സല്‍മാന്‍ ഖാന്‍റെ സുല്‍ത്താന്‍ റിലീസിനെത്തി മൂന്ന് ദിവസം കൊണ്ട് നൂറ് കോടി നേടി

ഈദ്‌ പ്രമാണിച്ച് റിലീസിനെത്തിയ സല്‍മാന്‍ ഖാന്‍റെ  ചിത്രം സുല്‍ത്താന്‍ നൂറ് കോടി ക്ലബ്ബില്‍ പ്രവേശിച്ചു‍. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുല്‍ത്താന്‍ തന്നെ കരയിച്ചുവെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.

Last Updated : Jul 10, 2016, 06:24 PM IST
സല്‍മാന്‍ ഖാന്‍റെ സുല്‍ത്താന്‍ റിലീസിനെത്തി മൂന്ന് ദിവസം കൊണ്ട് നൂറ് കോടി നേടി

മുംബൈ: ഈദ്‌ പ്രമാണിച്ച് റിലീസിനെത്തിയ സല്‍മാന്‍ ഖാന്‍റെ  ചിത്രം സുല്‍ത്താന്‍ നൂറ് കോടി ക്ലബ്ബില്‍ പ്രവേശിച്ചു‍. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുല്‍ത്താന്‍ തന്നെ കരയിച്ചുവെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.

ഈദ് റിലീസായി പുറത്തിറങ്ങിയ ചിത്രം മൂന്ന് ദിവസം കൊണ്ട് നേടിയത് 105.34 കോടിയാണ്. റിലീസ് ചെയ്ത ആദ്യ ദിനത്തില്‍ തന്നെ  36.54 കോടി രൂപയാണ് സുല്‍ത്താന്‍ സ്വന്തമാക്കിയത്. വ്യാഴാഴ്ച 37.2 കോടി രൂപയും മൂന്നാം ദിവസം 31.50 കോടി രൂപയും സുല്‍ത്തന്‍ നേടി. 

ഹരിയാന സ്വദേശിയായ സുല്‍ത്താന്‍ അലി ഖാന്‍ എന്ന ഗുസ്തിക്കാരന്‍റെ വേഷത്തിലാണ് സല്‍മാന്‍ ചിത്രത്തിലെത്തുന്നത്. അനുഷ്‌ക ശര്‍മ്മയാണ് നായിക. അലി അബ്ബാസ് സഫര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത  ചിത്രത്തില്‍ രണ്‍ദീപ് ഹൂഡ, അമിത് സാദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

ബോളിവുഡില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുള്ള അധിക ചിത്രങ്ങളും സല്‍മാന്‍ഖാന്റേതാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സല്‍മാന്‍ ചിത്രം ബജ്‌റംഗി ബായ്ജാന്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.

Trending News