സ്റ്റേജ് ഷോയ്ക്കിടെ പോപ്പ് ഗായികയുടെ മേൽവസ്ത്രം ഊരി പോയി; ശേഷം സംഭവിച്ചത്...

എൻബിസിയുടെ ന്യൂ ഇയർ ഈവ് സ്റ്റേജ് പരിപാടിക്കിടെയാണ് മിലി സൈറസ് എന്ന അമേരിക്കൻ ഗായികയ്ക്ക് അബദ്ധം പറ്റുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 4, 2022, 12:49 PM IST
  • എൻബിസിയുടെ ന്യൂ ഇയർ ഈവ് സ്റ്റേജ് പരിപാടിക്കിടെയാണ് മിലി സൈറസ് എന്ന അമേരിക്കൻ ഗായികയ്ക്ക് അബദ്ധം പറ്റുന്നത്.
  • ലൈവ് പരിപാടിയായ സ്റ്റേജ് ഷോയിൽ പ്രകടനം നടത്തിയ ഗായികയുടെ വെള്ളി നിറത്തിലുള്ള ഷിമ്മറി ടോപ്പ് എന്ന മേൽവസ്ത്രം താഴേക്ക് ഊർന്നിറങ്ങി.
സ്റ്റേജ് ഷോയ്ക്കിടെ പോപ്പ് ഗായികയുടെ മേൽവസ്ത്രം ഊരി പോയി; ശേഷം സംഭവിച്ചത്...

ന്യൂ യോർക്ക് : പൊതുപരിപാടികൾക്കിടെ സെലിബ്രേറ്റികൾക്ക് പറ്റുന്ന അബദ്ധങ്ങൾ ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പല സെലിബ്രേറ്റികൾക്ക് പറ്റുന്ന അബദ്ധങ്ങളിൽ ഭൂരിഭാഗവും അവരുടെ വസ്ത്രധാരണത്തിലെ പിഴവുകളാകാം. അത്തരത്തിൽ ഒരു പോപ്പ് ഗായികയ്ക്ക് പറ്റിയ ഒരു അമേളിയും അത് എങ്ങനെ അവർ തരണം ചെയ്തതുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ ചർച്ചയാകുന്നത് (Miley Cyrus Oops Moment).

എൻബിസിയുടെ ന്യൂ ഇയർ ഈവ് സ്റ്റേജ് പരിപാടിക്കിടെയാണ് മിലി സൈറസ് എന്ന അമേരിക്കൻ ഗായികയ്ക്ക് അബദ്ധം പറ്റുന്നത്. ലൈവ് പരിപാടിയായ സ്റ്റേജ് ഷോയിൽ പ്രകടനം നടത്തിയ ഗായികയുടെ വെള്ളി നിറത്തിലുള്ള ഷിമ്മറി ടോപ്പ് എന്ന മേൽവസ്ത്രം താഴേക്ക് ഊർന്നിറങ്ങി.

ALSO READ : പുഷ്പയുടെ പ്രൊമോഷനിടെ രശ്മിക മന്ഥാനയ്ക്ക് പറ്റിയ അബദ്ധം!!! ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഇത് മനസ്സിലാക്കിയ മിലി ഉടൻ തന്റെ കൈകൊണ്ട് വസ്ത്രം താൽക്കാലികമായി ഭദ്രമാക്കുകയും തിരഞ്ഞ് സ്റ്റേജിന്റെ പിൻഭാഗത്ത് പോയി. എന്നാൽ ഇതിൽ എല്ലാം പ്രധാനം എന്തെന്നാൽ, ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും ഗായിക താൻ പാടുന്നത് ഒരു നിമിഷം പോലും നിർത്തിയില്ല.  ശേഷം ഒരു ചുവപ്പ് നിറത്തിലുള്ള ബ്ലേസർ ധരിച്ചെത്തി മിലി തന്റെ പരിപാടി തുടരുകയായിരുന്നു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Poncho Pérez (@perez_colunga)

ഏത് സാഹചര്യത്തെയും അത് ബുദ്ധിപരമായി കൈകാര്യം ചെയ്ത മിലിയെ ഒന്നടങ്കം പ്രശംസിക്കുകയാണ് താരത്തിന്റെ ആരാധകരും സോഷ്യൽ മീഡിയയിലും. നിമിഷ നേരങ്ങൾ കൊണ്ടാണ് താരത്തിന്റെ ഈ വീഡിയോ സോഷ്യ മീഡിയയിൽ ട്രെൻഡിങായത്. 

ALSO READ : Oops... കാറ്റിൽ പറന്ന് ജാൻവിയുടെ ഡ്രസ്സ്, video വൈറലാകുന്നു

ഇതിന് പുറമെ സംഭവത്തെ കുറിച്ച് മിലിയും ട്വീറ്റ് ചെയ്തിരുന്നു. ആ സമയത്ത് താൻ ഒരിക്കലും ബുദ്ധിമുട്ടിയില്ല ആ രാത്രി മുഴുവൻ താൻ ആഹ്ലാദത്തിലായിരുന്നു, ഓരോ നിമിഷവും തനിക്ക്  ഇഷ്ടമായിയെന്ന് മിലി ഒരു ആരാധികയുടെ ട്വീറ്റിന് മറുപടിയായി നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News