മുദ്രാവാക്യം വിളിയും, ബഹളവും ഇടയിലേക്ക് എസ്.ഐ അരവിന്ദ് കരുണാകരൻറെ മാസ് എൻട്രി: ത്രില്ലടിപ്പിച്ച് സല്യൂട്ട് ടീസർ

ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക 

Written by - Zee Malayalam News Desk | Last Updated : Apr 4, 2021, 07:05 PM IST
  • ടീസർ കൂടിയെത്തിയതോടെ ചിത്രത്തിനായി ദുൽഖർ (Dulquer) ആരാധകർ കട്ട വെയിറ്റിംഗാണ്
  • കൃത്യമായ ഇടവേളകളിലെത്തിയിരുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾക്കും സാമൂഹിക മാധ്യമങ്ങളിൽ വളരെ വലിയ ആവേശമായിരുന്നു ഉണ്ടായിരുന്നത്
  • സഞ്ജയ്-ബോബി തിരക്കഥയിൽ റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്
  • ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
മുദ്രാവാക്യം വിളിയും, ബഹളവും ഇടയിലേക്ക് എസ്.ഐ അരവിന്ദ് കരുണാകരൻറെ മാസ് എൻട്രി: ത്രില്ലടിപ്പിച്ച് സല്യൂട്ട് ടീസർ

എസ്.ഐ അരവിന്ദ് കരുണാകരനായി ദുൽഖറെത്തുന്ന സല്യൂട്ട് ടീസർ (Salute MOvie) പുറത്തിറങ്ങി. സഞ്ജയ്-ബോബി തിരക്കഥയിൽ റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു മുഴുനീള പോലീസ് ത്രില്ലറായിരിക്കും ചിത്രമെന്ന് നേരത്തെ തന്നെ റോഷൻ വ്യക്തമാക്കിയിരുന്നു.

ടീസർ കൂടിയെത്തിയതോടെ ചിത്രത്തിനായി ദുൽഖർ (Dulquer) ആരാധകർ കട്ട വെയിറ്റിംഗാണ്.കൃത്യമായ ഇടവേളകളിലെത്തിയിരുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾക്കും സാമൂഹിക മാധ്യമങ്ങളിൽ വളരെ വലിയ ആവേശമായിരുന്നു ഉണ്ടായിരുന്നത്. ദുൽഖറിൻറെ തന്നെ പ്രോഡക്ഷൻ കമ്പനിയായ വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

ബോളിവുഡ് താരം (Bollywood) ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഡയാന പെന്റിയുടെ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകത കൂടി സല്യൂട്ടിനുണ്ട്. 

ALSO READദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിന്റെ പുതിയ പോസ്റ്ററെത്തി

 

 

'

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ ആയിരുന്നു. ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകൾ എത്തിയത് ബുള്ളറ്റും പിന്നെ വയർലെസ് സെറ്റും,കാക്കി യൂണിഫോമും ക്യാപ്പുമായി ആയിരുന്നു. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ.... 

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News