ലെഹങ്കയിൽ അതിസുന്ദരിയായി നടി പ്രിയ പ്രകാശ് വാര്യർ (Priya Prakash Varrier).
ഡീപ്പ്നെക്ക് ലെഹങ്കയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രിയ പങ്കുവച്ചിരിക്കുന്നത്. പ്രിയ പ്രകാശ് വാര്യരുടെ എറ്റവും പുതിയ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു...!!
ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രം റിലീസിനൊരുങ്ങുന്നതിനിടെയാണ് തന്‍റെ എറ്റവും പുതിയ ചിത്രങ്ങള്‍ പ്രിയ പങ്കുവെച്ചിരിക്കുന്നത്.
ലെഹങ്ക ധരിച്ചുളള ഗ്ലാമറസ് ചിത്രങ്ങളാണ് നടിയുടെതായി വന്നിരിക്കുന്നത്. ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായിട്ടാണ് നടി ചിത്രങ്ങളിലുളളത്. പ്രിയ വാര്യരുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്.
അഡാറ് ലവ് എന്ന തന്‍റെ ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗമായി മാറിയ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ മാണിക്യമലരായ പൂവി ഗാന രംഗമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. ഗാനവും അതിലെ പ്രിയയുടെ കണ്ണിറുക്കുന്ന രംഗവും കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് തരംഗമായത്. അതോടെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്ക് നടന്നു കയറുകയായിരുന്നു പ്രിയ പ്രകാശ് വാര്യർ .
മലയാളത്തില്‍ മാത്രമല്ല, ബോളിവുഡിലും കന്നഡയിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ഏറെ ആക്ടീവാകാറുളള താരമാണ് പ്രിയ പ്രകാശ് വാര്യര്‍. തന്‍റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം നടി പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏഴ് മില്യണിലധികം ഫോളോവേഴ്സുളള താരം കൂടിയാണ് പ്രിയ.