BIG BOSS SEASON 5: ബിഗ് ബോസിനും ഈഗോ വരില്ലേ? റോബിൻ വിഷയത്തിൽ പ്രതികരണവുമായി രജിത് കുമാർ

DR. Rajith Kumar about DR. Robin in Big Boss: ഇതിനു പിന്നാലെ രജിത്ത് കുമാറും പുറത്തു പോയിരുന്നു.  

Last Updated : May 20, 2023, 03:31 PM IST
  • അങ്ങനെയൊന്നും സംസാരിക്കാൻ പാടില്ല.
  • ഇത്തവണത്തെ വീക്കിലി ടാസ്ക് ആയ ഹോട്ടൽ ടാസ്കിൽ ഉണ്ടായ കയ്യാങ്കളിയാണ് ഡോ. റോബിൻ പുറത്തു പോകുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്.
  • ഈ സംഭവത്തിൽ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതിനാണ് റോബിനെ പുറത്താക്കിയത്.
BIG BOSS SEASON 5: ബിഗ് ബോസിനും ഈഗോ വരില്ലേ? റോബിൻ വിഷയത്തിൽ പ്രതികരണവുമായി രജിത് കുമാർ

ബി​ഗ് ബോസ് സീസൺ 5ൽ അതിഥി മത്സരാർത്ഥിയായി എത്തിയ ഡോക്ടർ റോബിനെ ഹൗസിൽ നിന്നും പുറത്താക്കിയതിൽ പ്രതികരണവുമായി സഹ മത്സരാർത്ഥി ഡൊ. രജിത്ത് കുമാർ. ആ രീതിയിൽ ബി​ഗ് ബോസിനോട് പ്രതികരിച്ചതിനാലാണ് ഇപ്പോൾ ഷോയിൽ നിന്നും പുറത്തു പോകേണ്ടി വന്നതെന്നും. അങ്ങനെയൊന്നും സംസാരിക്കാൻ പാടില്ല. ബി​ഗ് ബോസിനും ഈ​ഗോ ഉണ്ടാകില്ലേ എന്നാണ് രജിത്ത് പ്രതികരിച്ചത്. ​

Add Zee News as a Preferred Source

ഹൗസിൽ ഷിജുവായി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരിക്കുന്ന രജിത് കുമാറിന്റെ ഒരു വീഡിയോയിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിക്കുന്നത്.അഖിൽ മാരാർ ജുനൈസ് വിഷയത്തിൽ കൺഫഷൻ റൂമിൽ വെച്ച് ബി​ഗ് ബോസിനോട് കയർത്തു സംസാരിച്ചതിനു പിന്നാലെയാണ് റോബിന് ഷോയിൽ നിന്നും പുറത്തു പോകേണ്ടി വന്നത്.

ALSO READ:  'ആടിനെ പട്ടിയാക്കുന്ന ഷോ, ബിഗ് ബോസ് മൊത്തത്തിൽ ഉടായിപ്പ്'; രണ്ടാം തവണയും പുറത്താക്കപ്പെട്ട റോബിന്റെ പ്രതികരണം

രജിത്തിന്റെ വാക്കുകൾ 

അങ്ങനെ ഒക്കെ പറയാൻ പറയാൻ പാടുണ്ടോ? . ഞാൻ ഇവിടെ ഷോ നടത്തൂലായൊന്നൊക്കെ പറയാൻ പാടില്ല, ആ ഡയലോഗ് ഒരിക്കലും പറയരുത്. അപ്പോൾ ബിഗ് ബോസിനും ഈഗോ വരില്ലേ എന്നായിരുന്നു രജിത് കുമാറിന്റെ പ്രതികരണം. അതേസമയം അദ്ദേഹവും കഴിഞ്ഞ ദിവസം എല്ലാവരുടെയും സ്‍നേഹവായ്‍പ് ഏറ്റുവാങ്ങി പുറത്തുപോയിരുന്നു.

ഇത്തവണത്തെ വീക്കിലി ടാസ്ക് ആയ ഹോട്ടൽ ടാസ്കിൽ ഉണ്ടായ കയ്യാങ്കളിയാണ് ഡോ. റോബിൻ പുറത്തു പോകുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്.ഓരോ മത്സരാർഥിയും തങ്ങൾക്ക് ലഭിച്ച പോയിൻറുകൾ എത്രയെന്ന് ഹാളിൽവച്ച് പറയുന്നതിനിടയിൽ അഖിൽ മാരാരും ജുനൈസും തമ്മിൽ വാക്കു തർക്കവും കയ്യേറ്റവും ഉണ്ടായിരുന്നു. ഇതിനിടെ അഖിൽ തോൾ കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു.ഈ സംഭവത്തിൽ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതിനാണ് റോബിനെ പുറത്താക്കിയത്. 

"പോകുന്നെങ്കിൽ ഞാനും മാരാരും ഒരുമിച്ച് പോകും. ഇല്ലെങ്കിൽ ഒരുത്തനും ഇവിടെ പോകില്ല. ഒരു ടാസ്കും ഇവിടെ നടത്തില്ല. എല്ലാം ഇവിടെ കുളമാക്കും. ഞാൻ സമ്മതിക്കില്ല നടത്താൻ", എന്നൊക്കെ റോബിൻ അലറി വിളിച്ചു. ഇതിന് പിന്നാലെ ബിഗ് ബോസ് റോബിനെ കൺഫറെഷൻ റൂമിലേക്ക് വിളിപ്പിച്ചു. എന്തായിരുന്നു റോബിൻറെ പ്രശ്നം എന്നു ചോദിക്കുകയും ഇതിന് മറുപടിയായി തന്റെ കൺമുന്നിൽ കുറച്ചു കാര്യങ്ങൾ നടന്നു എന്നും പുള്ളിക്ക് (ജുനൈസ്) പരാതി ഉണ്ടായിരുന്നു.

ALSO READ: സോ ഫാസ്റ്റ്...വന്നു നിന്നു പോയീ...റോബിന്‍ ബിഗ് ബോസില്‍ നിന്ന് പുറത്ത്!

അതെനിക്ക് പറയണം എന്നു തോന്നിയെന്നും റോബിൻ പറഞ്ഞു. തെറ്റാണോ ബി​ഗ് ബോസ്? എനിയ്ക്കത് തെറ്റാണെന്ന് തോന്നുന്നില്ല ബിഗ് ബോസ്. ഞാനിവിടെ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാനല്ല വന്നത്. ഞാൻ പോവാനല്ലേ വന്നത്? അപ്പോൾ ഇങ്ങനെ ഒരു സംഭവം എൻറെ കൺമുന്നിൽ നടക്കുമ്പോൾ എനിക്കത് ശരിയാണെന്ന് തോന്നിയില്ല ബിഗ് ബോസ്. അത് ശരിയല്ല", എന്നെല്ലാം റൂമിൽ നിന്നും ബിഗ് ബോസിന് നേരെ റോബിൻ അലറി. 

ഇത് കേട്ട ബി​ഗ് ബോസ് ഇങ്ങനെയാണോ പറയുന്ന രീതി എന്നും ഇത് 24 മണിക്കൂറും ലൈവ് പോയിക്കൊണ്ടിരിക്കുന്ന ഒരു ഫാമിലി ഷോ ആണെന്നും. നിങ്ങൾ ഈ കാണിച്ചതിന്റെ ഉദ്ദേശം എന്താണെന്നും അദ്ദേഹം ചോദിക്കുകയും ചെയ്തു. കൂടാതെ താങ്കൾ(റോബിൻ) വരുന്നെന്ന് പറഞ്ഞപ്പോൾ തൊട്ട് എല്ലാവരും അതായത് പ്രേക്ഷകർ ഏറെ സന്തോഷിച്ചുവെന്നും ഈ ഷോയ്ക്ക് തടസ്സമുണ്ടാക്കുന്ന താങ്കളുടെ രീതി അനുവധിക്കാനാകില്ലെന്നും ബി​ഗ് ബോസ് പറഞ്ഞു. തുടർന്ന് ഈ വീട്ടിൽ നിന്നും റോബിനെ പുറത്താക്കുകയാണെന്നും  ബി​ഗ് ബോസ് കൂട്ടിച്ചേർത്തു. 

കേരളമൊട്ടാകെ പ്രേക്ഷകരുള്ള ടെലിവിഷൻ പരിപാടിയാണ് ബി​ഗ് ബോസ്. ഓരോ സീസണിലും പരിപാടിയിൽ എത്തുന്ന മത്സരാർത്ഥിയുടെ പേരിൽ വിവിധ ഫാൻസ് ടീം ആണ് കേരളത്തിൽ ഉണ്ടാകുന്നത്. ശേഷം അവരെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ സോഷ്യൽ മീഡിയയിൽ ചേരി തിരിഞ്ഞ് പോര് നടക്കുന്നു. അത്തരത്തിൽ നിറയെ ആരാധകരുള്ള രണ്ട് മത്സരാർത്ഥികൾ ആയിരുന്നു ഡോ. റോബിനും, പ്രൊഫസർ രജിത്ത് കുമാറും. ഇരുവരെയും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സീസൺ 5ൽ അതിഥി മത്സരാർത്ഥികൾ ആയി എത്തിയതായിരുന്നു. അതിനിടെയാണ് അച്ചടക്ക ലംഘനത്തിന്റ പേരിൽ റോബിനെ ഷോയിൽ നിന്നും പുറത്താക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News