ചീരു.. എന്റെ പുഞ്ചിരിയുടെ കാരണം നീ മാത്രമാണ്: മേഘ്ന

താരത്തിന്റെ ആത്മശാന്തിക്കായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആകുകയാണ്. 

Last Updated : Jul 7, 2020, 10:32 PM IST
ചീരു.. എന്റെ പുഞ്ചിരിയുടെ കാരണം നീ മാത്രമാണ്: മേഘ്ന

ആരാധകരേയും സിനിമാ ലോകത്തേയും ഒരുപോലെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് കന്നഡ താരം ചിരഞ്ജീവി സർജ ഇക്കഴിഞ്ഞ ജൂൺ 7 ന് ഈ ലോകത്തു നിന്നും വിടവാങ്ങിയത്.  ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ അദ്ദേഹത്തിന്റെ ഫോട്ടോയുടെ മുന്നിൽ സ്നേഹപുഷ്പങ്ങൾ സമർപ്പിച്ച് എത്തിയിരിക്കുകയാണ് ഭാര്യ മേഘ്ന രാജ്. 

 

 
 
 
 

 
 
 
 
 
 
 
 
 

My Dearest Chiru .... Chiru is a CELEBRATION... has always been, is and will always be... I know u wouldn’t have liked it any other way! Chiru,the reason i smile... what he has given me is most precious... MY FAMILY.. the JUST US... together we will always be for all eternity baby ma  and each day will be just the way u like it! Filled with Love, laughter, pranks, honesty and most importantly Togetherness  WE LOVE YOU BABY MA!

A post shared by Meghana Raj Sarja (@megsraj) on

 

Also read: തീയറ്ററുകളിലെത്തി ഒരു വർഷം തികയുമ്പോൾ പതിനെട്ടാം പടിയിലെ ഗാനം ശ്രദ്ധേയമാകുന്നു 

താരത്തിന്റെ ആത്മശാന്തിക്കായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആകുകയാണ്.   പങ്കുവെച്ചിരിക്കുന്ന ചിത്രത്തിൽ മേഘനയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു 'പ്രിയപ്പെട്ട ചീരു, എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്’എന്നായിരുന്നു.  ഈ കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ മേഘ്ന പങ്കുവെച്ച ചിത്രങ്ങളിൽ ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിനു മുമ്പില്‍ പുഞ്ചിരിയോടെ ഇരിക്കുന്ന കുടുംബാംഗങ്ങളെയും കാണാം.  

 

 

Also read: കോറോണ കാലത്ത് സ്വർണ്ണക്കവർച്ചയ്ക്ക് പുതിയ തന്ത്രങ്ങൾ..! 

പ്രിയപ്പെട്ട ചീരു.. ചീരു എന്നാല്‍ ആഘോഷമാണ്. എക്കാലത്തും അങ്ങനെയായിരുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. മറ്റൊരു തരത്തില്‍ ആകുന്നത് നിനക്ക് ഇഷ്ടമാകില്ലെന്ന് എനിക്കറിയാം. ചീരു, എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്. ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് ചീരു എനിക്കു നല്‍കിയത്. എന്റെ കുടുംബം. എല്ലായ്‌പ്പോഴും നമ്മുടെ കുടുംബം ഒന്നായിരിക്കും. ഓരോ ദിസവും ചീരു ആഗ്രഹിച്ചതു പോലെ തന്നെ ആകും. സ്‌നേഹവും പൊട്ടിച്ചിരികളും തമാശകളും നേരും കൂട്ടായ്മയും നിറഞ്ഞ ദിവസങ്ങളുമായിരിക്കുമെന്നുമായിരുന്നു മേഘ്‌നയുടെ കുറിപ്പ്. 

 

 

Trending News