മമ്മൂട്ടി നായകനായ റോഷാക്ക് ഗംഭീര തീയ്യേറ്റർ റെസ്പോൺസുമായി ഹിറ്റിലേക്ക്. വെള്ളിയാഴ്ച (ഒക്ടോബർ-7) റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം പിന്നിടുമ്പോൾ മികച്ച പ്രേക്ഷ പ്രതികരണങ്ങളാണ് നേടുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച് തീയേറ്ററിൽ എത്തുന്ന ആദ്യ സിനിമയാണ് റോഷാക്ക്.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം 19 കോടി രൂപയാണ് ചിത്രം വേൾഡ് വൈഡായി നേടിയ കളക്ഷൻ. ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യയാണ് ട്വിറ്ററിൽ ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്. ഇതിൻറെ അപ്ഡേറ്റഡ് കണക്ക് താമസിക്കാതെ ചെയ്യും എന്ന് ട്വീറ്റിനൊപ്പം പറയുന്നുണ്ട്.
Excellent Day 2 for #Rorschach in Everywhere. Day 2 Collection is Higher Than Day 1 Collection in All Over the World
— Box Office - South India (@BoxOfficeSouth2) October 9, 2022
#Rorschach Excellent Sunday
Day 3>Day2>Day 13 Days Worldwide Gross Will Be Around ₹19 Cr We Will Update The Actuals Soon.
The Weekend Numbers Have Ensured That This Is Going To Be A Clean Hit, Just Ordinary Weekdays Hold Needed.#Mammootty#MammoottyKampany
— Box Office - South India (@BoxOfficeSouth2) October 9, 2022
റോഷാക്കിൻറെ ആദ്യ ദിവസത്തെ കളക്ഷൻ കേരള ബോക്സോഫീസിൽ 3 കോടി കവിഞ്ഞിരുന്നു. ഇത് ഏറ്റവും മികച്ച തുടക്കം എന്ന് തന്നെയാണ് വിലയിരുത്തുന്നത്.നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ഷെറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇബിലീസ്, അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിമീഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം മിഥുൻ മുകുന്ദൻ,ചിത്ര സംയോജനം കിരൺ ദാസ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നടന് ആസിഫ് അലി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...