RDX Box Office Collection: ഇത് പ്രേക്ഷകർ നൽകിയ വിജയം..!! 'ആർഡിഎക്സ്' ഇടം പിടിച്ചത് 80 കോടി ക്ലബിൽ

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കിയ ഫാമിലി ആക്ഷൻ ചിത്രമായ ആർഡിഎക്‌സ് പ്രേക്ഷകർ ഏറ്റെടുത്തതിന് തെളിവാണിത്.

Written by - Zee Malayalam News Desk | Last Updated : Sep 15, 2023, 09:31 PM IST
  • ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകക്ക് നെറ്റ്ഫ്ളിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്.
  • ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും ഫാമിലി ഡ്രാമയും കൂടി ഒത്തുചേരുന്ന ആർ ഡി എക്സ് ഫാമിലി പ്രേക്ഷകർക്കും ഒരു വിരുന്ന് തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്.
RDX Box Office Collection: ഇത് പ്രേക്ഷകർ നൽകിയ വിജയം..!! 'ആർഡിഎക്സ്' ഇടം പിടിച്ചത് 80 കോടി ക്ലബിൽ

ഓണക്കാലത്ത് വമ്പൻ ഇടിയുമായി പ്രേക്ഷകരിലേക്ക് എത്തിയ ആർഡിഎക്സ് ആ​ഗോള തലത്തിൽ 80 കോടി ക്ലബിൽ ഇടം പിടിച്ചു. ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ ഒന്നിച്ച  ചിത്രമാണിത്. കേരളത്തിൽ നിന്ന് മാത്രം 50 കോടിയിലേറെയാണ് ചിത്രം നേടിയത്. പ്രേക്ഷകർക്ക് എന്നും മികച്ച ചിത്രങ്ങൾ സമ്മാനിക്കുന്നതിൽ വിട്ടുവീഴ്ച വരുത്താത്ത വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കിയ ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്‌സ്  പ്രേക്ഷകർക്ക് പൂർണമായും സംതൃപ്തി പകരുന്ന ഒരു ചലച്ചിത്രാനുഭവം തന്നെയാണ് സമ്മാനിച്ചത്.

ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകക്ക് നെറ്റ്ഫ്ളിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്. ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും ഫാമിലി ഡ്രാമയും കൂടി ഒത്തുചേരുന്ന ആർ ഡി എക്സ് ഫാമിലി പ്രേക്ഷകർക്കും ഒരു വിരുന്ന് തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) തീയറ്ററിൽ എത്തിയത്.

Also Read: Behinds: ഹൊറർ സസ്പെൻസ് ത്രില്ലർ 'ബിഹൈൻഡ്ഡ്'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

എഡിറ്റർ - ചമൻ ചാക്കോ, ഛായാഗ്രഹണം - അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം - സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ - ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ - സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ  - റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പി ആർ ഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News