തെന്നിന്ത്യന്‍ താരം സമാന്ത അക്കിനേനിയുടെ സുഹൃത്തും മോഡലു൦ ഡിസൈനറുമായ ശില്പാ റെഡ്ഡിയ്ക്ക് കൊറോണ വൈറസ് (Corona Virus) സ്ഥിരീകരിച്ചു.
കൊവിഡ്-19 (COVID 19) സ്ഥിരീകരിക്കുന്നതിന് അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സമാന്ത അക്കിനേനി (Samantha Akkineni) ശില്‍പ്പയെ സന്ദര്‍ശിച്ചത്. ഇത് ആരാധകരിലും അക്കിനേനി കുടുംബത്തിനും ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.
കൊവിഡിന് ആയുര്‍വേദ പരിഹാരം; 7 ദിവസം കൊണ്ട് 100% രോഗമുക്തി!!
തനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച വിവരം ശില്‍പ്പ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയിലൂടെ അറിയിച്ചത്. ഒരു കുടുംബസുഹൃത്ത് വീട്ടിലെത്തിയിരുന്നെന്നും പിന്നീട് അവര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നും ശില്‍പ്പ പറയുന്നു.
കുടുംബസുഹൃത്തില്‍ നിന്നുമാകാം രോഗം പടര്‍ന്നത് എന്നും ഇവര്‍ പറഞ്ഞു. കുടുംബ സുഹൃത്തിന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ശില്‍പ്പയും കുടുംബാംഗങ്ങളും കൊവിഡ് പരിശോധന നടത്തുകയായിരുന്നു.
ഇന്ത്യ-ചൈന സംഘര്‍ഷം: 40 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജം?
ശില്‍പയുടെ ഭര്‍ത്താവിന്റെ പരിശോധന ഫലവും പോസിറ്റീവാണ്. എന്നാല്‍, ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയുണ്ടയിരുന്നില്ല. ഫിറ്റ്‌നസിലൂടെയു൦ ഡയറ്റിലൂടെയും കൊറോണയെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ശില്‍പയും കുടുംബവും.