Pulli Movie: 'ജയിൽ വളപ്പിലെ പുൽത്തകിടി ആട്ടിൻകുട്ടികൾക്ക് മേയാനുള്ളതല്ല, അത് പുലികൾക്കുള്ളതാ'; 'പുള്ളി' ട്രെയിലറെത്തി

Pulli Malayalam Movie Trailer: ട്രെയ്ലറിൽ ജയില്‍ പുള്ളിയുടെ വേഷത്തിലാണ് ദേവ് മോഹന്‍ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകള്‍ വെളിപ്പെടുത്തുന്നതാണ് ട്രെയ്ല‍ർ.

Written by - Zee Malayalam News Desk | Last Updated : Nov 25, 2023, 05:28 PM IST
  • പകയും പ്രതികാരവുമാണ് ട്രെയ്ലറില്‍ പ്രധാനമായും പ്രകടമാവുന്നത്
  • കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും
Pulli Movie: 'ജയിൽ വളപ്പിലെ പുൽത്തകിടി ആട്ടിൻകുട്ടികൾക്ക് മേയാനുള്ളതല്ല, അത് പുലികൾക്കുള്ളതാ'; 'പുള്ളി' ട്രെയിലറെത്തി

ദേവ് മോഹന്‍ നായകനായെത്തുന്ന ചിത്രം 'പുള്ളി'യുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ജിജു അശോകന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രന്‍സിന്റെ വോയ്സ് ഓവറോടെ ആരംഭിക്കുന്ന ട്രെയ്ലര്‍ പ്രേക്ഷക ശ്രദ്ധ നേടി. ട്രെയ്ലറിൽ ജയില്‍ പുള്ളിയുടെ വേഷത്തിലാണ് ദേവ് മോഹന്‍ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകള്‍ വെളിപ്പെടുത്തുന്നതാണ് ട്രെയ്ല‍ർ.

അതോടൊപ്പം ഇതൊരു മാസ് ആക്ഷന്‍ ചിത്രമാണെന്ന സൂചനയും ട്രെയ്ല‍ർ നല്‍കുന്നുണ്ട്. എന്നാല്‍ പകയും പ്രതികാരവുമാണ് ട്രെയ്ലറില്‍ പ്രധാനമായും പ്രകടമാവുന്നത്. കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്‍, മീനാക്ഷി, അബിന്‍, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗന്‍, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും അഭിനയിക്കുന്നു.

ALSO READ: ജോഷി-ജോജു ചിത്രം 'ആന്റണി' ഡിസംബർ 1 മുതൽ തിയേറ്ററുകളിലേക്ക്

ബിനു കുര്യന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ബിജിബാലാണ്. ചിത്രസംയോജനം: ദീപു ജോസഫ്, കോ-പ്രൊഡ്യൂസര്‍: ലേഖ ഭാട്ടിയ, ത്രില്‍സ്: വിക്കി മാസ്റ്റര്‍, കലാസംവിധാനം: പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കെ തോമസ്. ട്രെയിലര്‍, ടീസര്‍, സ്‌പെഷ്യല്‍ ട്രാക്സ്: മനുഷ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍: എബ്രഹാം സൈമണ്‍, ഫൈനല്‍ മിക്‌സിങ്: ഗണേഷ് മാരാര്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: മാഗസിന്‍ മീഡിയ, ഡിസൈന്‍: സീറോ ക്‌ളോക്ക്, പി.ആര്‍.ഒ: എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News