‌RDX Movie: ഇനി അടി തുടങ്ങാം!!! 'ആർഡിഎക്സ്' സംഘം വരുന്നു; സെൻസർഷിപ്പ് പൂർത്തിയായി

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ്.

Written by - Zee Malayalam News Desk | Last Updated : Aug 22, 2023, 12:01 PM IST
  • ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും കൂടി ഒത്തുചേരുന്ന ചിത്രം ഫാമിലി പ്രേക്ഷകർക്കും ഒരു വിരുന്ന് സമ്മാനിക്കുമെന്നുള്ള കാര്യം ഉറപ്പാണ്.
  • അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം.
‌RDX Movie: ഇനി അടി തുടങ്ങാം!!! 'ആർഡിഎക്സ്' സംഘം വരുന്നു; സെൻസർഷിപ്പ് പൂർത്തിയായി

ഷെയ്ൻ നി​ഗം, നീരജ് മാധവ്, ആന്റണി വർ​ഗീസ് എന്നിവർ കേന്ദ്ര കഥാാപാത്രങ്ങളാകുന്ന ചിത്രം ആർഡിഎക്സിന്റെ സെൻസർഷിപ്പ് പൂർത്തിയായി. യു/എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്. ഓ​ഗസ്റ്റ് 25ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. വേറിട്ട പ്രമേയങ്ങൾ നിറഞ്ഞ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ  സമ്മാനിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമാണ് ആർ ഡി എക്‌സ്. ഓണം റിലീസായി എത്തുന്ന ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. വൻ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ആർഡിഎക്സിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്.

ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും കൂടി ഒത്തുചേരുന്ന ചിത്രം ഫാമിലി പ്രേക്ഷകർക്കും ഒരു വിരുന്ന് സമ്മാനിക്കുമെന്നുള്ള കാര്യം ഉറപ്പാണ്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്.

നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Also Read: RDX Movie Ott: 'ആർഡിഎക്സി'ൻ്റെ ഒടിടി അവകാശം ഈ പ്രമുഖ പ്ലാറ്റ്ഫോമിന്! ചിത്രം ഓ​ഗസ്റ്റ് 25ന് തിയറ്ററുകളിൽ

എഡിറ്റർ - ചമൻ ചാക്കോ, ഛായാഗ്രഹണം - അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം - സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ - ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ - സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ  - റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പി ആർ ഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News