Pulliyattam Movie Trailer : നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ 'പുലിയാട്ടം' ഉടൻ റിലീസിനെത്തുന്നു; ട്രെയ്‌ലർ പുറത്തുവിട്ടു

Pulliyattam Movie Update : സെവൻ മാസ്റ്റർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽഖാദറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 11, 2023, 05:18 PM IST
  • സെവൻ മാസ്റ്റർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽഖാദറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
  • എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആനന്ദ് മേനോൻ, ബിജു എം, രാജേഷ് മാരത്ത് എന്നിവരാണ്.
  • ചിത്രത്തിന്റെ ചായാഗ്രഹണം റഷീദ് അഹമ്മാണ് നിർവ്വഹിക്കുന്നത്.
Pulliyattam Movie Trailer : നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ 'പുലിയാട്ടം' ഉടൻ റിലീസിനെത്തുന്നു; ട്രെയ്‌ലർ പുറത്തുവിട്ടു

ചാനൽ ഷോകളുടെ സ്ക്രിപ്റ്റ് റൈറ്റർ സന്തോഷ് കല്ലാറ്റ് തിരക്കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന 'പുലിയാട്ടം' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. സെവൻ മാസ്റ്റർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽഖാദറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആനന്ദ് മേനോൻ, ബിജു എം, രാജേഷ് മാരത്ത് എന്നിവരാണ്.

നിരവധി പുരസ്‌കാരങ്ങൾ നേടിയ "പുലിയാട്ടം" ഈ മാസം 17നു തിയേറ്ററുകളിൽ എത്തും. മിലാന്‍ ഗോള്‍ഡ്‌ അവാര്‍ഡ്സ് (ഒഫീഷ്യല്‍ സെലക്ഷന്‍), ന്യൂയോര്‍ക്ക്‌ മൂവി അവാര്‍ഡ്സ്-2023 (ഹോണറബിള്‍ മെന്‍ഷന്‍), ഉക്രേനിയന്‍ ഡ്രീം ഫിലിം ഫെസ്റ്റിവല്‍-2023 (ഒഫീഷ്യല്‍ സെലക്ഷന്‍), അനട്ടോളിയന്‍ ഫിലിം അവാര്‍ഡ്സ്-2023 (അവാര്‍ഡ് വിന്നര്‍), ഫോക്സ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍-2023 (ബെസ്റ്റ് ഫീച്ചര്‍ ഫിലിം), ഫെസ്റ്റിവല്‍ നാപോളിയന്‍ ഓണ്‍ കാമ്പ്സ് എല്‍സീസ് ഇന്‍ പാരിസ്-2023 (ഒഫീഷ്യല്‍ സെലക്ഷന്‍), 10’th നോയിഡ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍-2023 (ഒഫീഷ്യല്‍ സെലക്ഷന്‍), 10’th നോയിഡ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍-2023 (ബെസ്റ്റ് ഡയറക്ടര്‍), ബട്ടര്‍ഫ്ലൈ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍-2023 (ഒഫീഷ്യല്‍ സെലക്ഷന്‍), ബ്രസീല്‍ ന്യൂ വിഷന്‍സ് ഫിലിം ഫെസ്റ്റ്-2023 (ഒഫീഷ്യല്‍ സെലക്ഷന്‍) എന്നിവയാണ് അന്താരാക്ഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പുലിയാട്ടത്തിന് ലഭിച്ച ബഹുമതികള്‍.

ALSO READ: Khajuraaho Dreams Movie: അർജുൻ അശോകന്റെ ഖജുരാവോ ഡ്രീംസ് ഉടൻ തിയേറ്ററുകളിലേക്ക്

സുധീർ കരമന, മീരാ നായർ, മിഥുൻ എം ദാസ്, സുമാദേവി, ദീപു നാവായിക്കുളം, ശിവ, ജയരാജ് മിത്ര, ബിഞ്ചു ജേക്കബ്, വിക്ടർ ലൂയി മേരി, ചന്ദ്രൻ പട്ടാമ്പി, ജഗത് ജിത്ത്, സെൽവരാജ്, ആൽവിൻ, മാസ്റ്റർ ഫഹദ് റഷീദ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം റഷീദ് അഹമ്മാണ് നിർവ്വഹിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

തൃശൂരിലെ ഒരു വലിയ പുലികളിക്കാരനായിരുന്നു പുലി ജോസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജോസ്. ചില അപ്രതീക്ഷിത കാര്യങ്ങൾ ജീവിതത്തിന്റെ സംഭവിച്ചതിന്റെ ഫലമായി മദ്യപാനിയായി മാറിയ ജോസ് പുലിക്കളി പാടെ ഉപേക്ഷിക്കുന്നു. ജോസിന്റെ പുലിക്കളിയുടെ വലിയ ആരാധകനായിരുന്നു മനോഹരൻ. വർഷങ്ങൾക്ക് ശേഷം ഗൾഫിൽ നിന്നും നാട്ടിലെത്തിയ മനോഹരൻ ജോസിനോട് വീണ്ടും പുലിക്കളി കളിക്കാൻ ആവശ്യപ്പെടുന്നു. അങ്ങനെ ഭാര്യ മേരിയുടെ എതിർപ്പിനെ മറികടനന്ന് ഒരിക്കൽകൂടി പുലിവേഷം കെട്ടാൻ ജോസ് തീരുമാനിക്കുന്നു. തുടർന്ന് ജോസിന്റെയും മനോഹരന്റെയും ജീവിതത്തിൽ സംഭവിക്കുന്ന വൈകാരിക മുഹൂർത്തങ്ങളാണ് ചിത്രം പറയുന്നത്.

എഡിറ്റിംഗ്- സച്ചിൻ സത്യ, മ്യൂസിക്ക് & ബിജിഎം- വിനീഷ് മണി, പ്രൊഡക്ഷൻ കൺട്രോളർ- മുജീബ് ഒറ്റപ്പാലം, സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ, ഗാന രചയിതാവ്- റഫീഖ് അഹമ്മദ്, ആലാപനം- മഞ്ജരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവി വാസുദേവ്. അസോസിയേറ്റ് ഡയറക്ടർ- ഷെറീന സാജു, കലാസംവിധാനം- വിഷ്ണു നെല്ലായ മേക്കപ്പ്- മണി മരത്താക്കര, കോസ്റ്റുംസ് - സുകേഷ് താനൂർ, സ്റ്റിൽസ്- പവിൻ തൃപ്രയാർ, ഡി ഐ- ലീല മീഡിയ, പി ആർ ഒ- വൈശാഖ് സി വടക്കേവീട്, വി എഫ് എക്സ് & ടൈറ്റിൽ വാസുദേവൻ കൊരട്ടിക്കര, ഡിസൈൻസ് സവിഷ് ആളൂർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News