‘പ്രൾഹാദ്'; കേവലം 10 രൂപയില്‍ നിന്ന് 10,000 കോടിയുടെ ആസ്‌തിയിലേക്ക് വളർന്ന അസാമാന്യ പ്രതിഭയുടെ കഥ

പ്രൾഹാദ് എന്ന ആ കൗമാരക്കാന്‍ പിന്നീട്  ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ പിവിസി പൈപ്പുകളുടെയും ഫിറ്റിങ്സുകളുടെയും നിർമാതാക്കളായ ഫിനോലെക്‌സ് ഗ്രൂപ്പിന്റെ സ്ഥാപകനായി മാറി.

Edited by - Zee Malayalam News Desk | Last Updated : Sep 28, 2022, 06:50 PM IST
  • പിവിസി പൈപ്പുകളുടെയും ഫിറ്റിങ്സുകളുടെയും നിർമാതാക്കളായ ഫിനോലെക്‌സ് ഗ്രൂപ്പിന്റെ സ്ഥാപകനായ പ്രൾഹാദ് പി ഛബ്രിയയെ കുറിച്ചാണ് സിനിമ
  • സെപ്തംബർ 1 നാണ് ഹ്രസ്വ ചിത്രം പുറത്തിറങ്ങിയത്
  • ഇന്ത്യയിലും വിദേശത്തുമുള്ള ചലച്ചിത്ര മേളകളിലെ പ്രദർശനങ്ങളോടെ നിരവധി പേരെ ആകർഷിക്കാന്‍ ചിത്രത്തിനായി
‘പ്രൾഹാദ്'; കേവലം 10 രൂപയില്‍ നിന്ന്  10,000 കോടിയുടെ ആസ്‌തിയിലേക്ക് വളർന്ന അസാമാന്യ പ്രതിഭയുടെ കഥ

ജീവിതത്തെ മാറ്റിമറിച്ച്, ചെറുപ്രായത്തിൽ തന്നെ അതുല്യ വിജയത്തിലേക്ക് ചുവടുവച്ച 14 കാരന്‍ പ്രൾഹാദ് പി ഛബ്രിയയുടെ കഥ പറയുന്ന ചിത്രമാണ് 'പ്രൾഹാദ്'. ആ കൗമാരക്കാന്‍ പിന്നീട്  ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ പിവിസി പൈപ്പുകളുടെയും ഫിറ്റിങ്സുകളുടെയും നിർമാതാക്കളായ ഫിനോലെക്‌സ് ഗ്രൂപ്പിന്റെ സ്ഥാപകനായി മാറി. അലിവാ‍‍‍‍‍ർന്ന പെരുമാറ്റവും ത്യാഗസന്നദ്ധതയും ലക്ഷ്യബോധവുമാണ് പ്രൾഹാദ് പി ഛബ്രിയയുടെ സമാനതകളില്ലാത്ത വളർച്ചയ്ക്ക് നിദാനമായത്.

ആശയങ്ങളുടെ കലവറയായിരുന്ന അദ്ദേഹത്തിനുള്ള ആദരവാണ് സെപ്‌റ്റംബർ ഒന്നിന് യൂട്യൂബിൽ പുറത്തിറങ്ങിയ 'പ്രൾഹാദ്' എന്ന ഹ്രസ്വചിത്രം. അന്തരിച്ച പ്രതിഭയെക്കുറിച്ചുള്ള ഹ്രസ്വചിത്രം ഇതിനകം പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. വ്യവസായങ്ങളിൽ നേട്ടം കൊയ്യാൻ ലക്ഷ്യമിടുന്നവർക്ക് പ്രചോദനമാണ് അദ്ദേഹത്തിന്റെ മഹത്തായ ജീവിതം. ഫിനോലെക്സ് ഇൻഡസ്ട്രീസിന്റെ പിന്തുണയോടെ ഷ്ബാങ് മോഷൻ പിക്‌ചേഴ്‌സാണ് 'പ്രൾഹാദ്' ഒരുക്കിയിരിക്കുന്നത്.

ധൈര്യവും നിശ്ചയദാർഢ്യവും ഉൾച്ചേർന്ന അദ്ദേഹത്തിന്റെ കുതിപ്പാണ് ചിത്രം അവതരിപ്പിക്കുന്നത്. 1945 കാലഘട്ടമാണ് കഥാപരിസരം. പിതാവിന്റെ അകാല മരണത്തെ തുടർന്ന് കുടുംബത്തിന്റെ ഉത്തരവാദിത്തം ആ 14 കാരന്റെ ചുമലിലാവുന്നു.  ആ കുട്ടിയുടെ അമൃത്‌സറിൽ നിന്നുള്ള യാത്രയോടെയാണ് കഥ ആരംഭിക്കുന്നത്. തന്റെ ആകെ സമ്പാദ്യമായിരുന്ന 10 രൂപയിൽ തുടങ്ങി പ്രൾഹാദ് 10,000 കോടിയുടെ ആസ്തി നേടുന്നതിലേക്കുള്ള കുതിപ്പാണ് പ്രമേയം. ലക്ഷ്യം നേടാനായുള്ള അദ്ദേഹത്തിന്റെ നിതാന്ത പരിശ്രമവും പ്രതിസന്ധികള്‍ തരണം ചെയ്ത ജീവിതവും കൂടുതല്‍ പേരിലേക്ക് എത്തിക്കുകയെന്നതാണ്  ഹ്രസ്വ ചിത്രത്തിന്റെ ലക്ഷ്യം. 

ഫിനോലെക്‌സിനെ വിജയിപ്പിച്ചെടുക്കുകയും ഉന്നതിയില്‍ നിർത്തുകയും ചെയ്ത  ആ മനുഷ്യന്‍ ഉയർത്തിപ്പിടിച്ച മൂല്യങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള ചലച്ചിത്ര മേളകളിലെ പ്രദർശനങ്ങളോടെ നിരവധി പേരെ ആകർഷിക്കാന്‍ ചിത്രത്തിനായി. യൂട്യൂബിൽ റിലീസ് ചെയ്‌തതിന്റെ അടുത്ത ദിവസം 'സെലിബ്രേറ്റിങ് പ്രൾഹാദ്' എന്ന ഹാഷ്‌ടാഗോടെ ചിത്രം ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. ലോകമെമ്പാടും ഇതുവഴി ചിത്രം ഖ്യാതി നേടി. യൂട്യൂബ് റിലീസിന് ശേഷം  ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ നിരൂപക പ്രശംസയും നേടി. 

ബ്രാൻഡുകൾക്ക് വേണ്ടിയാണെങ്കിലും മാനുഷിക മൂല്യങ്ങൾക്ക് വേണ്ടിയാണെങ്കിലും ജനത്തിന് മുമ്പാകെ എത്തിക്കേണ്ടതാണെന്ന് തോന്നുന്നവ എപ്പോഴും അവതരിപ്പിക്കാറുണ്ടെന്ന് ചിത്രത്തിന്റെ നിർമാതാവും ഷ്ബാങ്ങിന്റെ സ്ഥാപകനുമായ ഹർഷിൽ കാരിയ പറഞ്ഞു. പ്രചോദനപരമായ ജീവിതമായിരുന്നു ഫിനോലെക്സ് ഗ്രൂപ്പിന്റെ സ്ഥാപകനായ പ്രൾഹാദ് പി ഛബ്രിയയുടേത്. ഒരു മുഴുനീള ചിത്രത്തിനുള്ള കഥ അദ്ദേഹത്തിന്റെ ജീവിതത്തിന് പറയാനുണ്ട്. അതിലെ ഒരേട് പ്രൾഹാദ് എന്ന ഹ്രസ്വചിത്രമായി ലോകത്തിന് മുൻപിൽ അവതരിപ്പിക്കാനായതില്‍ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യൻ സംരംഭകർക്ക് പ്രചോദനവും പാഠവുമാണ് എക്കാലവും അദ്ദേഹത്തിന്റെ സ്ഥാപനമെന്നും ഹർഷിൽ കാരിയ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഏറ്റവും വലിയ പ്ലംബിങ്, സാനിറ്റേഷൻ ഉത്പന്നങ്ങളുടെ നിർമാതാക്കളാണ് ഫിനോലെക്‌സ് ഗ്രൂപ്പ്. ഇലക്‌ട്രിക്കൽ, ടെലികമ്യൂണിക്കേഷൻ ഉത്പന്നങ്ങൾ, ഇന്റീരിയർ, സൈനേജ്, റൂഫിങ് ആവശ്യങ്ങൾക്കുള്ള പോളി വിനൈൽ ക്ലോറൈഡ് ഷീറ്റുകൾ, കേബിളുകൾ ഉൾപ്പടെ നിരവധി ഉത്പന്നങ്ങളുടെ ശൃംഖലയും കമ്പനിക്കുണ്ട്. നിക്ഷേപങ്ങളിലൂടെ സാങ്കേതിക ശക്തി വർധിപ്പിക്കുന്നതിനായി കമ്പനി ഇപ്പോഴും അതിന്റെ മൂല്യ ശൃംഖലയെ സമ്പുഷ്‌ടമാക്കുന്നു. വ്യവസായ മേഖലയിൽ കമ്പനിക്കുള്ള ആധിപത്യം ഭാവിയിലും തുടരും. നിർമാണം, സംഭരണം, വിതരണം, വിൽപന എന്നിവയ്‌ക്കായി ഗുണനിലവാരമുള്ള അസംസ്‌കൃത വസ്‌തുക്കൾ, റെസിൻ ഉത്പാദനം തുടങ്ങി എല്ലാ മേഖലയിലും സമാനതകളില്ലാത്ത വൈദഗ്‌ധ്യം നേടാൻ കമ്പനിക്ക് സാധിച്ചു. വിജയിച്ച വ്യവസായിയുടെ ചിന്താപ്രകിയ 'പ്രൾഹാദ്' എന്ന കഥയിലൂടെ പ്രതിധ്വനിക്കുന്നു.

To watch, click - https://www.youtube.com/watch?v=OBed_pQs9to&t=28s
 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News