഗീതം: സച്ചിൻ വാര്യർ, എഡിറ്റർ: മിഥുൻ മുരളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനീത് ഷൊർണൂർ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: സേവ്യർ, കോസ്റ്റ്യൂംസ്: റാഫി കണ്ണാടിപറമ്പ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, നാഥ് കാലിക്കറ്റ്, ഡിസൈൻസ്: അരുൺ തെറ്റയിൽ, സൗണ്ട്: സിങ്ക് സിനിമ, ഓഡിയോഗ്രാഫി: വിപിൻ നായർ വി, കളറിസ്റ്റ്: ബിലാൽ റഷീദ്, വിതരണം: സി എൻ സി സിനിമാസ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News